"വർഗ്ഗത്തിന്റെ സംവാദം:ശാസ്ത്രസാഹിത്യകാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
ശാസ്ത്രസാഹിത്യകാരർ എന്ന് ഉപയോഗിക്കാമല്ലോ. --[[ഉപയോക്താവ്:Edukeralam|Edukeralam|ടോട്ടോചാൻ]] ([[ഉപയോക്താവിന്റെ സംവാദം:Edukeralam|സംവാദം]]) 11:01, 1 ഫെബ്രുവരി 2013 (UTC)
::അങ്ങനെയൊരു വാക്ക് മലയാളത്തിൽ ഉപയോഗിക്കുന്നുണ്ടോ? ശാസ്ത്രസാഹിത്യകാരർ എന്ന് ഗൂഗിളിൽ ഒന്നും കാണുന്നില്ല--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 11:26, 1 ഫെബ്രുവരി 2013 (UTC)
സാഹിത്യകാരന്മാർ എന്നത് ലിംഗനിപേക്ഷമല്ലാത്തതുകൊണ്ട് ഇപ്പോൾ ഒന്നുകിൽ ഹിന്ദിക്കാർ എഴുതുന്നതുപോലെ സാഹിത്യകാർ എന്നോ അല്ലെങ്കിൽ ന്മ ഉപേക്ഷിച്ച് മലയാളിത്വം വരുത്തി സാഹിത്യകാരർ എന്നോ എഴുതുക. മലയാളത്തിൽ അങ്ങനെ ഒരു വാക്കില്ല എന്നുള്ളതല്ല മറിച്ച് അങ്ങനെ ഒരു വാക്ക് കാലഘട്ടം ആവശ്യപ്പെടുന്നു എന്നുള്ളതാണ് അതിന്റെ പ്രസക്തി. --[[ഉപയോക്താവ്:Edukeralam|Edukeralam|ടോട്ടോചാന്‍ടോട്ടോചാൻ]] ([[ഉപയോക്താവിന്റെ സംവാദം:Edukeralam|സംവാദം]]) 05:00, 2 ഫെബ്രുവരി 2013 (UTC)
 
കാരശബ്ദം ദ്രാവിഡവഴിക്കും സംസ്കൃതവഴിക്കും സമാന്തരമായുണ്ട്. തമിഴിൽ രണ്ടിന്റെയും രൂപം ഒന്നുതന്നെയാണ്. ബഹുവചനരൂപവും. എന്നാൽ മലയാളത്തിൽ ദ്രാവിഡവഴിക്കുള്ള രൂപത്തിൽ മാറ്റമുണ്ട്. പുല്ലിംഗപ്രത്യയമായ അൻ-ന്റെ സ്ഥാനത്ത് -അർ ചേർക്കുകയാണ് തമിഴിലെ ശൈലി. അതു പ്രകാരം -കാരൻ എന്നതിന്റെ ബഹുവചനരൂപം -കാരർ എന്നാണ്. എന്നാൽ നമ്മൾ കാരർ എന്ന രൂപം ഇരട്ടിപ്പാണെന്ന ധാരണയിൽ അതിനെ -കാർ ആയിച്ചുരുക്കി. കാരർ എന്ന രൂപം ഞാൻ കൂടുതൽ കണ്ടിട്ടുള്ളത് മിഷനറിമലയാളത്തിലാണ്. എന്നാൽ 'ഇരട്ടിച്ച രൂപം' 'വിലക്ഷണം' എന്നൊക്കെയാണ് നമ്മുടെ പണ്ഡിതർ ഇതിനെ വിലയിരുത്തിയത്. ചുരുക്കത്തിൽ, കാരൻ/കാരി എന്നിടത്ത് നമ്മുടെ അലിംഗബഹുവചനരൂപം -കാർ എന്നാണ്. ഇത് പ്രൊഡക്റ്റീവുമാണ് കോൺഗ്രസ്സുകാർ, പ്രതിഷേധക്കാർ,പുത്തൻ കൂറ്റുകാർ.
:സംസ്കൃതവഴിക്കുള്ള കാരശബ്ദത്തിന് (മേല്പ്പറഞ്ഞ 'സാഹിത്യകാരൻ') -കാരർ എന്നുതന്നെയാണ്. പക്ഷേ, ഇവയ്ക്ക് അലിംഗബഹുവചനരൂപം ഉപയോഗിക്കുന്ന രീതി മലയാളത്തിൽ കുറവാണ്. അതാണ് ഈ പ്രശ്നത്തിനു ഹേതു. ആവശ്യം വരുമ്പോഴല്ലേ ഉപയോഗവുമുണ്ടാകൂ. അങ്ങനെ ചെയ്യുന്നത് തെറ്റോ കണ്ടെത്തലോ ആയി വ്യാഖ്യാനിക്കേണ്ട ആവശ്യമില്ല. സാഹിത്യകാരർ എന്ന രൂപം ഉപയോഗിക്കണം എന്നുതന്നെയാണ് എന്റെ പക്ഷം. ഇക്കാര്യം വിക്കിയിലെവിടെയോ മുന്നേ പറഞ്ഞിട്ടുള്ളതുമാണ്. --[[ഉപയോക്താവ്:Thachan.makan|തച്ചന്റെ മകൻ]] ([[ഉപയോക്താവിന്റെ സംവാദം:Thachan.makan|സംവാദം]]) 07:17, 2 ഫെബ്രുവരി 2013 (UTC)
"ശാസ്ത്രസാഹിത്യകാർ" താളിലേക്ക് മടങ്ങുക.