"ഏത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{needs image}}
പണ്ട്ഇലക്ക്ട്രിക് പമ്പുകൾ വരുന്നതിനു മുമ്പ് [[കേരളം|കേരളത്തിൽ]] ജലസേചനത്തിനും മറ്റുമായി വെള്ളം ധാരാളമായി കോരിയെടുക്കുന്നതിന്ന് ഉപയോഗിച്ചിരുന്ന ഒരു സംവിധാനമാണ് '''ഏത്തം'''<ref>[http://kif.gov.in/ml/index.php?option=com_content&task=view&id=170&Itemid=29 കേരള ഇനവേഷൻ ഫൗണ്ടേഷൻ] നാട്ടറിവുകളുടെ ശേഖരണവും ഡിജിറ്റൈസേഷനും</ref>. ചിലയിടങ്ങളിൽ ഇതിനെ '''ത്‌ലാവ്''' എന്നും വിളിക്കാറുണ്ട്. ജലസേചനാവശ്യങ്ങൾക്ക് മനുഷ്യൻ കണ്ടുപിടിച്ച ഏറ്റവും പഴയ ഉപാധികളിലൊന്നാണ് ഇത്. ഈ സംവിധാനം ഈജിപ്തിലും സമീപദേശങ്ങളിലുമൊക്കെ ഫറവോമാരുടെ കാലത്തുതന്നെ നിലവിൽ വന്നിരുന്നു. ഈജിപ്തിലെ ക്ഷേത്രങ്ങളിലും പിരമിഡുകളിലും ഇതിന്റെ ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. ബി.സി.ഇ. 2000-ത്തിലെ സുമേറിയയിൽ നിന്നുള്ള ഒരു മുദ്രയിൽ ഇതിന്റെ ചിത്രമുണ്ട്. മെസോപോട്ടേമിയയിലാണു ഇതിന്റെ ഉത്ഭവം എന്നു പറയുന്നു. <ref>http://en.wikipedia.org/wiki/Shadoof </ref>
 
 
ഇത് ഒരു മധ്യധാര ഉത്തോലകമാണ്. കറങ്ങാൻ കഴിയുന്ന ഒരു മരത്തടിയുടെ ഒരു വശത്ത് ഭാരമുള്ള ഒരു [[കല്ല്|കല്ലോ]] മറ്റു വസ്തുക്കളോ, മറു വശത്ത് [[വെള്ളം]] കോരാനുള്ള ഏത്തക്കൊട്ട (മരം കൊണ്ടുണ്ടാക്കിയ വലിയ തൊട്ടി) ഉറപ്പിചിട്ടുണ്ടാകും. ഇതിൽ രണ്ടു മൂന്ന് മണ്കുടങ്ങളിൽ കൊള്ളുന്നത്ര വെള്ളം കൊള്ളും. എത്തക്കൊട്ടയിലെ വെള്ളം ഒരു ചാലിലേക്ക് ഒഴിക്കുന്നു. ഈ ചാൽ ചെന്നുചേരുന്നത് ഒരു കുണ്ടിലേക്ക് ആണ്. അതിൽ പച്ചച്ചാണകം കലക്കി ആ വെള്ളം മണ്കുടങ്ങളിൽ നിറച്ചാണ് പണ്ടുകാലത്ത് വെറ്റിലക്കൊടി നനച്ചിരുന്നത്. എത്തക്കൊട്ട കെട്ടിയ കൈപിടി (ചെത്തിയുഴിഞ്ഞ ഉറപ്പുള്ള വണ്ണം ഇല്ലാത്ത മുള ) കിണറ്റിലേക്ക് താഴ്ത്താനാണ് ബലം പ്രയോഗിക്കേണ്ടി വരിക. വെള്ളം നിറച്ച ഏത്തക്കൊട്ട മുകളിലേക്ക് ഉയർത്താൻ ഏത്തത്തിന്റെ അറ്റത്തുള്ള ഭാരം ഉള്ളതുകൊണ്ട് അധികം ബലത്തിന്റെ ആവശ്യമില്ല. കുനിഞ്ഞു നിവരുന്നതിനു ഏത്തമിടുക എന്ന് പറയുന്നത് ഈ സംവിധാനത്തിന്റെ ചലനവുമായി അതിനുള്ള സാമ്യം കൊണ്ടാണ്.
"https://ml.wikipedia.org/wiki/ഏത്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്