"ഹോണോറെ ഡി ബൽസാക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം നീക്കുന്നു: diq:Honoré de Balzac
വരി 25:
 
==പ്രഥമ രചനകൾ==
ബൽസാക് ആദ്യമായി എഴുതിയത് ലാ കൊർസൈർ എന്ന [[ഓപ്പറ]]യുടെ തിരക്കഥ (libretto) ആയിരുന്നു. ഇത് അവതരിപ്പിക്കാൻ ഒരു മ്യൂസിൿസംഗീത കൊംപോസറെസ്ംവിധായകനെ കിട്ടാൻ ബുദ്ധിമുട്ടാവും എന്ന് മനസ്സിലായതൊടെ ബൽസാക് ഓപ്പറ വിട്ട് നാടകരചനയിലേയ്ക്കു തിരിഞ്ഞ്, ക്രോംവെൽ എന്ന ദുരന്തനാടകം എഴുതി. ഈ നാടകവും അധികം ജനശ്രദ്ധ നേടിയില്ല. പിന്നീട് ബൽസാക്, അഗസ്തെ ലെപ്വാറ്റെവിൻ (Auguste Lepoitevin) എന്ന സാഹിത്യ ഏജന്റ് (Literary agent) മുഖേന കുറെ ചെറുകഥകളും, ചെറു നോവലുകളും പ്രസിദ്ധീകരിച്ചു. കച്ചവട ഉദ്ദേശത്തോടെ എഴുതിയ നിലവാരം കുറഞ്ഞ കൃതികൾ ആയിരുന്നു അവ. പലവിധം തൂലികാനാമങ്ങളിൽ ആയിരുന്നു പ്രസിദ്ധീകരണം.
 
ബൽസാക് ഇതിനിടയിൽ കുറെ ബിസിനസ്സ് സംരംഭങ്ങൾ തുടങ്ങിയെങ്കിലും അവ ദയനീയമായി പരാജയപ്പെട്ടു. ഇതു മൂലം 'തരക്കേടില്ലാത്ത' കട ബധ്യതകളും അദ്ദേഹത്തിനു ഉണ്ടായി. കുറെ "പോട്ട് ബോയിലർ" കൃതികൾ എഴുതിയതിനു ശേഷം 1831-ൽ ഇദ്ദേഹത്തിനു ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയ ഒരു ആശയം മനസ്സിൽ ഉദിച്ചു. ആ ആശയമായിരുന്നു "ലാ കോമെഡീ ഹുമേൺ" എന്ന ബ്രഹ്മാണ്ഡ കൃതി.
 
[[Image:Balzac1820s.jpg|thumb|upright|Drawing of Balzac in the mid-1820s, attributed to [[Achille Devéria]]]]
 
==ലാ കോമെഡീ ഹുമേൺ - തുടക്കവും, വിജയവും==
ലാ കോമെഡീ ഹുമേൺ 91 പൂർണരചനകളും 45 അപൂർണരചനകളും ചേർന്ന ഒരു ശേഖരമാണ്. ഒരോ കൃതിയും സ്വന്തം നിലയിൽ പൂർണതയുള്ള നോവലോ ചെറുകഥയൊ ഒക്കെയാണ്. ഇവ ചേരുമ്പോഴാകട്ടെ അന്നത്തെ ഫ്രെഞ്ച് സാമൂഹ്യജീവിതത്തിന്റെ ബൃഹത്തായ ചിത്രമാകുന്നു. ചില കഥാപാത്രങ്ങൾ പല നോവലുകളിലും ആവർത്തിച്ചു പ്രത്യക്ഷപ്പെടുന്നു. ഈ പരമ്പരയിലെ ആദ്യ കൃതി [[ഫ്രഞ്ച് വിപ്ലവം]] പശ്ചാത്തലം ആക്കി രചിച്ച ''ലെ ഷൊവാൻ'' (Les Chouans) എന്ന നോവൽ ആയിരുന്നു. 1829 ൽ പ്രസിദ്ധീകരിച്ച ഈ കൃതി ബൽസാക് തന്റെ സ്വന്തം പേരിൽ എഴുതിയ ആദ്യത്തെ രചന ആയിരുന്നു. (അതിനു മുൻപ് അദ്ദേഹം എഴുതിയതെല്ലാം തൂലികാനാമങ്ങളിൽ ആയിരുന്നു.) ഈ നോവലിന്റെ വിജയം ബൽസാകിനെ ഫ്രാൻസിലെ അറിയപ്പെടുന്ന എഴുത്തുകാരിൽ ഒരാളാക്കി. 1830 മുതൽ 1832 വരെ അദ്ദേഹം എൽ വെർഡുഗോ, La Peau de Chagrin എന്നീ നോവലുകൽ എഴുതി. 1833-ലാണ് വൻവിജയമായിത്തീർന്ന Eugénie Grandet പ്രസിദ്ധീകരിച്ചത്, ഈ നോവലാണ് നിരൂപകരുടെ അഭിപ്രായത്തിൽ ബൽസാകിന്റെ എറ്റവും ഉദാത്തമായ സൃഷ്ടി. 1835 ൽ പ്രസിദ്ധീകരിച്ച Le Père Goriot ആണ് അടുത്ത വൻ വിജയം.
"https://ml.wikipedia.org/wiki/ഹോണോറെ_ഡി_ബൽസാക്" എന്ന താളിൽനിന്ന് ശേഖരിച്ചത്