"മാർക്ക് ആന്റണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,412 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
====ത്രിമൂർത്തി സഖ്യം====
സീസറിന്റെ വില്പത്രപ്രകാരം അനന്തരാവകാശിയായത് സീസറിന്റെ പെങ്ങളുടെ മകളുടെ മകനായ ഒക്റ്റാവിയനായിരുന്നു. ഇത് ആന്റണിക്ക് തെല്ല് ഇഛാഭംഗമുണ്ടാക്കിയിരുന്നു, എന്നാലും, ആന്റണി ഒൿറ്റാവിയനും, ലെപിഡസുമായി സഖ്യം ചേരാൻ തീരുമാനിച്ചു. ഇവർ മൂവരും കൂടി ഒരു ത്രിമൂർത്തി സഖ്യമുണ്ടാക്കി സെനറ്റിന്റെ നിയന്ത്രണം ഏറ്റെടുത്തു. സ്ഥാനമൊഴിയാനുള്ള സെനറ്റിന്റെ ആജ്ഞ ധിക്കരിച്ച് ബ്രൂട്ടസും കാസ്സിയസും ഒരു സേന സമാഹരിച്ച് റോമിനെതിരെ വന്നു. ത്രിമൂർത്തി സഖ്യം റോമൻ സേനയുമായി വിമതരെ നേരിടാൻ പുറപ്പെട്ടു. രണ്ട് സേനകളും കിഴക്കൻ മാസിഡോണിയയിലെ ഫിലിപ്പിയിൽ വച്ച് ഏറ്റ്മുട്ടി. ഫിലിപ്പിയിൽ വച്ച് സേനകൾ തമ്മിൽ രണ്ട് സംഘട്ടനങ്ങൾ നടന്നു. ആദ്യത്തെ സംഘട്ടനത്തിൽ (first battle of Philippi) ഒക്റ്റാവിയന്റെ സേന ബ്രൂട്ടസിനെ നേരിട്ടു, ആന്റണി കാസ്സിയസിന്റെ സേനയെ നേരിട്ടു. ഈ സംഘട്ടനത്തിൽ ആന്റണി കാസ്സിയസിനെ തോല്പിച്ചു, ബ്രൂട്ടസ് ഒക്റ്റാവിയന്റെ സേനയെ തുരത്തി. കാസ്സിയസ് ബ്രൂട്ടസിന്റെ സേനയും തോറ്റു എന്നൊരു തെറ്റായ വാർത്ത കേട്ടു നിരാശിതനായി ആത്മഹത്യ ചെയ്തു. രണ്ടാമത്തെ ഫിലിപ്പി സംഘട്ടനത്തിൽ (second battle of Philippi) ത്രിമൂർത്തി സഖ്യത്തിന്റെ സേന ബ്രൂട്ടസിന്റെ സേനയുടെ മേൽ നിർണ്ണായക വിജയം നേടി. പരാജയം മുന്നിൽ കണ്ട് ബ്രൂട്ടസ് ആത്മഹത്യ ചെയ്തു. <ref>Ronald Syme. The Roman revolution. Oxford 1939</ref><ref>Lawrence Keppie. The making of the Roman army. New York 1984</ref> ഇതിന് ശേഷം ത്രിമൂർത്തി സഖ്യം റോമൻ റിപ്പബ്ലിക്കിനു മേലുള്ള അവരുടെ അധികാരം ഉറപ്പിച്ചു. റോം നഗരവും, റോമൻ ഇറ്റലിയുടെയും ഭരണം ഒക്റ്റാവിയൻ ഏറ്റെടുത്തു. പടിഞ്ഞാറൻ പ്രവിശ്യകൾ ലെപിഡസിന്റെ ഭരണത്തിലും, കിഴക്കൻ പ്രവിശ്യകൾ ആന്റണിയുടെ കീഴിലുമായി. ത്രിമൂർത്തി സഖ്യത്തിന്റെ എതിരാളികൾക്കെതിരെ കർശന നടപടികളുണ്ടായി അനേകം പേരെ വധ ശിക്ഷയ്ക്ക് വിധിക്കയും അവരുടെ വസ്തുവകകൾ കണ്ടുകെട്ടുകയും ചെയ്തു.
==ആന്റണിയും ക്ലിയോപാട്രയും==
സീസറിന്റെ പഴയ കാമുകിയായ ക്ലിയോപാട്രയെ ആന്റണി ഇപ്പോഴത്തെ തുർക്കിയിലുള്ള റ്റാർസസ് എന്ന പട്ടണത്തിലേക്ക് വിളിച്ച് വരുത്തി. അവിടെ വച്ച് അവർ തമ്മിൽ സഖ്യത്തിലായി. ക്ലിയോപാട്ര ആന്റണിയുടെ കാമുകിയായി. [[ക്ലിയോപാട്ര]] അലക്സാൻഡ്രിയയിലോട്ട് മടങ്ങിയപ്പോൾ ആന്റണിയും കൂടെപ്പോയി. 41 ബി സി യിലെ ശിശിരകാലം ആന്റണി ക്ലിയോപാട്രയോടൊപ്പം ഈജിപ്റ്റിൽ ചിലവഴിച്ചു. 40 ബി സി യിൽ ഒക്റ്റാവിയനും ആന്റണിയുടെ ഭാര്യ ഫുൾവിയായും തമ്മിലുള്ള ചില രാഷ്ട്രീയ പ്രശ്നങ്ങൾ കാരണം ആന്റണിക്ക് റോമിലേക്ക് മടങ്ങേണ്ടി വന്നു. ഇതിനിടെ ഫുൾവിയായെ ഒക്റ്റാവിയൻ ഗ്രീസിലെ സിക്യോണിലേക്ക് (Sicyon) നാടുകടത്താൻ ആജ്ഞാപിച്ചിരുന്നു. അങ്ങോട്ടുള്ള യാത്രാ മധ്യെ ഫുൾവിയ മരണമടഞ്ഞു. റോമിലെത്തിയ ആന്റണി ഒക്റ്റാവിയനുമായി സന്ധി ചെയ്തു, ഒക്റ്റാവിയന്റെ സഹോദരി ഒക്റ്റാവിയയെ കല്യാണം കഴിച്ചു.
 
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1635972" എന്ന താളിൽനിന്ന് ശേഖരിച്ചത്