"നികുതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 51:
ഉത്പാദനം, ഉപഭോഗം, കൈമാറ്റം, ഇറക്കുമതി, കയറ്റുമതി തുടങ്ങി സമ്പദ്ഘടനയിലെ വിവിധ തലങ്ങളിൽ ചുമത്തപ്പെടുത്തുന്ന നികുതികൾ ഉൾപ്പെടുന്നതാണ് ഒരു നികുതിവ്യവസ്ഥ.
 
നികുതികളെ പൊതുവേ പ്രത്യക്ഷനികുതിയെന്നും[[പ്രത്യക്ഷ നികുതി]]യെന്നും പരോക്ഷനികുതിയെന്നും [[പരോക്ഷ നികുതി]]യെന്നും രണ്ടായി തരംതിരിക്കാറുണ്ട്. പ്രത്യക്ഷനികുതിയിൽ നികുതി കൊടുക്കുന്ന ആളും അതിന്റെ ആത്യന്തികഭാരം വഹിക്കുന്ന ആളും ഒന്നായിരിക്കും. നേരെമറിച്ച് പരോക്ഷനികുതിയിൽ ഇതുരണ്ടും വ്യത്യസ്ത ആളുകളാണ്. ഉദാഹരണമായി ആദായനികുതി കൊടുക്കുന്ന വ്യക്തിതന്നെയാണ് അതിന്റെ ഭാരം വഹിക്കുന്നത്. നേരേമറിച്ച് ഒരു ഉല്പന്നത്തിന്റെ വില്പന നികുതിയുടെ കാര്യത്തിൽ നികുതിയുടെ ഭാരം ആദ്യം വരുന്നത് വ്യാപാരിയുടെ മേൽ ആണ്. പക്ഷേ, അയാൾ ആ ഉത്പന്നം വാങ്ങുന്ന ഉപഭോക്താവിലേക്ക് വിലയോടൊപ്പം അതുകൈമാറുന്നു. വില്പനനികുതി അന്തിമ ഉപഭോക്തൃവിലയുടെ ഭാഗമായി മാറുന്നു.
 
പ്രധാനപ്പെട്ട പ്രത്യക്ഷനികുതികൾ ആദായനികുതി, സ്വത്ത് നികുതി എന്നിവയാണ്. എക്സൈസ് ഡ്യൂട്ടി, വില്പനനികുതി, മൂല്യവർധിതനികുതി എന്നിവയാണ് പ്രധാനപ്പെട്ട പരോക്ഷനികുതികൾ. വികസിത രാജ്യങ്ങളിലെ നികുതിവ്യവസ്ഥയിൽ പ്രത്യക്ഷ നികുതികൾക്ക് പ്രാമുഖ്യമുള്ളപ്പോൾ, വികസ്വര രാജ്യങ്ങളിലെ നികുതിവ്യവസ്ഥയിൽ പരോക്ഷനികുതികളാണ് നികുതിവരുമാനത്തിന്റെ സിംഹഭാഗവും സംഭാവന ചെയ്യുന്നത്.
"https://ml.wikipedia.org/wiki/നികുതി" എന്ന താളിൽനിന്ന് ശേഖരിച്ചത്