"മാർക്ക് ആന്റണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

450 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
ഇടയ്ക്കിടയ്ക്ക് ഉണ്ടാവുന്ന ഉരസലുകൾക്കിടയിലും ആന്റണി സീസറിനോടുള്ള കൂറ് എന്നും നില നിർത്തി. സീസറിന്റെ അതിരുകവിഞ്ഞ രാഷ്ട്രീയ മേൽക്കോയ്മ സെനറ്റിലെ ഒരു വിഭാഗത്തെ പരിഭ്രാന്തരാക്കി. സെനറ്റ് പിരിച്ച് വിട്ട് സീസർ രാജാവായി സ്വയം പ്രഖ്യാപിക്കുമെന്ന് അവർ ഭയന്നു. ബ്രൂട്ടസ്, കാസ്സിയസ്, കാസ്കാ എന്നിവരുടെ നേതൃത്വത്തിൽ ഒരു വിഭാഗം സീസറിനെ വധിക്കാനുള്ള ഗൂഡാലോചന തുടങ്ങി. ഈ ഗൂഡാലോചനക്കാരുടെ കൂട്ടത്തിലെ ട്രെബോണിയസ് എന്നോരാൾ ഇടയ്ക്ക് ആന്റണിയുടെ അഭിപ്രായമാരായാൻവേണ്ടി ഒരു തന്ത്രപരമായ സമീപനം നടത്തിയിരുന്നു. കാര്യം മനസ്സിലായ ആന്റണി ട്രെബോണിയസിന് യാതൊരു പ്രോൽസാഹനവും നൽകിയില്ല, പക്ഷെ ഈ സംഭാഷണത്തിന്റെ കാര്യം സീസറെ അറിയിച്ചതുമില്ല. 44 ബി സി മാർച്ച് പതിനഞ്ചാം തീയതി ഈ ഗൂഡാലോചനസംഘം സെനറ്റിന്റെ പോർട്ടിക്കോയിലിട്ട് സീസറെ കുത്തി കൊന്നു. <ref>Woolf Greg (2006), Et Tu Brute? – The Murder of Caesar and Political Assassination, 199 pages – ISBN 1-86197-741-7</ref>
 
സീസറിന്റെ വധത്തിന് ശേഷം ഗൂഡാലോചനക്കാർ സീസറിന്റെ അനുയായികളെയെല്ലാം വധിക്കുമെന്ന് ഭയന്ന് ആന്റണി കുറച്ച് കാലം ഒളിവിൽ പോയി. ഭയപ്പെട്ട പോലെ ഒന്നും സംഭവിക്കാത്ത്പ്പോൾ ആന്റണി റോമിലേക്ക് മടങ്ങി. റോമിലെ സാധാരണക്കാരായ പ്ലീബിയൻ ജനതയുടെ ഇടയിൽ സീസറിന് നല്ല ജനസമ്മതിയുണ്ടായിരുന്നു, ഒരു പറ്റം ആഡ്യ റോമന്മാർ (patricians) സീസറിനെ വധിച്ചു എന്നറിഞ്ഞ് അവർ അതീവ ക്ഷുഭിതരായി. സീസറിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്ത ജനക്കൂട്ടം അക്രമാസക്തമായി നിയന്ത്രണം വിട്ട് ബ്രൂട്ടസിന്റെയും, കാസ്സിയസിന്റെയും ഗൃഹങ്ങളാക്രമിച്ചു. ബ്രൂട്ടസും മറ്റ് ഗൂഡാലോചനക്കാരും റോം വിട്ട് പാലായനം ചെയ്തു ബ്രൂട്ടസിന്റെ നിയന്ത്രണത്തിലുള്ള സിസാല്പീൻ ഗോൾ (Cisalpine Gaul) പ്രവിശ്യയിൽ അഭയം തേടി. ആന്റണിയും മറ്റ് സീസർ അനുയായികളും ജനവികാരം [[ഒപ്റ്റിമേറ്റ്|സീസറെ വധിച്ചവർക്കെതിരെ]] തിരിക്കാൻ പരമാവധി ശ്രമിച്ചു. സ്ഥിതിഗതികൾ കൂടുതൽ കൂടുതൽ വഷളായി അവസാനം ഒരു ആഭ്യന്തര കലഹത്തിൽ കലാശിച്ചു.<ref>Suetonius, Julius 83.2</ref>
 
