"മാർക്ക് ആന്റണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Sahirshah, മാർക്കസ് അന്റോണിയസ് എന്ന താൾ മാർക്ക് ആന്റണി എന്ന താളിനു മുകളിലേയ്ക്ക് മാറ്റിയിരിക്ക...
No edit summary
വരി 15:
|commands=
}}
'''മാർക്കസ് അന്റോണിയസ്''', (Marcus Antonius) (83BC January 14– 30BC August 1) ഒരു റോമൻ സൈനിക മേധാവിയും, രാഷ്ട്രീയ നേതാവുമായിരുന്നു. '''മാർക്ക് ആന്റണി''' എന്ന പേരിലാണ് ഇദ്ദേഹം ഇംഗ്ലീഷ് സംസാരിക്കുന്ന നാടുകളിൽ അറിയപ്പെടുന്നത്. '''മാർക്കസ് അന്റോണിയസ്''' [[ജൂലിയസ് സീസർ|ജൂലിയസ് സീസറിന്റെ]] ഒരു പ്രധാന രാഷ്ട്രീയ അനുയായിയും സുഹൃത്തുമായിരുന്നു. സീസർ കൊല്ലപ്പെട്ടതിനു ശേഷം ഇദ്ദേഹം [[ഒക്റ്റാവിയൻ|ഒക്റ്റാവിയനും]], [[മാർക്കസ് ലെപിഡസ്|മാർക്കസ് ലെപിഡസുമായി]] ചേർന്ന് റോമിലെ രണ്ടാം ത്രിമൂർത്തി (triumvirate) എന്നറിയപ്പെടുന്ന ഭരണകൂടം സ്ഥാപിച്ചു. ഏതാണ്ട് ഏകാധിപത്യ സ്വഭാവമുള്ള ഈ ത്രിമൂർത്തി ഭരണകൂടം രണ്ട് അഞ്ച് വർഷ കാലാവധികളിൽ (43 ബി സി മുതൽ 33 ബി സി വരെ) [[റോമൻ റിപ്പബ്ലിക്]] ഭരിച്ചു. മാർക്കസ് അന്റോണിയസും ഒൿറ്റാവിയനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ കാരണം ഈ ത്രിമൂർത്തി (triumvirate) ഭരണകക്ഷി പിളർന്ന് ഒരു ആഭ്യന്തര യുദ്ധത്തിൽ കലാശിച്ചു. ഈ യുദ്ധത്തിൽ ഒൿറ്റാവിയൻ മാർക്ക് ആന്റണിയെ പരാജയപ്പെടുത്തുകയും, അതിനു ശേഷം ആന്റണിയും കാമുകി [[ക്ലിയോപാട്ര|ക്ലിയോപാട്രയും]] ആത്മഹത്യ ചെയ്യുകയുമുണ്ടായി. ഇതിനു ശേഷം ഒൿറ്റാവിയൻ [[അഗസ്റ്റസ്]] എന്ന പേരിൽ ആദ്യത്തെ റോമൻ ചക്രവർത്തിയായി അവരോധിക്കപ്പെട്ടു. ആന്റണിയുടെ രാഷ്ട്രീയ ജീവിതവും, അന്ത്യവും റോമിന്റെ ഒരു [[റോമൻ റിപ്പബ്ലിക്ക്|അർദ്ധ ജനാധിപത്യ റിപബ്ലിക്കിൽ]] നിന്ന് ചക്രവർത്തി ഭരണത്തിൻ കീഴിലുള്ള സാമ്രാജ്യത്തിലേക്കുള്ള പരിവർത്തനത്തിലെ ഒരു പ്രധാന അധ്യായമാണ്.<ref>Eck, Werner; translated by Deborah Lucas Schneider; new material by Sarolta A. Takács. (2003) The Age of Augustus. Oxford: Blackwell Publishing (hardcover, ISBN 0-631-22957-4; paperback, ISBN 0-631-22958-2)</ref>
 
===ജീവിത രേഖ===
"https://ml.wikipedia.org/wiki/മാർക്ക്_ആന്റണി" എന്ന താളിൽനിന്ന് ശേഖരിച്ചത്