"മാർക്ക് ആന്റണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 13:
|commands=
}}
{{under construction}}
{{inuse}}
'''മാർക്കസ് അന്റോണിയസ്''', (Marcus Antonius) (83BC January 14– 30BC August 1) ഒരു റോമൻ സൈനിക മേധാവിയും, രാഷ്ട്രീയ നേതാവുമായിരുന്നു. മാർക്ക് ആന്റണി എന്ന പേരിലാണ് ഇദ്ദേഹം ഇംഗ്ലീഷ് സംസാരിക്കുന്ന നാടുകളിൽ അറിയപ്പെടുന്നത്. '''മാർക്കസ് അന്റോണിയസ്''' [[ജൂലിയസ് സീസർ|ജൂലിയസ് സീസറിന്റെ]] ഒരു പ്രധാന രാഷ്ട്രീയ അനുയായിയും സുഹൃത്തുമായിരുന്നു. സീസർ കൊല്ലപ്പെട്ടതിനു ശേഷം ഇദ്ദേഹം [[ഒക്റ്റാവിയൻ|ഒക്റ്റാവിയനും]], [[മാർക്കസ് ലെപിഡസ്|മാർക്കസ് ലെപിഡസുമായി]] ചേർന്ന് റോമിലെ രണ്ടാം ത്രിമൂർത്തി (triumvirate) എന്നറിയപ്പെടുന്ന ഭരണകൂടം സ്ഥാപിച്ചു. ഏതാണ്ട് ഏകാധിപത്യ സ്വഭാവമുള്ള ഈ ത്രിമൂർത്തി ഭരണകൂടം രണ്ട് അഞ്ച് വർഷ കാലാവധികളിൽ (43 ബി സി മുതൽ 33 ബി സി വരെ) [[റോമൻ റിപ്പബ്ലിക്]] ഭരിച്ചു. മാർക്കസ് അന്റോണിയസും ഒൿറ്റാവിയനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ കാരണം ഈ ത്രിമൂർത്തി (triumvirate) ഭരണകക്ഷി പിളർന്ന് ഒരു ആഭ്യന്തര യുദ്ധത്തിൽ കലാശിച്ചു. ഈ യുദ്ധത്തിൽ ഒൿറ്റാവിയൻ മാർക്ക് ആന്റണിയെ പരാജയപ്പെടുത്തുകയും, അതിനു ശേഷം ആന്റണിയും കാമുകി [[ക്ലിയോപാട്ര|ക്ലിയോപാട്രയും]] ആത്മഹത്യ ചെയ്യുകയുമുണ്ടായി. ഇതിനു ശേഷം ഒൿറ്റാവിയൻ [[അഗസ്റ്റസ്]] എന്ന പേരിൽ ആദ്യത്തെ റോമൻ ചക്രവർത്തിയായി അവരോധിക്കപ്പെട്ടു. ആന്റണിയുടെ രാഷ്ട്രീയ ജീവിതവും, അന്ത്യവും റോമിന്റെ ഒരു [[റോമൻ റിപ്പബ്ലിക്ക്|അർദ്ധ ജനാധിപത്യ റിപബ്ലിക്കിൽ]] നിന്ന് ചക്രവർത്തി ഭരണത്തിൻ കീഴിലുള്ള സാമ്രാജ്യത്തിലേക്കുള്ള പരിവർത്തനത്തിലെ ഒരു പ്രധാന അധ്യായമാണ്.<ref>Eck, Werner; translated by Deborah Lucas Schneider; new material by Sarolta A. Takács. (2003) The Age of Augustus. Oxford: Blackwell Publishing (hardcover, ISBN 0-631-22957-4; paperback, ISBN 0-631-22958-2)</ref>
 
വരി 30:
ഇടയ്ക്കിടയ്ക്ക് ഉണ്ടാവുന്ന ഉരസലുകൾക്കിടയിലും ആന്റണി സീസറിനോടുള്ള കൂറ് എന്നും നില നിർത്തി. സീസറിന്റെ അതിരുകവിഞ്ഞ രാഷ്ട്രീയ മേൽക്കോയ്മ സെനറ്റിലെ ഒരു വിഭാഗത്തെ പരിഭ്രാന്തരാക്കി. സെനറ്റ് പിരിച്ച് വിട്ട് സീസർ രാജാവായി സ്വയം പ്രഖ്യാപിക്കുമെന്ന് അവർ ഭയന്നു. ബ്രൂട്ടസ്, കാസ്സിയസ്, കാസ്കാ എന്നിവരുടെ നേതൃത്വത്തിൽ ഒരു വിഭാഗം സീസറിനെ വധിക്കാനുള്ള ഗൂഡാലോചന തുടങ്ങി. ഈ ഗൂഡാലോചനക്കാരുടെ കൂട്ടത്തിലെ ട്രെബോണിയസ് എന്നോരാൾ ഇടയ്ക്ക് ആന്റണിയുടെ അഭിപ്രായമാരായാൻവേണ്ടി ഒരു തന്ത്രപരമായ സമീപനം നടത്തിയിരുന്നു. കാര്യം മനസ്സിലായ ആന്റണി ട്രെബോണിയസിന് യാതൊരു പ്രോൽസാഹനവും നൽകിയില്ല, പക്ഷെ ഈ സംഭാഷണത്തിന്റെ കാര്യം സീസറെ അറിയിച്ചതുമില്ല. 44 ബി സി മാർച്ച് പതിനഞ്ചാം തീയതി ഈ ഗൂഡാലോചനസംഘം സെനറ്റിന്റെ പോർട്ടിക്കോയിലിട്ട് സീസറെ കുത്തി കൊന്നു. <ref>Woolf Greg (2006), Et Tu Brute? – The Murder of Caesar and Political Assassination, 199 pages – ISBN 1-86197-741-7</ref>
 
സീസറിന്റെ വധത്തിന് ശേഷം ഗൂഡാലോചനക്കാർ സീസറിന്റെ അനുയായികളെയെല്ലാം വധിക്കുമെന്ന് ഭയന്ന് ആന്റണി കുറച്ച് കാലം ഒളിവിൽ പോയി. ഭയപ്പെട്ട പോലെ ഒന്നും സംഭവിക്കാത്ത്പ്പോൾ ആന്റണി റോമിലേക്ക് മടങ്ങി. സീസറിന്റെ വധം റോമിലെ സാധാരണക്കാരായ പ്ലീബിയൻ ജനതയുടെ ഇടയിൽ പരക്കെ അസംതൃപ്തിയുണ്ടാക്കിയിരുന്നു. സാധാരണക്കാരുടെ ഇടയിൽ സീസറിന് നല്ല ജനസമ്മതിയുണ്ടായിരുന്നത് കൊണ്ട് ആന്റണിയും മറ്റ് സീസർ അനുയായികളും ചേർന്ന് ഒരു ആഭ്യന്തര പ്രശ്നം സൃഷ്ടിച്ചു. <ref>Suetonius, Julius 83.2</ref>
 
 
"https://ml.wikipedia.org/wiki/മാർക്ക്_ആന്റണി" എന്ന താളിൽനിന്ന് ശേഖരിച്ചത്