"സൗദി അറേബ്യയുടെ ഭരണാധികാരികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
=== അബ്ദുൽ അസീസ് അൽ സൗദ് (1926-1953) ===
[[പ്രമാണം:Ibn Saud.jpg|right|thumb|അബ്ദുൽ അസീസ് രാജാവ്‌]]
സൗദി അറേബ്യയുടെ സ്ഥാപകൻ ആയി അറിയപ്പെടുന്ന [[ഇബ്ൻ സൗദ്|അബ്‌ദുൽ അസീസ്‌ രാജാവ്‌]] ആണ് [[അറേബ്യൻ ഉപദ്വീപ്|അറേബ്യൻ ഉപദ്വീപിലെ]] നജ്ദും ഹിജാസും അടക്കമുള്ള വിവിധ പ്രദേശങ്ങളെ കൂട്ടിച്ചേർത്ത്‌ 1932 [[സെപ്റ്റംബർ]] 23ന്‌ ആധുനിക സൗദി അറേബ്യ രൂപീകരിച്ചത്. [[ഈജിപ്ത്|ഈജിപ്തിലെ]] [[ഓട്ടൊമൻ സാമ്രാജ്യം|ഓട്ടോമൻ സാമ്രാജ്യത്തിനും]] അവിടത്തെ തന്നെ ബദവീ ഗോത്രനേതാക്കൾക്കും എതിരെ പൊരുതി നേടിയ വിജയങ്ങളാണ് അബ്ദുൽ അസീസ് അൽ സൗദിനെ ഈ രാജ്യത്തിന്റെ ഭരണാധികാരിയും രാജാവുമാക്കിയത്. അൽ റഷീദ് കുടുംബത്തിൽനിന്ന് 1902ൽ റിയാദ് മേഖല പിടിച്ചെടുത്തുകൊണ്ടായിരുന്നു ഇതിനുള്ള തുടക്കം. അൽഅഷ, അൽഖ്വതീഫ്, നജദ്, ഹിജാസ് പ്രവിശ്യകൾ കൂടി പിടിച്ചെടുത്ത് 1913നും 1923നും ഇടക്ക് പുതിയ സാമ്രാജ്യം പടുത്തുയർത്തി. 1926ൽ നജദിലെ രാജാവായി അദ്ദേഹം പ്രഖ്യാപിക്കപ്പെട്ടു. പിന്നാലെ ഹിജാസിലെ ഭരണാധികാരം കൂടി സൗദിന്റെ കൈകളിലെത്തി. 1927 മെയ് 20നു [[ജിദ്ദ|ജിദ്ദയിൽ]] ബ്രിട്ടീഷുകാരുമായുണ്ടാക്കിയ സമാധാന ഉടമ്പടിക്ക് ശേഷം പൂർണ്ണ സ്വാതന്ത്ര്യം ലഭിച്ചതോടെ 1932ൽ ഇന്നത്തെ സൗദി അറേബ്യ പിറന്നു. 1953 ൽ മരണം വരെ അദ്ദേഹം രാജാവായി തുടർന്നു. സൗദി അറേബ്യയുടെ രാഷ്ട്ര പിതാവ് കൂടി ആണ് അബ്ദുൽ അസീസ് രാജാവ്<ref name=betamci1>{{cite web | url = http://beta.mci.gov.sa/English/AboutKingdom/Pages/KingdomKings.aspx | title = ദ കിങ്സ് ഓഫ് ദ കിങ്ഡം | accessdate = | publisher = വാണിജ്യ വ്യവസായ മന്ത്രാലയം}}</ref>.
 
=== സൗദ് ബിൻ അബ്ദുൽ അസീസ്‌ (1953-1964)===
"https://ml.wikipedia.org/wiki/സൗദി_അറേബ്യയുടെ_ഭരണാധികാരികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്