"ഏത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{needs image}}
[[File:Egypt.KomOmbo.Shaduf.01.jpg|Shaduf|thumb|right|180px|[[Egypt|ഈജിപ്റ്റിലെ]] [[Kom Ombo|കോം ഓമ്പോയിൽ]] ഉപയോഗിക്കുന്ന ഷാഡൂഫ് എന്ന ഉപകരണം. ഏത്തത്തിന്റെ മറ്റൊരു രൂപമാണിത്.]]
ഇലക്ക്ട്രിക് പമ്പുകൾ വരുന്നതിനു മുമ്പ് [[കേരളം|കേരളത്തിൽ]] ജലസേചനത്തിനും മറ്റുമായി വെള്ളം ധാരാളമായി കോരിയെടുക്കുന്നതിന്ന് ഉപയോഗിച്ചിരുന്ന ഒരു സംവിധാനമാണ് '''ഏത്തം'''<ref>[http://kif.gov.in/ml/index.php?option=com_content&task=view&id=170&Itemid=29 കേരള ഇനവേഷൻ ഫൗണ്ടേഷൻ] നാട്ടറിവുകളുടെ ശേഖരണവും ഡിജിറ്റൈസേഷനും</ref>. ചിലയിടങ്ങളിൽ ഇതിനെ '''ത്‌ലാവ്''' എന്നും വിളിക്കാറുണ്ട്. ജലസേചനാവശ്യങ്ങൾക്ക് മനുഷ്യൻ കണ്ടുപിടിച്ച ഏറ്റവും പഴയ ഉപാധികളിലൊന്നാണ് ഇത്.

==ചരിത്രം==
ഈ സംവിധാനം ഈജിപ്തിലും സമീപദേശങ്ങളിലുമൊക്കെ ഫറവോമാരുടെ കാലത്തുതന്നെ നിലവിൽ വന്നിരുന്നു. ഈജിപ്തിലെ ക്ഷേത്രങ്ങളിലും പിരമിഡുകളിലും ഇതിന്റെ ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. ബി.സി.ഇ. 2000-ത്തിലെ സുമേറിയയിൽ നിന്നുള്ള ഒരു മുദ്രയിൽ ഇതിന്റെ ചിത്രമുണ്ട്<ref>{{cite book|title=Science and Civilisation in China|author= [[Joseph Needham]]|year= 1965|publisher=Cambridge University Press|url= http://www.amazon.com/dp/0521327288/|isbn=978-0-521-32728-2}}</ref>. മെസോപോട്ടേമിയയിലാണു ഇതിന്റെ ഉത്ഭവം എന്നു പറയുന്നു.
 
'''ഷാഡൂഫ് (shadoof)''', '''ഷാഡുഫ് (shaduf)''', '''ഢെങ്ക്ലി (dhenkli)''', '''പികോറ്റ (picottah)''', '''കൗണ്ടർപോയിന്റ് ലിഫ്റ്റ് (counterpoise-lift)''' എന്നൊക്കെ ഇതിന് പേരുണ്ട്<ref>{{cite web|url=http://asae.frymulti.com/abstract.asp?aid=5769&t=2 |title=ASABE ടെക്നിക്കൽ പേപ്പർ ഡിസ്ക്രൈബിംഗ് ആൾട്ടർനേറ്റീവ് നെയിംസ് |publisher=Asae.frymulti.com |date= |accessdate=2012-04-03}}</ref> പേരിന്റെ ഉദ്ഭവം [[Arabic language|അറബി]] പദമായ '''شادوف''', (''šādūf'') എന്ന വാക്കിൽ നിന്നാണ്. [[Greek language|ഗ്രീക്ക്]] പേരായ '''κήλων''' ( ''kēlōn'') അല്ലെങ്കിൽ '''κηλώνειον''', (''kēlōneion'') എന്നും വിളിക്കാറുണ്ട്. ഇംഗ്ലീഷിൽ ഇതിനെ '''സ്വേപ്പ് (swape)''' എന്നും വിളിക്കാറുണ്ട്.<ref>{{cite web
ഇത് ഒരു മധ്യധാര ഉത്തോലകമാണ്.
| url = http://dictionary.reference.com/browse/swape
| title = Definition of "Swape"
| accessdate = 2007-04-25
| work = Webster's Revised Unabridged Dictionary
| publisher = MICRA Inc.
}}</ref>
 
ആഫ്രിക്കയിലും ഏഷ്യയുടെ ഭാഗങ്ങളിലും ഇപ്പോഴും ഇത് ഉപയോഗത്തിലുണ്ട്.
 
==പ്രവർത്തനം==
ഇത് ഒരു മധ്യധാര [[ഉത്തോലകം|ഉത്തോലകമാണ്]].
രണ്ട് മരക്കാലുകൾക്കിടയിൽ രണ്ടോ മൂന്നോ മീറ്റർ ഉയരത്തിൽ ഇരുവശത്തേക്കും താഴാനും പൊങ്ങാനും കഴിയും വിധം നേർമദ്ധ്യത്തിലല്ലാതെ താങ്ങിനിർത്തുന്ന ഒരു മരത്തണ്ടാണ് ഇതിന്റെ പ്രധാനഭാഗം. ഇതിന്റെ നീളം കൂടിയ അറ്റത്ത് [[വെള്ളം]] കോരാനുള്ള ഏത്തക്കൊട്ട (മരം കൊണ്ടുണ്ടാക്കിയ വലിയ തൊട്ടി) തൂക്കിയിടുന്നു. ഇതിൽ രണ്ടു മൂന്ന് മണ്കുടങ്ങളിൽ കൊള്ളുന്നത്ര വെള്ളം (ഇരുപത്-ഇരുപത്തഞ്ച് ലിറ്റർ) കൊള്ളും. നീളം കുറഞ്ഞ അറ്റത്ത് ഭാരമുള്ള ഒരു [[കല്ല്|കല്ലോ]] മറ്റു വസ്തുക്കളോ പ്രതിഭാരമായും തൂക്കിയിടുന്നു. താഴെ ജലാശയത്തിൽ നിന്ന് എത്തക്കൊട്ടയിൽ മുകളിലേക്കെത്തുന്ന വെള്ളം ഒരു വിശാലമായ പാത്തിയിലേക്ക് ഒഴിക്കുന്നു. ഇവിടെനിന്നു ചാലുകൾ ഉണ്ടാക്കിയാണ് ദൂരെ ചെടികളുടെ അടിയിലേക്കോ വയലുകളിലേക്കോ സാധാരണ ജലമെത്തിക്കുന്നത്.
ഈ ജലം ചെറിയ കുഴികളിൽ സംഭരിച്ച് അതിൽ പച്ചച്ചാണകം കലക്കി ആ ജലം മണ്കുടങ്ങളിൽ നിറച്ചാണ് പണ്ടുകാലത്ത് വെറ്റിലക്കൊടികൾക്ക് നനച്ചിരുന്നത്.
"https://ml.wikipedia.org/wiki/ഏത്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്