====ത്രിമൂർത്തി സഖ്യം====
സീസറിന്റെ വില്പത്രപ്രകാരം അനന്തരാവകാശിയായത് സീസറിന്റെ പെങ്ങളുടെ മകളുടെ മകനായ ഒക്റ്റാവിയനായിരുന്നു. ഇത് ആന്റണിക്ക് തെല്ല് ഇഛാഭംഗമുണ്ടാക്കിയിരുന്നു, എന്നാലും, ആന്റണി ഒൿറ്റാവിയനും, ലെപിഡസുമായി സഖ്യം ചേരാൻ തീരുമാനിച്ചു. ഇവർ മൂവരും കൂടി ഒരു ത്രിമൂർത്തി സഖ്യമുണ്ടാക്കി സെനറ്റിന്റെ നിയന്ത്രണം ഏറ്റെടുത്തു. സ്ഥാനമൊഴിയാനുള്ള സെനറ്റിന്റെ ആജ്ഞ ധിക്കരിച്ച് ബ്രൂട്ടസും കാസ്സിയസും ഒരു സേന സമാഹരിച്ച് റോമിനെതിരെ വന്നു. ത്രിമൂർത്തി സഖ്യം റോമൻ സേനയുമായി വിമതരെ നേരിടാൻ പുറപ്പെട്ടു. രണ്ട് സേനകളും കിഴക്കൻ മാസിഡോണിയയിലെ ഫിലിപ്പിയിൽ വച്ച് ഏറ്റ്മുട്ടി. ഫിലിപ്പിയിൽ വച്ച് സേനകൾ തമ്മിൽ രണ്ട് സംഘട്ടനങ്ങൾ നടന്നു. ആദ്യത്തെ സംഘട്ടനത്തിൽ (first battle of Philippi) ഒക്റ്റാവിയന്റെ സേന ബ്രൂട്ടസിനെ നേരിട്ടു, ആന്റണി കാസ്സിയസിന്റെ സേനയെ നേരിട്ടു. ഈ സംഘട്ടനത്തിൽ ആന്റണി കാസ്സിയസിനെ തോല്പിച്ചു, ബ്രൂട്ടസ് ഒക്റ്റാവിയന്റെ സേനയെ തുരത്തി. കാസ്സിയസ് ബ്രൂട്ടസിന്റെ സേനയും തോറ്റു എന്നൊരു തെറ്റായ വാർത്ത കേട്ടു നിരാശിതനായി ആത്മഹത്യ ചെയ്തു. രണ്ടാമത്തെ ഫിലിപ്പി സംഘട്ടനത്തിൽ (second battle of Philippi) ത്രിമൂർത്തി സഖ്യത്തിന്റെ സേന ബ്രൂട്ടസിന്റെ സേനയുടെ മേൽ നിർണ്ണായക വിജയം നേടി. പരാജയം മുന്നിൽ കണ്ട് ബ്രൂട്ടസ് ആത്മഹത്യ ചെയ്തു. <ref>Ronald Syme. The Roman revolution. Oxford 1939</ref><ref>Lawrence Keppie. The making of the Roman army. New York 1984</ref> ഇതിന് ശേഷം ത്രിമൂർത്തി സഖ്യം റോമൻ റിപ്പബ്ലിക്കിനു മേലുള്ള അവരുടെ അധികാരം ഉറപ്പിച്ചു. റോം നഗരവും, റോമൻ ഇറ്റലിയുടെയും ഭരണം ഒക്റ്റാവിയൻ ഏറ്റെടുത്തു. പടിഞ്ഞാറൻ പ്രവിശ്യകൾ ലെപിഡസിന്റെ ഭരണത്തിലും, കിഴക്കൻ പ്രവിശ്യകൾ ആന്റണിയുടെ കീഴിലുമായി.
 
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1635884" എന്ന താളിൽനിന്ന് ശേഖരിച്ചത്