"സഹാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12:
==അവലോകനം==
കിഴക്ക് [[ചെങ്കടൽ]], [[മെഡിറ്ററേനിയൻ]] തീരങ്ങൾ മുതൽ പടിഞ്ഞാറ് [[അറ്റ്ലാന്റിക്ക് സമുദ്രം]] വരെയാണ് സഹാറയുടെ വ്യാപ്തി. വടക്കുവശത്ത് [[Atlas Mountains|അറ്റ്ലസ് മലനിരകളും]] [[Mediterranean|മെഡിറ്ററേനിയൻ സമുദ്രവുമാണ്]]. [[Sudan (region)|സുഡാൻ പ്രദേശവും]] [[Niger River|നൈജർ]] നദീതടവുമാണ് തെക്കേ അതിരുകൾ. പടിഞ്ഞാറൻ സഹാറയാണ് അറ്റ്ലാന്റിക് തീരത്തോട് ചേർന്നുള്ള ഭാഗം. [[Ahaggar Mountains|അഹഗ്ഗാർ മലനിരകൾ]], [[Tibesti Mountains|ടിബെസ്റ്റി മലനിരകൾ]], [[Aïr Mountains|ഐർ മലനിരകൾ]] എന്നിവ മദ്ധ്യഭാഗത്ത് ഒരു പർവ്വതപ്രദേശവും പീഢഭൂമിയും തീർക്കുന്നു. [[Ténéré|ടെനേറെ]] മരുഭൂമി, [[Libyan Desert|ലിബിയൻ മരുഭൂമി]] എന്നിവയാണ് മറ്റു പ്രദേശങ്ങൾ. [[Emi Koussi|എമി കൗസ്സി]] ആണ് ഈ പ്രദേശത്തെ ഏറ്റവും ഉയരമുള്ള കൊടുമുട്. [[ഛാഡ്|ഛാഡിന്റെ]] വടക്കൻ പ്രദേശത്തുള്ള ഇതിന്റെ ഉയരം 3415 മീറ്ററാണ്.
 
ആഫ്രിക്കൻ ഭൂഘണ്ഡത്തിലെ ഏറ്റവും വലിയ മരുഭൂമിയാണ് സഹാറ. ഇതിന്റെ തെക്കൻ അതിർത്തിപ്രദേശത്ത് ഒരു നാടപോലെ ഊഷരമായ [[savanna|സാവന്ന]] പ്രദേശമുണ്ട്. ഇതിനെ [[Sahel|സാഹെൽ]] എന്നാണ് വിളിക്കുന്നത്. സഹാറയുടെ ഭൂരിഭാഗം പ്രദേശങ്ങളും കല്ലുനിറഞ്ഞ [[hamada|ഹമാദ]] എന്ന സ്ഥലങ്ങളും; [[erg (landform)|എർഗ്]] എന്നു വിളിക്കപ്പെടുന്ന പ്രദേശങ്ങളുമാണ്. മണലാരണ്യങ്ങൾ എന്നുവിളിക്കാവുന്ന മണൽ നിറഞ്ഞ പ്രദേശങ്ങൾ ചുരുക്കമാണ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/സഹാറ" എന്ന താളിൽനിന്ന് ശേഖരിച്ചത്