"നികുതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 29:
ഇത്തരം നടപടികൾ പലപ്പോഴും നികുതിവ്യവസ്ഥ സങ്കീർണമാകുന്നതിന് കാരണമാകും. വ്യത്യസ്ത ഉത്പന്നങ്ങൾക്ക് വ്യത്യസ്ത നികുതിനിരക്കുകളും നികുതി ഒഴിവുകളുംകൊണ്ട് സങ്കീർണമായ നികുതിവ്യവസ്ഥ, നികുതിയുടെ അടിസ്ഥാനലക്ഷ്യങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമാണ്. അത് നികുതി ഒടുക്കുന്നതിനുവേണ്ടിവരുന്ന ചെലവ് വർധിപ്പിക്കും. നികുതിവെട്ടിപ്പുകാർക്ക് ധാരാളം പഴുതുകൾ ഇത്തരം നികുതിവ്യവസ്ഥകൾ ഒരുക്കിക്കൊടുക്കും. സങ്കീർണമായ നികുതിവ്യവസ്ഥ സമ്പദ്വ്യവസ്ഥയുടെ വികസനത്തിന് വിഘാതം സൃഷ്ടിക്കുന്ന പല കാര്യങ്ങളിൽ ഒന്നാണ്. വിദേശ നിക്ഷേപകർ പലപ്പോഴും സങ്കീർണമായ നികുതിവ്യവസ്ഥകളുള്ള രാജ്യങ്ങളെ മറികടന്ന് ലളിതമായ നികുതി വ്യവസ്ഥകളുള്ള രാജ്യങ്ങളിലേക്ക് പോകാൻ താത്പര്യം കാണിക്കും. അതുകൊണ്ട് മേല്പറഞ്ഞ ലക്ഷ്യങ്ങൾ നേടാൻ മറ്റുമാർഗങ്ങൾ അവലംബിക്കുക എന്നതാണ് ആധുനിക സമീപനം.
 
==നികുതിവെട്ടിപ്പും നികുതിയിൽനിന്ന് ഒഴിവാകലും.==
[[File:Wells egyptian peasants taxes.jpg|thumb|300px|Egyptian [[peasant]]s seized for non-payment of taxes. ([[Old Kingdom|Pyramid Age]])]]
നികുതിയിൽ നിന്നും ഒഴിവാകാൻ വ്യക്തികൾ നടത്തുന്ന ശ്രമങ്ങൾക്ക് ചരിത്രത്തോളം പഴക്കമുണ്ട്. നിയമവിരുദ്ധമായി നികുതി നല്കാതിരിക്കുന്നതാണ് നികുതിവെട്ടിപ്പ്. നിയമത്തിൽത്തന്നെയുള്ള പഴുതുകൾ കണ്ടുപിടിച്ച് നികുതിയിൽനിന്നും നിയമവിധേമായിത്തന്നെ വിമുക്തമാകത്തക്കവിധം സ്വന്തം കാര്യങ്ങൾ ക്രമീകരിക്കുന്നതിനെയാണ് നികുതിയിൽ നിന്നും ഒഴിവാകൽ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. പക്ഷേ രണ്ടുപ്രവൃത്തികളും സർക്കാരിനു ലഭിക്കേണ്ട നികുതിവരുമാനം കുറയ്ക്കും. ഇതുമൂലം നികുതി കൊടുക്കുന്നവരുടെമേലുള്ള നികുതിഭാരം കൂടാൻ ഇടയായേക്കാം. പലരും നികുതി വെട്ടിക്കുന്നു എന്ന അറിവ് സത്യസന്ധമായി നികുതി നല്കുന്നവരുടെ ആത്മവീര്യം കെടുത്തുകയും അവരെ നികുതി വെട്ടിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും.
വരി 39:
സന്നദ്ധമായ നികുതിനൽകൽ സമ്പ്രദായം എന്നതുകൊണ്ട് നികുതി അടയ്ക്കാനോ അടയ്ക്കാതിരിക്കാനോ ഉള്ള സ്വാതന്ത്യ്രം എന്നല്ല ഉദ്ദേശിക്കുന്നത്. സന്നദ്ധമായി നികുതി നല്കുക, അല്ലെങ്കിൽ പിഴയോടുകൂടി നികുതി നല്കാൻ നിർബന്ധിക്കപ്പെടും എന്ന സന്ദേശമാണ് സമൂഹത്തിന് നല്കപ്പെടുന്നത്. തന്റെ എല്ലാവിധ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും നികുതിവകുപ്പിന് അറിവുണ്ട് എന്ന തോന്നൽ, സന്നദ്ധമായി നികുതിനല്കാൻ വ്യക്തികളെ പ്രേരിപ്പിക്കുന്നു. ശക്തമായ ഒരു വിവരശേഖരണ-വിനിമയ സംവിധാനമുള്ള നികുതി വകുപ്പുകൾക്കേ സന്നദ്ധമായ നികുതി നല്കൽ സമ്പ്രദായവുമായി മുന്നോട്ടുപോകാനാവൂ.
 
==നികുതിവ്യവസ്ഥ.==
ഉത്പാദനം, ഉപഭോഗം, കൈമാറ്റം, ഇറക്കുമതി, കയറ്റുമതി തുടങ്ങി സമ്പദ്ഘടനയിലെ വിവിധ തലങ്ങളിൽ ചുമത്തപ്പെടുത്തുന്ന നികുതികൾ ഉൾപ്പെടുന്നതാണ് ഒരു നികുതിവ്യവസ്ഥ.
 
"https://ml.wikipedia.org/wiki/നികുതി" എന്ന താളിൽനിന്ന് ശേഖരിച്ചത്