"ഹോണോറെ ഡി ബൽസാക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 23:
 
ഹൊണൊറെക്ക് പതിനഞ്ച് വയസ്സ് ഉള്ള്പ്പോൾ ബൽസാക് കുടുംബം [[പാരിസ്|പാരിസിലേയ്ക്ക്]] താമസം മാറി. അവിടെ രണ്ടു വർഷം സ്വകാര്യ അധ്യയനം നടത്തി. ഇക്കാലത്ത് ഹൊണോറെ ഒരിക്കൽ ഒരു പാലത്തിൽ നിന്ന് നദിയിലേയ്ക്ക് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെങ്കിലും മരിക്കാതെ രക്ഷപെട്ടു. 1816 - ൽ ഹൊണൊറെ [[യൂണിവേഴ്സിറ്റി ഓഫ് പാരീസ്|സൊർബൊൺ]] യുണിവെർസിറ്റിയിൽ ചേർന്നു. അവിടെ പ്രമുഖരും പ്രശസ്തരും ആയ അധ്യാപകരുടെ കീഴിൽ അഭ്യസിക്കാൻ ഭാഗ്യമുണ്ടായി. സർവകലാശാല വിദ്യാഭ്യാസം പൂർത്തിയായപ്പോൾ ഹൊണൊറെ അഛന്റെ നിർബന്ധപ്രകാരം കുടുംബ സുഹൃത്ത് വിക്ടർ പാസ്സെ എന്ന വക്കീലിന്റെ ഓഫീസിൽ മൂന്നു വർഷം ജൂനിയർ ആയി പ്രാക്റ്റീസ് ചെയ്തു. പരിശീലനം കഴിഞ്ഞപ്പോൾ വിക്ടർ പാസ്സെ ഹൊണോറെയെ സീനിയർ പാർട്ട്നർ ആക്കാമെന്നു പറഞ്ഞെങ്കിലും അദ്ദേഹം ആ ക്ഷണം നിരസിക്കയും താൻ ഒരു എഴുത്തുകാരനാവാൻ പോവുകയാണെന്നു പ്രഖ്യാപിക്കുകയും ചെയ്തു. ഈ പ്രഖ്യാപനം ബൽസാക്കിന്റെ മാതാപിതാക്കളെ അരിശം പിടിപ്പിച്ചതിനാൽ, അദ്ദേഹത്തിന് വീട്ടിൽ നിന്നു മാറി താമസിക്കേണ്ടിയും വന്നു.
<ref>http://www.online-literature.com/honore_de_balzac/</ref>
 
==പ്രഥമ രചനകൾ==
Line 32 ⟶ 33:
 
==ലാ കോമെഡീ ഹുമേൺ - തുടക്കവും, വിജയവും==
ലാ കോമെഡീ ഹുമേൺ 91 പൂർണരചനകളും 45 അപൂർണരചനകളും ചേർന്ന ഒരു ശേഖരമാണ്. ഒരോ കൃതിയും സ്വന്തം നിലയിൽ പൂർണതയുള്ള നോവലോ ചെറുകഥയൊ ഒക്കെയാണ്. ഇവ ചേരുമ്പോഴാകട്ടെ അന്നത്തെ ഫ്രെഞ്ച് സാമൂഹ്യജീവിതത്തിന്റെ ബൃഹത്തായ ചിത്രമാകുന്നു. ചില കഥാപാത്രങ്ങൾ പല നോവലുകളിലും ആവർത്തിച്ചു പ്രത്യക്ഷപ്പെടുന്നു. ഈ പരമ്പരയിലെ ആദ്യ കൃതി [[ഫ്രഞ്ച് വിപ്ലവം]] പശ്ചാത്തലം ആക്കി രചിച്ച ''ലെ ഷൊവാൻ'' (Les Chouans) എന്ന നോവൽ ആയിരുന്നു. 1829 ൽ പ്രസിദ്ധീകരിച്ച ഈ കൃതി ബൽസാക് തന്റെ സ്വന്തം പേരിൽ എഴുതിയ ആദ്യത്തെ രചന ആയിരുന്നു. (അതിനു മുൻപ് അദ്ദേഹം എഴുതിയതെല്ലാം തൂലികാനാമങ്ങളിൽ ആയിരുന്നു.) ഈ നോവലിന്റെ വിജയം ബൽസാകിനെ ഫ്രാൻസിലെ അറിയപ്പെടുന്ന എഴുത്തുകാരിൽ ഒരാളാക്കി. 1830 മുതൽ 1832 വരെ അദ്ദേഹം എൽ വെർഡുഗോ, La Peau de Chagrin എന്നീ നോവലുകൽ എഴുതി. 1833-ലാണ് വൻവിജയമായിത്തീർന്ന Eugénie Grandet പ്രസിദ്ധീകരിച്ചത്, ഈ നോവലാണ് നിരൂപകരുടെ അഭിപ്രായത്തിൽ ബൽസാകിന്റെ എറ്റവും ഉദാത്തമായ സൃഷ്ടി. 1835 ൽ പ്രസിദ്ധീകരിച്ച Le Père Goriot ആണ് അടുത്ത വൻ വിജയം.<ref>http://www.online-literature.com/honore_de_balzac/</ref>
 
ബൽസാകിന്റെ ബിസിനസ്സ് സംരഭങ്ങളും എഴുത്തിനൊപ്പം നടന്നുകൊണ്ടിരുന്നു. സാർഡിനിയിൽ പഴയ റോമൻ ഖനികളിലെ അവശിഷ്ടങ്ങൾ സംസ്കരിച്ച് സ്വർണ്ണം വേർതിരിച്ചെടുക്കുക, പ്രിന്റിങ്ങ് പ്രസ്സ്, രണ്ട് ആനുകാലിക പ്രസിദ്ധീകരണങ്ങൾ (Chronique de Paris, Revue Parisienne) എന്നീ സംരംഭങ്ങൾ പരാജയപ്പെട്ട് വൻ നഷ്ടങ്ങൾ ഉണ്ടാക്കിയതേയുള്ളു. 'അത്യാവശ്യം' കടവും കയറി. ഈ തിക്താനുഭവങ്ങൾ 1843 ൽ ഇറങ്ങിയ Illusions Perdues (നഷ്ടസ്വപ്നങ്ങൾ) എന്ന നോവലിനു പ്രചോദനമായി. പിന്നെ 1847 ൽ Le Cousin Pons ഉം , 1848 ൽ La Cousine Bette യും പ്രസിദ്ധീകരിച്ചു.
"https://ml.wikipedia.org/wiki/ഹോണോറെ_ഡി_ബൽസാക്" എന്ന താളിൽനിന്ന് ശേഖരിച്ചത്