"ഹെസക്കിയാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: be, ca, de, el, en, es, eu, fa, fi, fr, hak, he, hr, hu, id, it, ja, ka, ko, nl, no, pl, pt, ro, ru, sh, simple, sv, tl, tr, uk, yi, zh
No edit summary
വരി 6:
 
[[ചിത്രം:Hezekiahs Tunnel.jpg|thumb|right|150px|ഹെസക്കിയായുടെ തുരങ്കം]]
സെന്നാക്കെരിബിന്റെ ഭീഷണിയിൽ നിന്നു രക്ഷപെട്ടെങ്കിലും ഹെസക്കിയായുടെ പിതാവിന്റെ കാലം മുതൽ യൂദയായുടെ മേൽ അസീറിയക്കുണ്ടായിരുന്ന മേൽക്കോയ്മ തുടർന്നു. മേൽക്കോയയിൽ നിന്നു രക്ഷപെടാനുദ്ദേശിച്ചുള്ള ആഭ്യന്തര-വിദേശനയങ്ങൾ ഹെസക്കിയാ പിന്തുടർന്നെങ്കിലും അവ ലക്ഷ്യം കണ്ടില്ല. മതമേഖലയിലെ അദ്ദേഹത്തിന്റെ പരിഷ്കാരങ്ങളും അല്പായുസ്സായി പരിണമിച്ചെന്നാണ് ബൈബിളും പുരവസ്തുവിശകലനത്തിലെ തെളിവുകളും സൂചിപ്പിക്കുന്നത്. ഹെസക്കിയായെ പിന്തുടർന്ന് 5545 വർഷത്തോലം യുദയാ ഭരിച്ച മകൻ മനസ്സെ ഉൾപ്പെടെയുള്ളവർ യഹോവയ്ക്കു പുറമേയുള്ള ദൈവങ്ങളുടെ ആരാധനയോടു സഹിഷ്ണുത കാട്ടുകയോ പ്രോത്സാഹിപ്പിക്കുക തന്നെയോ ചെയ്തു.<ref>Karen Armstrong, "The Great Transformation" (പുറം 118)</ref><ref>Worship and Sacrifice from the Reforms of Hezekiah and Josiah to the Exile, The Cambridge Companion to the Bible (പുറങ്ങൾ 232-33)</ref> ബിസി 639-ൽ അധികാരത്തിലെത്തിയ [[ജോസിയാ]] രാജാവാണ്, അരനൂറ്റാണ്ടിനു ശേഷം ഹെസക്കിയായുടെ പരിഷ്കാരങ്ങൾ പുനരാരംഭിച്ച് ഉറപ്പിച്ചത്.
 
അക്കാലത്തെ സാങ്കേതികനിലവാരം പരിഗണിക്കുമ്പോൾ ശ്രദ്ധേയമായ ഒരു നിർമ്മാണസംരംഭത്തിന്റെ പേരിലും ഹെസക്കിയാ അറിയപ്പെടുന്നു. [[യെരുശലേം|യെരുശലെമിനെതിരെ]] അസീറിയയുടെ ഉപരോധം ഭയന്ന ഹെസക്കിയാ, തലസ്ഥാനത്തിനുള്ളിൽ ജലലഭ്യത ഉറപ്പാക്കാനായി "ദാവീദിന്റെ നഗരത്തിനു" കുറുകെ ഒരു തുരങ്കം നിർമ്മിച്ചു. ഗിഹോൺ അരുവിയിലെ വെള്ളം, നഗരത്തിനകത്തുള്ള സീലോഹാക്കുളത്തിലെത്തിക്കാൻ ഭൂമിക്കടിയിൽ 533 മീറ്റർ നീളത്തിൽ പാറ ഭേദിച്ചു നടത്തിയ ഈ നിർമ്മിതി "[[ഹെസക്കിയായുടെ തുരങ്കം]]", "സിലോഹാ തുരങ്കം" എന്നീ പേരുകളിൽ അറിയപ്പെടുകയും രണ്ടര സഹസ്രാബ്ദത്തിനു ശേഷം ഇന്നും നിലനിൽക്കുകയും ചെയ്യുന്നു.<ref>ഹെർഷൽ ഷാങ്ക്സ്, "Ancient Israel, A Short History from Abraham to the Roman Destruction of the Temple" (പുറങ്ങൾ 131-37)</ref>
"https://ml.wikipedia.org/wiki/ഹെസക്കിയാ" എന്ന താളിൽനിന്ന് ശേഖരിച്ചത്