"മാർക്ക് ആന്റണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 18:
===ജീവിത രേഖ===
====ആരംഭ കാലം====
പ്രാചീന റോമിലെ ഒരു പ്രബലമായ പ്രഭുകുടുംബമായ അന്റോണിയ കുടുംബത്തിൽ 83 ബി സി യിൽ ജനിച്ചു. പിതാവ് [[മാർക്കസ് അന്റോണിയസ് ക്രെറ്റിക്കസ്]] റോമിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവായിരുന്നു. അതേ പേരുള്ള പിതാവിന്റെ പിതാവ് [[മാർക്കസ് അന്റോണിയസ് (പ്രാസംഗികൻ)]] ഒരു പ്രമുഖ രാഷ്ട്രീയ നേതാവും, അറിയപ്പെടുന്ന പ്രാസംഗികനുമായിരുന്നു. ആന്റണിയുടെ പിതാവ് റോമൻ റിപ്പബ്ലിക്കിൽ [[പ്രേറ്റർ]] പദവി വഹിക്കുന്ന ഒട്ടും കഴിവില്ലാത്ത ഒരുദ്യോഗസ്ഥനായിരുന്നു. [[സിസറോ]]യുടെ അഭിപ്രായത്തിൽ പദവി ദുരുപയോഗപ്പെടുത്താനുള്ള മിടുക്ക് കൂടി ഇല്ലാത്തത് കൊണ്ടാണ് [[മാർക്കസ് അന്റോണിയസ് ക്രെറ്റിക്കസ്]]നെ ആ പദവിയിൽ നിയമിക്കപ്പെട്ടത്<ref>Huzar 1978, p. 15</ref> ആന്റണിയുടെ മാതാവ് ജൂലിയ റോമിലെ കോൺസൾ (consul) സ്ഥാനം വഹിച്ചിരുന്ന ലുസിയസ് സീസറിന്റെ മകളായിരുന്നു. യൗവനത്തിൽ മാർക്ക് ആന്റണി ഒരു അലസനും സുഖലോലുപനുമായിരുന്നു. അദ്ദേഹം ഒരു കടുത്ത ചൂതുകളിക്കാരനായത്കൊണ്ട് അത്യാവശ്യം കടബാധ്യതകളുമുണ്ടായിരുന്നു.
 
ആന്റണിയ്ക്ക് 25 വയസ്സുള്ളപ്പോൾ (58 ബി സി) അദ്ദേഹം തത്വശാസ്ത്രവും, തർക്കശാസ്ത്രവും പരിശീലിക്കാൻ ഏതൻസിൽ പോയി താമസിച്ചു. അവിടെ ചെന്ന് ഒരു വർഷംകഴിഞ്ഞപ്പോൾ സിറിയയുടെ പ്രോകോൺസൽ (governor) ഓലസ് ഗബിനിയസ്, ജുഡിയയുടെ രാജാവായ അരിസ്റ്റോബുലസ് രണ്ടാമനെതിരെ റോമൻ റിപ്പബ്ലിൿ നടത്തിയ യുദ്ധത്തിൽ പങ്കുചേരാൻ ആന്റണിയെ ക്ഷണിച്ചു. ഈ യുദ്ധത്തിൽ ചില പ്രധാന വിജയങ്ങൾ നേടി ആന്റണി ഒരു സൈനിക നേതാവായി പേരെടുത്തു.
 
====സീസറിന്റെ അനുയായി====
54 ബി സി യിൽ ആന്റണി [[ജൂലിയസ് സീസർ|ജൂലിയസ് സീസറിന്റെ]] അധീനതയിലുള്ള സേനയിൽ ഒരു സൈനിക ഉദ്യോഗസ്ഥനായി ജോലിയിൽ പ്രവേശിച്ചു. [[ഗോൾ|ഗോളിലെ]] (gaul) ഗോത്രങ്ങൾക്കെതിരെയുള്ള ഗാല്ലിക് യുദ്ധങ്ങളിൽ ആന്റണി തന്റെ കഴിവ് വീണ്ടും തെളിയിച്ചു. സീസറിന്റെ ബന്ധു കൂടിയായിരുന്ന ആന്റണി അതോടെ സീസറിന്റെ വിശ്വസ്ഥനും സുഹൃത്തുമായി. സീസറിന്റെ സ്വാധീനം കാരണം ആന്റണി പടി പടിയായി ഉയർന്ന് 50 ബി സി യിൽ പ്ലീബിയൻ ട്രൈബൂണലായി നിയമിക്കപ്പെട്ടു.
 
 
===അവലംബം===
"https://ml.wikipedia.org/wiki/മാർക്ക്_ആന്റണി" എന്ന താളിൽനിന്ന് ശേഖരിച്ചത്