"അബു നുവാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 8:
 
==ആദ്യകാലജീവിതവും കൃതികളും==
[[Banu Hakam|ബാനു ഹുകാമിലെ]] [[Jizan Province|ജിസാനി]] ഗോത്രവർഗ്ഗക്കാരനായിരുന്നു അബു നുവാസിന്റെ അച്ഛൻ (ഹനി എന്നായിരുന്നു പേര്). [[Marwan II|മർവാൻ രണ്ടാമന്റെ]] സൈനികനായിരുന്നു ഇദ്ദേഹം. അബു നുവാസ് തന്റെ അച്ഛനെ ഒരിക്കലും കണ്ടിട്ടില്ല. ഇദ്ദേഹത്തിന്റെ അമ്മ പേർഷ്യക്കാരിയായിരുന്നു. ഗോ‌ൾബാൻ എന്നായിരുന്നു പേര്. നെയ്ത്തുകാരിയായിരുന്നു ഇവർ. ഇദ്ദേഹത്തിന്റെ പല ജീവചരിത്രങ്ങളിലും ജനനത്തീയതി വ്യത്യസ്തമായാണ് കൊടുത്തിരിക്കുന്നത്. 747 മുതൽ 762 വരെയുള്ള വർഷങ്ങളിലാണ് ഇദ്ദേഹം ജനിച്ചത് എന്ന് പ്രസ്താവനയുണ്ട്. ചിലർ പറയുന്നത് ഇദ്ദേഹം [[Basra|ബസ്രയിലാണ്]]<ref name="Gp2">[[#GA|Garzanti]]</ref> ജനിച്ചതെന്നാണ്. ഡമാസ്കസ്, ബുസ്ര, അഹ്വാസ്{{തെളിവ്|reason=ഇതിലെ ഓരോ പ്രദേശത്തിനെപ്പറ്റിയും അവലംബം ആവശ്യമാണ്}} എന്നിവിടങ്ങളിലാണ് ജനിച്ചെതെന്നും അവകാശപ്പെടുന്നവരുണ്ട്.
 
കുട്ടിയായിരുന്നപ്പോൾത്തന്നെ തന്റെ മാതാവ് ഇദ്ദേഹത്തെ [[Basra|ബസ്രയിലെ]], സാദ് അൽ-യഷിര എന്ന പലചരക്കുകടക്കാരന് വിറ്റു. ഇദ്ദേഹം പിന്നീട് [[Baghdad|ബാഗ്ദാദിലേയ്ക്ക്]] കുടിയേറി. വലിബാ ഇബ്ൻ അൽ-ഹുബാബിനൊപ്പമായിരിക്കണം ഇദ്ദേഹം പോയത്. സരസമായ കവിതയിലൂടെ ഇദ്ദേഹം പെട്ടെന്നുതന്നെ പ്രസിദ്ധനായി. പരമ്പരാഗതമായ ശൈലിയിൽ മരുഭൂമിയെപ്പറ്റി മാത്രമല്ല, നാഗരികജീവിതവും മദ്യത്തിന്റെയും മദ്യപാനത്തിന്റെയും സുഖങ്ങളും (''ഘമ്രിയത്''), തമാശകളും (''മുജൂനിയത്'') ഇദ്ദേഹത്തിന്റെ കവിതകളിലെ വിഷയമായി. നായാടലിനെപ്പറ്റിയുള്ള കവിതകളും; ആൺകുട്ടികളെയും സ്ത്രീകളെയും ലൈംഗിക വസ്തുക്കളായി കണ്ടുകൊള്ളുള്ള തരം കവിതകളും; ചിലരെ പ്രകീർത്തിച്ചുകൊണ്ടുള്ള കവിതകളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ആക്ഷേപഹാസ്യത്തിന് ഇദ്ദേഹം പ്രസിദ്ധനായിരുന്നു. പുരുഷന്മാർ ലൈംഗികമായി നിഷ്ക്രിയരാകുന്നതും സ്ത്രീകൾ വിഷയാസക്തരാകുന്നതും ഇദ്ദേഹത്തിന്റെ ഇഷ്ടവിഷയങ്ങളായിരുന്നു. ആൺകുട്ടികളോടുള്ള "പ്രേമത്തെ" ഇദ്ദേഹം വാഴ്ത്തിയിട്ടുണ്ടെങ്കിലും [[lesbianism|സ്ത്രീകളിലെ സ്വവർഗ്ഗരതിയെപ്പറ്റി]] ഇദ്ദേഹം സഹിഷ്ണുതകാണിച്ചിരുന്നില്ല. സ്ത്രീകളുടെ സ്വവർഗ്ഗസ്നേഹം ബാലിശമായാണ് ഇദ്ദേഹം കണ്ടിരുന്നത്. [[സ്വയംഭോഗം|സ്വയംഭോഗത്തെപ്പറ്റിയും]] ഇദ്ദേഹം കവിതകൾ രചിച്ചിട്ടുണ്ട്. ഇസ്ലാം മതം നിഷിദ്ധമായി കരുതുന്ന ഇത്തരം വിഷയങ്ങളെപ്പറ്റി കവിതയെഴുതുന്നതിലൂടെ സമൂഹത്തെ ഞെട്ടിക്കുന്നതിൽ അദ്ദേഹം ആനന്ദം കണ്ടെത്തിയിരുന്നു.
"https://ml.wikipedia.org/wiki/അബു_നുവാസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്