"മാർക്ക് ആന്റണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 18:
===ജീവിത രേഖ===
====ആരംഭ കാലം====
പ്രാചീന റോമിലെ ഒരു പ്രബലമായ പ്രഭുകുടുംബമായ അന്റോണിയ കുടുംബത്തിൽ 83 ബി സി യിൽ ജനിച്ചു. പിതാവ് [[മാർക്കസ് അന്റോണിയസ് ക്രെറ്റിക്കസ്]] റോമിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവായിരുന്നു. അതേ പേരുള്ള പിതാവിന്റെ പിതാവ് [[മാർക്കസ് അന്റോണിയസ് (പ്രാസംഗികൻ)]] ഒരു പ്രമുഖ രാഷ്ട്രീയ നേതാവും, അറിയപ്പെടുന്ന പ്രാസംഗികനുമായിരുന്നു. ആന്റണിയുടെ പിതാവ് റോമൻ റിപ്പബ്ലിക്കിൽ [[പ്രേറ്റർ]] (Praetor) പദവി വഹിക്കുന്ന ഒട്ടും കഴിവില്ലാത്ത ഒരുദ്യോഗസ്ഥനായിരുന്നു. [[സിസറോ]]യുടെ അഭിപ്രായത്തിൽ പദവി ദുരുപയോഗപ്പെടുത്താനുള്ള മിടുക്ക്
ആന്റണിയ്ക്ക് 25 വയസ്സുള്ളപ്പോൾ (58 ബി സി) അദ്ദേഹം തത്വശാസ്ത്രവും, തർക്കശാസ്ത്രവും പരിശീലിക്കാൻ ഏതൻസിൽ പോയി താമസിച്ചു. അവിടെ ചെന്ന് ഒരു വർഷംകഴിഞ്ഞപ്പോൾ സിറിയയുടെ പ്രോകോൺസൽ (governor) ഓലസ് ഗബിനിയസ്, ജുഡിയയുടെ രാജാവായ അരിസ്റ്റോബുലസ് രണ്ടാമനെതിരെ റോമൻ റിപ്പബ്ലിൿ നടത്തിയ യുദ്ധത്തിൽ പങ്കുചേരാൻ ആന്റണിയെ ക്ഷണിച്ചു. ഈ യുദ്ധത്തിൽ ചില പ്രധാന വിജയങ്ങൾ നേടി ആന്റണി ഒരു സൈനിക നേതാവായി പേരെടുത്തു.
====സീസറിന്റെ അനുയായി====
54 ബി സി യിൽ ആന്റണി [[ജൂലിയസ് സീസർ|ജൂലിയസ് സീസറിന്റെ]] അധീനതയിലുള്ള സേനയിൽ ഒരു സൈനിക ഉദ്യോഗസ്ഥനായി ജോലിയിൽ പ്രവേശിച്ചു. [[ഗോൾ|ഗോളിലെ]] (gaul) ഗോത്രങ്ങൾക്കെതിരെയുള്ള ഗാല്ലിക് യുദ്ധങ്ങളിൽ ആന്റണി തന്റെ കഴിവ് വീണ്ടും തെളിയിച്ചു. സീസറിന്റെ ബന്ധു കൂടിയായിരുന്ന ആന്റണി അതോടെ സീസറിന്റെ വിശ്വസ്ഥനും സുഹൃത്തുമായി. സീസറിന്റെ സ്വാധീനം കാരണം ആന്റണി പടി പടിയായി ഉയർന്ന് 50 ബി സി യിൽ പ്ലീബിയൻ ട്രൈബൂണലായി നിയമിക്കപ്പെട്ടു. സീസർ 50 ബി സി യിൽ തന്റെ പ്രോകോൺസൽ പദവിയുടെ കാലാവധി തീരാറാവുന്ന സമയത്ത് റോമിലെ കോൺസൽ പദവിയ്ക്കുള്ള തിർഞ്ഞെടുപ്പിൽ പങ്കെടുക്കനുള്ള ഉദ്ദേശം