"അക്ഷരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[ചിത്രം:NAMA_Alphabet_grec.jpg|thumb|250px|right|പുരാതന ഗ്രീക്ക് അക്ഷരങ്ങൾ എഴുതിയ പാത്രം]]
 
അക്ഷരം എന്നത് [[അക്ഷരമാല|അക്ഷരമാലയിൽ]] അധിഷ്ഠിതമായ ലേഖനരീതിയിൽ ഉപയോഗിക്കുന്ന കണികയാണ്. ഓരോ അക്ഷരവും അതിന്റെ വാച്യരൂപത്തിൽ ഒന്നോ രണ്ടോ [[സ്വനിമം|സ്വനിമങ്ങൾ]] ഉൾപ്പെടുന്നതായിരിക്കും. അക്ഷരങ്ങൾ ചേർന്ന് വാക്കുകൾ ഉണ്ടാകുന്നു. നിർവചിക്കപ്പെട്ടിട്ടില്ലാത്ത വാക്കുകൾ അക്ഷരങ്ങളാൽ രൂപപ്പെടുത്തിയെടുക്കാവുന്നതാണ്. നിർവ്വചനങ്ങൾ ഉണ്ടെങ്കിൽ വാക്കുകൾക്ക് അർത്ഥം ലഭിക്കുന്നു. വാക്കുകൾ ലിപിക്ക് അനുസൃതമായി എഴുതുമ്പോൾ ആശയവിനിമയത്തിനുള്ള ഉപാധിയായി മാറുന്നു.
 
സ്വരമോ സ്വരം ചേർന്ന വ്യഞ്ജനമോ പൂർണമായ ഉച്ചാരണമുള്ള വർണമോ വർണങ്ങളുടെ കൂട്ടമോ ആണ് അക്ഷരം. ഋക്പ്രാതിശാഖ്യം (പ്രാതിശാഖ്യം = പദോച്ചാരണ ശാസ്ത്രഗ്രന്ഥം) അനുസരിച്ച് [[വ്യഞ്ജനം|വ്യഞ്ജനത്തോടു]] കൂടിയതോ [[അനുസ്വാരം|അനുസ്വാരത്തോടു]] കൂടിയതോ ആയ [[വർണ്ണം (അക്ഷരം)|വർണമാണ്]] അക്ഷരം. ഇംഗ്ളീഷിൽ ഇതിനെ '[[സിലബിൾ]]' (syllable) എന്നു പറയുന്നു. അക്ഷരം എന്ന ശബ്ദത്തിന്റെ വ്യുത്പത്തി 'ക്ഷര' ധാതുവിൽനിന്നാണെന്ന് [[മഹാഭാഷ്യം|മഹാഭാഷ്യത്തിൽ]] [[പതഞ്ജലി]] പ്രസ്താവിച്ചിരിക്കുന്നു. 'ക്ഷര' ധാതുവിന് 'നഷ്ടമാവുക' എന്നാണർഥം. അപ്പോൾ അക്ഷരം എന്നതിന് നഷ്ടമാകാത്തത്, 'അനശ്വരം' എന്നെല്ലാം അർഥം കിട്ടുന്നു. (നക്ഷരതിന ക്ഷാരതി ഇതി അക്ഷരം). വിശ്ളേഷണവിധേയമാകാത്ത വാഗംശം (വാക്കുകൾക്കുള്ളിലെ, ഇനിയും വേർതിരിക്കാനാവാത്ത തരത്തിലുള്ള ഘടകങ്ങൾ) എന്ന അർഥവും പിന്നീടു വന്നുചേർന്നു. ഋഗ്വേദം, ഐതരേയാരണ്യകം, വാജസനേയി, അഥർവം എന്നീ പ്രാതിശാഖ്യങ്ങളിലും മനുസ്മൃതിയിലും അക്ഷരത്തിന് ഇത്തരത്തിലുള്ള നിർവചനം നൽകിയിട്ടുണ്ട്.
 
==അക്ഷരവും വർണ്ണവും==
"https://ml.wikipedia.org/wiki/അക്ഷരം" എന്ന താളിൽനിന്ന് ശേഖരിച്ചത്