"മൂട്ടിപ്പഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 24:
 
==വിവരണം==
[[File:മുട്ടിതൂറി_(Baccaurea_courtallensis).jpg|thumb|left|250px|പൂത്തുനിൽക്കുന്ന മൂട്ടിപ്പഴം( [[ആറളം വന്യജീവി സംരക്ഷണ കേന്ദ്രം|ആറളത്ത്]] നിന്ന്)]]
ദക്ഷിണേന്ത്യയിലെ നിത്യഹരിതവനങ്ങളിലാണ് മൂട്ടിക്കായ മരം കാണപ്പെടുന്നത്. പൂക്കൾ തടിയിലാണ് ഉണ്ടാകുന്നത്. ഡിസംബർ മുതൽ ജനുവരി വരെയാണ് പൂക്കാലം. ദളങ്ങളില്ലാത്ത പൂക്കൾ ചുവന്നതാണ്. ഇവയ്ക്ക് ബാഹ്യദളങ്ങളുണ്ട്. ഫലത്തിനു നെല്ലിക്കയുടെ വലിപ്പമുണ്ട്. വേനൽക്കാലത്താണ് ഫലം മൂപ്പെത്തുന്നത്. പഴുക്കുമ്പോൾ ഫലത്തിന്റെ നിറം കടുംചുവപ്പാണ്. ശിഖരങ്ങളിലും കായ ഉണ്ടാകുമെങ്കിലും വൃക്ഷത്തിന്റെ കടയ്ക്കലാണ് ഫലങ്ങൾ കൂടുതലായി കാണുന്നത്. കായിൽ ധാരാളം ജലമുണ്ട്. പുളിപ്പും മധുരവുമുള്ള ഇതു ഭക്ഷ്യയോഗ്യമാണ്. ഇലകൾക്ക് 14 സെന്റീമീറ്റർ നീളവും 7 സെന്റീമീറ്റർ വീതിയും ഉണ്ടാകും. അനുപർണ്ണങ്ങളുള്ള ഇലകൾ ഏകാന്തരമായി വിന്യസിച്ചിരിക്കുന്നു. തടിക്ക് ഈടും ബലവും കുറവായതിനാൽ വിറകിനായി ഉപയോഗിക്കുന്നു.
 
"https://ml.wikipedia.org/wiki/മൂട്ടിപ്പഴം" എന്ന താളിൽനിന്ന് ശേഖരിച്ചത്