"റോമൻ റിപ്പബ്ലിക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 164:
ത്രിമൂർത്തികളുടെ ഭരണം തന്നെ ഏതാണ് സാമ്രാജ്യത്വരീതിയിലായിരുന്നെങ്കിലും [[അഗസ്റ്റസ് സീസർ|ഒക്ടേവിയന്റെ]] ഭരണം മുതൽക്കാണ് ചരിത്രകാരന്മാർ സാമ്രാജ്യത്വ കാലമായി കണക്കാക്കുന്നത്. [[ഗൈയുസ് മാരിയുസ്]], [[പോം‍പേ]], [[ജൂലിയുസ് കെയ്സർ]] എന്നിവർ സെനറ്റിന്റെ അധികാരം ഉപയോഗിച്ച് സ്വേച്ഛാധിപത്യ ഭരണം നടത്തുകയായിരുന്നു എങ്കിൽ ഒക്ടേവിയൻ സെനറ്റിൽ നിന്ന് അധികാരം പൂർണമായ അർത്ഥത്തിൽ പിടിച്ചെടുക്കുകയായിരുന്നു.
 
ജൂലിയുസ് സീസർ മരിച്ചതോടു കൂടി ഒക്ടേവിയൻ ഉടൻ റോമിലെത്തുകയും [[മാർക്ക് ആൻറണിആന്റണി|മാർക്ക് ആൻറണിയും]] [[ലെപ്പിഡസ്|ലെപ്പിഡസുമായി]] ചേർന്ന് ത്രിമൂർത്തിഭരണത്തിലേർപ്പെട്ടു (Triumvarate). എന്നാൽ ഈ മൂന്നംഗഭരണം തികച്ചും മൃഗീയവും അരാജകത്വം നിറഞ്ഞതുമായിരുന്നു. നിരവധി സെനറ്റ് അംഗങ്ങളും കച്ചവടപ്രമാണിമാരും വധിക്കപ്പെട്ടു. പ്രമുഖ വാഗ്മിയായിരുന്ന [[സിസെറോ|സിസെറോയും]] വധിക്കപ്പെട്ടു. [[ബ്രൂട്ടസ്|ബ്രൂട്ടസും]] കാഷ്യസും അടുത്തുള്ള സ്ഥലത്തു നിന്ന് ഒരു റിപ്പബ്ലിക്കൻ സൈന്യത്തെ സംഘടിപ്പിച്ചുകൊണ്ട് റോമിനെതിരെ പോരിനു വന്നെങ്കിലും പ്രസിദ്ധമായ [[ഫിലിപ്പി യുദ്ധം|ഫിലിപ്പി യുദ്ധത്തിൽ]] പരാജയം നേരിട്ട(ക്രി.മു. 42) അവർ ഹതാശരായി അത്മഹത്യ ചെയ്തു.
 
പിന്നീട് സാമ്രാജ്യം മൂന്നു പേരായി പങ്കിട്ടു ഭരിച്ചു. ലെപ്പിഡസ്ഒരു താമസിയാതെരാഷ്ട്രീയ വിരമിച്ചുപ്രതിസന്ധി ഉണ്ടാക്കി എന്നാരോപിച്ച് ലെപ്പിഡസിനെക്കോണ്ട് ഒക്റ്റാവിയൻ രാജി വയ്പ്പിച്ചു. അതോടെ ഒക്ടേവിയന് ആ സ്ഥലങ്ങളുടെ നിയന്ത്രണാധികാരവും കൈവന്നു. [[മാർക്ക് ആൻറണിആന്റണി]], മുൻപ് ജൂലിയസ് സീസറിനെ വശീകരിച്ച ക്ലിയോപാട്രയുടെ വലയിൽ വീണു. റോമിലെ ജനങ്ങൾ ഇതിൽ അതൃപ്തരായി. ഈ ആശങ്കയെ മുതലെടുത്ത ഒക്ടേവിയൻ സെനറ്റിനെ പാട്ടിലാക്കി ആൻറണിയെ കോൺസുൾ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു, ക്ലിയോപാട്രയെ ശത്രുവായി പ്രഖ്യാപിച്ച് അവരുമായി യുദ്ധത്തിന് പുറപ്പെട്ടു. ക്രി.മു. 31-ൽ [[ആക്റ്റിയം]] എന്ന സ്ഥലത്ത് വച്ച് നടന്ന ചരിത്ര പ്രസിദ്ധമായ യുദ്ധത്തിൽ ഒക്ടേവിയൻ ക്ലിയോപാട്രയുടേയും ആൻറണിയുടേയും സേനയെ തോല്പിച്ചു. ഭയന്ന ആൻറണി ആത്മഹത്യ ചെയ്തു. ക്ലിയോപാട്രയാകട്ടേ ആദ്യം ഒക്ടേവിയനെ വശീകരിക്കാൻ ശ്രമം നടത്തുകയും എന്നാൽ പരാജയപ്പെട്ടപ്പോൾ വിഷപ്പാമ്പിനെ പുണർന്ന് മരണം വരിച്ചു.
 
തിരിച്ചു വന്ന ഒക്ടേവിയൻ ക്രി.മു. 29-ൽ റോമാ സാമ്രാജ്യത്തിന്റെ സർവ്വാധിപനായിത്തീർന്നു. റോമാക്കാർ അദ്ദേഹത്തിന് [[ഇം‍പറാത്തോർ]] (ഇമ്പറേറ്റർ) (വിജയിയായ സർവ്വസൈന്യാധിപൻ എന്നർത്ഥം എന്നും അഗസ്തുസ് (അഗസ്റ്റസ്) (രാജകീയ പ്രൌഡിയുള്ളവൻ എന്നർത്ഥം) എന്നും സ്ഥാനപ്പേരുകൾ നല്കി. അദ്ദേഹം ചരിത്രകാരന്മാർക്കിടയിൽ അഗസ്റ്റസ് ചക്രവർത്തി എന്നാണ് അറിയപ്പെടുന്നത്. എന്നാൽ അദ്ദേഹം കെയ്സർ (സീസർ) എന്ന തന്റെ കുടുംബപ്പേർ ചേർത്ത് വിളിക്കാനാണ് ഇഷ്ടപ്പെട്ടത്. ജുലിയോ-ക്ലൌഡിയൻ വംശം ഏകദേശം ഒരു നൂറ്റാണ്ടോളം നിലനിന്നു. [[നീറോ|നീറോവിന്റെ]] കാലം വരെ അത് കുടുംബപ്പേരായി ഉപയോഗിക്കപ്പെട്ടിരുന്നു എങ്കിലും അതിനുശേഷവും ആ പേർ സ്ഥാനപ്പേരിന്റെ രൂപത്തിൽ ഉപയോഗിക്കാൻ തുടങ്ങി.
"https://ml.wikipedia.org/wiki/റോമൻ_റിപ്പബ്ലിക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്