പ്രഖ്യാപിച്ചു. ഇതിനെ റോമൻ സെനറ്റിലെ [[പോംപി]]യുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ശക്തിയായി എതിർത്തു. പ്രോകോൺസൽ പദവി രാജി വയ്ച്ച് സൈന്യത്തിന്റെ മേധാവി സ്ഥാനം കൈമാറിയിട്ട് തിരഞ്ഞെടുപ്പിൽ പങ്കെടുത്താൽ മതി എന്ന് അവർ ശഠിച്ചു. പ്രോകോൺസൽ പദവിയിലിരിക്കുമ്പോൾ സീസറിനെതിരെ പദവിയുടെ ഇമ്മ്യൂണിറ്റി (immunity from prosecution) കാരണം നിയമ നടപടികൾ എടുക്കാൻ പറ്റില്ലായിരുന്നു. വിരമിച്ച ശേഷം തനിക്കെതിരെ അഴിമതിയ്ക്ക് അന്വേഷണവും നിയമ നടപടികളുമുണ്ടാവുമെന്ന് സീസറിനറിയാമായിരുന്നു. ഇത് തന്നെ ഒതുക്കാനുള്ള ഒരു ശ്രമമാണെന്ന് മനസ്സിലാക്കിയ സീസർ ആദ്യം പ്ലീബിയൻ ട്രൈബൂണലായ ആന്റണിയുടെ വീറ്റോ ഉപയോഗിച്ച് സീസറിനെ പ്രോകോൺസൾ സ്ഥാനത്ത് നിന്ന് മാറ്റുന്ന സെനറ്റിന്റെ ഉത്തരവ് തടയാൻ ശ്രമിച്ചു. ആന്റണിയുടെ സെനറ്റിൽ വീറ്റോ ഉപയോഗിക്കാൻ ശ്രമിച്ചപ്പോൾ ആന്റണിയെയും, മറ്റൊരു സീസർ സപ്പോർട്ടറുമായ കാസ്സിയസിനെയും [[പോംപി]] ബലമായി (നിയമ വിരുദ്ധമായി) സെനറ്റിൽ നിന്ന് പുറത്താക്കി. ഇതോടെ സെനറ്റിന്റെ ഉത്തരവ് ധിക്കരിച്ച് സീസർ തന്റെ സേനയുമായി തലസ്ഥാന നഗരിയായ റോമിൽ പ്രവേശിച്ചു. പിന്നെയുണ്ടായത് ഒരു ആഭ്യന്തര യുദ്ധമാണ്. പോംപിയും സെനറ്റിലെ ഭൂരിപക്ഷ അംഗങ്ങളും റോം നഗരം വിട്ട് പാലായനം ചെയ്തു. ഇവരെ തുരത്തിക്കോണ്ട് സീസറും പുറകെ പോയി. <ref>Suetonius, Julius 28</ref><ref>Plutarch, Caesar 32.8</ref><ref.Plutarch, Life of Pompey, 1. (Loeb) at Thayer: [1]:see also Velleius Paterculus, Roman History 2, 21. (Loeb) at Thayer: </ref>
പോംപിയുമായി യുദ്ധം ചെയ്യാൻ പോയ പുറകെ പോയ വേളയിൽ ഇറ്റലിയുടെ ഭരണം സീസർ ആന്റണിയെയാണ് ഏൽപ്പിച്ചിരുന്നത്. ഗ്രീസിലെ ഫർസാലസ് എന്ന സ്ഥലത്ത് വച്ച് സീസർ പോംപിയുടെ സേനകളെ അസന്നിഗ്ദമായി തോൽപ്പിച്ചു. [[പോംപി]] ഈജിപ്റ്റിലോട്ട് ഓടി രക്ഷപ്പെട്ടു. സീസർ പുറകെ പോയെങ്കിലും ഇതിനിടെ പോംപി വധിക്കപ്പെട്ടു.
===അവലംബം===
|