"അക്ഷരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 8:
==അക്ഷരവും വർണ്ണവും==
 
നവീനഭാഷാശാസ്ത്രപ്രകാരം ധ്വനി അല്ലെങ്കിൽ സ്വനം (phone), വർണ്ണം/സ്വനിമം (phoneme), ധ്വനിഭേദം/ഉപസ്വനം (allophone), അക്ഷരം (syllable) എന്നിവയാണു് ഭാഷണശബ്ദമൂലകങ്ങൾ. ഏറ്റവും ചെറിയ ഭാഷായൂണിറ്റ് ധ്വനി, അർത്ഥഭേദമുണ്ടാക്കാൻ കഴിയുന്ന ഏറ്റവും ചെറിയ യൂണിറ്റ് വർണ്ണം, ഉച്ചാരണക്ഷമമായ ഏറ്റവും ചെറിയ ഭാഷായൂണിറ്റ് അക്ഷരം, സ്ഥാനഭേദമനുസരിച്ച് വർണ്ണത്തിനുണ്ടാകുന്ന ധ്വനിവ്യത്യാസങ്ങൾ ഉപസ്വനങ്ങൾ എന്നിങ്ങനെയാണു് ഈ ഘടകങ്ങളെ തിരിച്ചറിയുന്നതു്. ഇതനുസരിച്ച് സ്വരം തനിയെയോ വ്യഞ്ജനവും സ്വരവും ഒത്തു ചേർന്നോ ആണ് അക്ഷരമുണ്ടാകുന്നത്. മൂലതത്ത്വമായ [[വർണ്ണം (അക്ഷരം)|വർണം]] അല്ല, പല വർണങ്ങൾ കലർന്ന് ഉണ്ടാകുന്ന അക്ഷരമാണ് നാം എഴുതുന്നത്. ക്, അ എന്ന രണ്ടു വർണം ചേർന്നുണ്ടായതാണ് 'ക' എന്ന അക്ഷരം. അതുപോലെ സ്, ത്, ര്, ഈ എന്ന നാലു വർണങ്ങൾ ചേരുമ്പോൾ 'സ്ത്രീ' എന്ന അക്ഷരം ലഭിക്കുന്നു. ഈ യുക്തിപ്രകാരം ഉച്ചാരണസൌകര്യം പ്രമാണിച്ച് വർണങ്ങൾ ചേർന്നുണ്ടാകുന്ന അക്ഷരങ്ങൾക്ക് അടയാളമായി ലിപികൾ നിർമിക്കപ്പെട്ടിരിക്കുന്നു<ref name="kparr">MasterRef-KPARR1917(DSZ)1996</ref>.
 
==മലയാളം അക്ഷരമാല==
മലയാളം അക്ഷരമാലയെക്കുറിച്ച് കേരളപാണിനീയത്തിന്റെ പീഠികയിൽ രാജരാജവർമ്മ ഏറെക്കുറെ ഈ വിധത്തിൽ തന്നെ വിശദമായി എഴുതിയിട്ടുണ്ടു്. സ്വരം ചേരാതെയുള്ള ശുദ്ധമായ, എന്നാൽ തനിയെ ഉച്ചാരണക്ഷമമല്ലാത്ത (ഉദാ: 'ക്', 'ച്'...) ശബ്ദഘടകത്തെ അദ്ദേഹം വർണ്ണം എന്നുതന്നെ വിളിച്ചിരിക്കുന്നു. ഇവയെ ഉച്ചരിക്കാനോ എഴുതുവാനോ ഉള്ള സൗകര്യത്തിനു് ഒരു പൊതുസ്വരം (ഉദാ: 'അ') ചേർത്ത് ഒന്നോ അതിലധികമോ വ്യഞ്ജനങ്ങളും (ഉദാ: 'ക്'+'സ്'+'അ' = 'ക്സ') പ്രത്യേകമായി ഒന്നും ചേർക്കാതെത്തന്നെ സ്വരങ്ങളും (ഉദാ: 'ഇ') രൂപപ്പെടുന്നു. ഇവയെയാണു് അദ്ദേഹം അക്ഷരങ്ങൾ എന്നു വിളിക്കുന്നതു്. എന്നാൽ ഇവയിൽ ഏറ്റവും അവശ്യമായി വരുന്ന (കൂട്ടക്ഷരങ്ങൾ ഉൾപ്പെടാത്ത) മൂലക അക്ഷരരൂപങ്ങളെ ഒരുമിച്ചുകൂട്ടിയ ശേഖരമാണു് അക്ഷരമാല. അക്ഷരങ്ങളെ എഴുതുവാനുപയോഗിക്കുന്ന ചിഹ്നങ്ങൾ ലിപികൾ<ref name="kparr"/>.
 
ഇംഗ്ലീഷ് ലിപിമാല ഒരു വർണ്ണമാലയായി കണക്കാക്കുമ്പോൾ മലയാളം പോലുള്ള ഇന്ത്യൻ ഭാഷകളിൽ ലിപിമാല തന്നെയാണു് അക്ഷരമാലയും. (മലയാളത്തിൽ ചില്ലുകളെ സ്വയം ഉച്ചാരണക്ഷമമായ അർദ്ധാക്ഷരങ്ങളായി കണക്കാക്കുന്നു). അതുകൊണ്ട് സ്പെല്ലിംഗ് (spelling) എന്ന വർണ്ണനിയമക്ലേശം നമ്മുടെ ഭാഷകളിൽ പ്രായേണ ഇല്ലെന്നു പറയാം<ref name="kparr"/>.
 
===കൂട്ടക്ഷരങ്ങൾ===
ലിപിയിൽ സ്വരാംശത്തിനു് പ്രാധാന്യം ഇല്ലാത്തതുകൊണ്ടു് ഒരു ഒറ്റവ്യഞ്ജനത്തിൽ സ്വരം ചേർന്നാൽ അതിനെ കൂട്ടക്ഷരം എന്നു പറയാറില്ല. ഒന്നിലധികം വ്യഞ്ജനങ്ങൾ ഒരുമിച്ചുവന്നു് അവയ്ക്കു സഹായകമായി ഒരു സ്വരവും കൂടി ചേർന്നുവന്നാലാണു് ആ യോഗത്തിനെ കൂട്ടക്ഷരമായി കണക്കാക്കുന്നതു്. (ഉദാ: 'ക്'+'ഇ' = 'കി' - അക്ഷരം; 'ക്' +'ള്'+'ഇ' = 'ക്ലി'- കൂട്ടക്ഷരം)<ref name="kparr"/>.
 
===പഴയ ലിപിയും പുതിയ ലിപിയും===
"https://ml.wikipedia.org/wiki/അക്ഷരം" എന്ന താളിൽനിന്ന് ശേഖരിച്ചത്