"മുറുക്കാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അവലംബം ചേർത്തു
No edit summary
വരി 2:
ലഹരിക്കും [[വായ]] സുഗന്ധപൂരിതമാക്കുന്നതിനുമൊക്കെയായി [[പുകയില|പുകയിലയോടൊപ്പം]] വെറ്റില, പാക്കു്, ചുണ്ണാമ്പ് മുതലായ വസ്തുക്കൾ ചേർത്ത് വായിലിട്ട് ചവയ്കുന്നതിനെയാണ് വെറ്റില മുറുക്കൽ എന്നു പറയുന്നത്. ഇത്തരം വസ്തുക്കളുടെ കൂട്ടിനെയാണ് '''മുറുക്കാൻ''' എന്നുപറയുന്നത്.<ref> http://www.thelancet.com/journals/lancet/article/PIIS0140-6736%2800%2904860-1/fulltext </ref>
 
മുറുക്കാന് പ്രധാനമായും നാല് സാധനങ്ങളാണ് ആവശ്യമുള്ളത്. വെറ്റില, പഴുത്ത അടയ്ക്ക തോടുകളഞ്ഞു കഷണിച്ചത്, വെറ്റിലയിൽ തേക്കാൻ നൂറ് (കക്കത്തോട് നീറ്റിയെടുത്തുണ്ടാക്കുന്ന വസ്തു), പിന്നെ ഒരു അരയിഞ്ച് നീളത്തിൽ ഒരുകഷണം പുകയില. വെറ്റില മുറുക്കിനു ഭാരതത്തിന്റെ പാരമ്പര്യത്തോടും സംസ്കൃതികളോടും അഭേദ്യമായ ബന്ധമുണ്ട്. പണ്ടുകാലത്ത് പണ്ട് ഭാരതത്തിലുടനീളം വെറ്റില മുറുക്കൽ ഉണ്ടായിരുന്നു. മുഖ സൗന്ദര്യത്തിനും, വായ സുഗന്ധപൂരിതമാക്കാനും, ശുദ്ധമാക്കാനും ശൃംഗാരം പ്രകടിപ്പിക്കാനും വേണ്ടിയായിരുന്നു പണ്ടത്തെ ജനങ്ങൾ വെറ്റില മുറുക്കിയിരുന്നത്. ഇതിനെ താംബൂല ചർവ്വണം എന്നും വിളിച്ചിരുന്നു. ആദ്യം വെറ്റിലയിൽ നൂറ് തേച്ച് അടക്കയുടെ കഷണങ്ങളും (ഒരു അടയ്ക്ക നെടുകെ നാല് കഷണങ്ങൾ ആക്കിയവയെ പിന്നെയും രണ്ടോ മൂന്നോ കഷണങ്ങളാക്കും) ആവശ്യത്തിനെടുത്തു വായിലിട്ടു ചവയ്ക്കും. ഈ മൂന്നും വായിലെ ഉമിനീരും കൂടി ചേരുമ്പോൾ നല്ല ചുവപ്പ് നിറമായിരിക്കും ചുണ്ടിനും വായ്ക്കുള്ളിലും. പുകയില അവസാനമാണ് വായിലിടുക . തല കറക്കവും തലച്ചൊരുക്കും ഉണ്ടാവുമെന്നതിനാൽ ചിലർ പുകയില ഉപയോഗിക്കുമായിരുന്നില്ല. പല ദേശങ്ങളിലും ഇതുകൂടാതെ ഗ്രാമ്പൂ മുതലായ സുഗന്ധദ്രവ്യങ്ങളും ഇക്കാലത്ത് (ക്രിസ്ത്വബ്ദം 2013 -ൽ ) ഉപയോഗിച്ചുവരുന്നതായി കാണുന്നു. പണ്ട് കേരളത്തിലെ സമ്പന്ന തറവാടുകളിൽ ഈ സാധനങ്ങൾ ഇട്ടുവെക്കാൻ വെള്ളി, പിച്ചളച്ചെല്ലവും, പിച്ചള കൊണ്ട് കെട്ടിയ ഭംഗിയുള്ള കൊത്തുപണി ചെയ്ത മരം കൊണ്ടുണ്ടാക്കിയ ചെല്ലങ്ങളും ഉണ്ടായിരുന്നു. ആളുകളുടെ സാമ്പത്തിക സ്ഥിതിയനുസരിച്ച് ഇവ യഥാക്രമം മരം കൊണ്ടുള്ള മുറുക്കാൻ പെട്ടികളും , കൈതോലകൊണ്ടുണ്ടാക്കിയ ചെറിയ 'പാട്ടി" -കളും "കൊമ്മി" കളുമായിരുന്നു. പണ്ട് അതിഥി സല്ക്കാരത്തിന്റെ ഭാഗമായി ആദ്യം മുറുക്കാൻ കൊടുത്താണ് അതിഥികളെ സ്വീകരിച്ചിരുന്നത്. മുറുക്കുന്നവരുള്ള വീട്ടിൽ എല്ലാം അക്കാലത്ത് മുറുക്കിത്തുപ്പാൻ വേണ്ടി പിച്ചളകൊണ്ടോ ഓടുകൊണ്ടോ ഉണ്ടാക്കിയ "കോളാമ്പി" കൾ ഉണ്ടായിരുന്നു. ഇന്നും ഇവ കേരളത്തിലെ ചില വീടുകളിൽ കാണപ്പെടുന്നു.
 
 
==അവലംബം==
"https://ml.wikipedia.org/wiki/മുറുക്കാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്