"മുറുക്കാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 10:
വെറ്റില മുറുക്കിനു ഭാരതത്തിന്റെ പാരമ്പര്യത്തോടും സംസ്കൃതികളോടും അഭേദ്യമായ ബന്ധമുണ്ട്. പണ്ട് ഭാരതത്തിലുടനീളം വെറ്റില മുറുക്കൽ ഉണ്ടായിരുന്നു. മുഖ സൗന്ദര്യത്തിനും, വായ സുഗന്ധപൂരിതമാക്കാനും, ശുദ്ധമാക്കാനും ശൃംഗാരം പ്രകടിപ്പിക്കാനും വേണ്ടിയായിരുന്നു പണ്ടത്തെ ജനങ്ങൾ വെറ്റില മുറുക്കിയിരുന്നത്. ഇതിനെ താംബൂല ചർവ്വണം എന്നും വിളിച്ചിരുന്നു.
പണ്ട് കേരളത്തിലെ സമ്പന്ന തറവാടുകളിൽ ഈ സാധനങ്ങൾ ഇട്ടുവെക്കാൻ വെള്ളി, പിച്ചളച്ചെല്ലവും, പിച്ചള കൊണ്ട് കെട്ടിയ ഭംഗിയുള്ള കൊത്തുപണി ചെയ്ത മരം കൊണ്ടുണ്ടാക്കിയ ചെല്ലങ്ങളും ഉണ്ടായിരുന്നു. ആളുകളുടെ സാമ്പത്തിക സ്ഥിതിയനുസരിച്ച് ഇവ യഥാക്രമം മരം കൊണ്ടുള്ള മുറുക്കാൻ പെട്ടികളും , കൈതോലകൊണ്ടുണ്ടാക്കിയ ചെറിയ '''പാട്ടികളും''' '''കൊമ്മികളുമായിരുന്നു''. പണ്ട് അതിഥി സല്ക്കാരത്തിന്റെ ഭാഗമായി ആദ്യം മുറുക്കാൻ കൊടുത്താണ് അതിഥികളെ സ്വീകരിച്ചിരുന്നത്. മുറുക്കുന്നവരുള്ള വീട്ടിൽ എല്ലാം അക്കാലത്ത് മുറുക്കിത്തുപ്പാൻ വേണ്ടി പിച്ചളകൊണ്ടോ ഓടുകൊണ്ടോ ഉണ്ടാക്കിയ [[കോളാമ്പി|കോളാമ്പികൾ]] ഉണ്ടായിരുന്നു. ഇന്നും ഇവ കേരളത്തിലെ ചില വീടുകളിൽ കാണപ്പെടുന്നു.
 
==നിരോധനം==
ആരോഗ്യ പ്രശ്നങ്ങളും, ഇതുപയോഗിക്കുന്നവരുടെ കണ്ടിടത്ത് തുപ്പുന്ന ശീലം കാരണം ഉണ്ടാവുന്ന പരിസരമലിനീകരണം തടയാൻ വേണ്ടി ചില രാജ്യങ്ങൾ മുറുക്കാൻ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഭാരതത്തിലെ ചില സ്ംസ്ഥാന സർക്കാരുകളും ഇതിനെ സർക്കാർ മന്ദിരങ്ങളിൽ നിരോധിച്ചിട്ടുണ്ട്. <ref>http://articles.timesofindia.indiatimes.com/2012-10-06/bhubaneswar/34293556_1_gutka-and-paan-ban-gutka-government-employees</ref><ref>http://gulfnews.com/news/gulf/uae/government/people-found-selling-paan-will-be-deported-says-top-dubai-municipality-official-1.136329</ref>
 
==അവലംബം==
<references/>
{{reflist}}
 
==പുറത്തേക്കുള്ള കണ്ണികൾ==
*[http://ml.wikisource.org/wiki/ഐതിഹ്യമാല/പറയിപെറ്റ_പന്തിരുകുലം ഐതിഹ്യമാല/പറയിപെറ്റ പന്തിരുകുലം]
"https://ml.wikipedia.org/wiki/മുറുക്കാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്