"ഹെസക്കിയാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[ചിത്രം:Åhus kyrka-10.jpg|thumb|150px|right|ഹെസക്കിയാ രാജാവ്]]
ബി.സി. 8-7 നൂറ്റാണ്ടുകളുടെ സന്ധിയിൽ (716 – 687) മുപ്പതു വർഷത്തോളം യൂദയാ രാജ്യം ഭരിച്ച രാജാവായിരുന്നു ഹെസക്കിയാ. [[തനക്ക്|എബ്രായബൈബിൾ]] അദ്ദേഹത്തെ യഹൂദരുടെ ഏറ്റവും ധാർമ്മികരായ രാജാക്കന്മാരിൽ ഒരാളായി ചിത്രീകരിക്കുന്നു. മതമേഖലയിൽ [[യെരുശലേം]] ദേവാലയത്തെ കേന്ദ്രീകരിച്ചുള്ള യഹോവപക്ഷ-ധാർമ്മികതയെ പിന്തുണച്ച ഹെസക്കിയാ, ഇതരദൈവങ്ങളുടെ ബലിപീഠങ്ങളും പൂജാഗിരികളും നശിപ്പിച്ചു. അസീറിയൻ മേൽക്കോയ്മയിൽ നിന്നു യൂദയായെ രക്ഷപെടുത്താൻ ശ്രമിച്ച അദ്ദേഹം ഉപരോധങ്ങളിൽ [[യെരുശലേം]] നഗരത്തിലെ ജലലഭ്യത ഉറപ്പാക്കാനായി നിർമ്മിച്ച സിലോഹാസീലോഹാ തുരങ്കത്തിന്റെ പേരിലും അറിയപ്പെടുന്നു. യഹൂദപ്രവാചകന്മാരായ [[ഏശയ്യായുടെ പുസ്തകം|ഏശയ്യായും]] [[മിക്കായുടെ പുസ്തകം|മിക്കായും]] ഹെസക്കിയായുടെ കാലത്തു യൂദയായിൽ പ്രവചനം നടത്തി.<ref>ബൈബിൾ: [[ഏശയ്യായുടെ പുസ്തകം]] ഒന്നാം അദ്ധ്യായം; [[മിക്കായുടെ പുസ്തകം]] ഒന്നാം അദ്ധ്യായം</ref>
 
ഹെസക്കിയായുടെ ജീവിതകാലത്ത്, ഉത്തരദിശയിൽ യൂദയായുടെ സഹോദരരാജ്യമായിരുന്ന ഇസ്രായേൽ അസീറിയയുടെ കടന്നാക്രമണത്തിൽ അപ്രത്യക്ഷമാവുകയും (ബി.സി. 722) അവിടത്തെ ജനങ്ങൾ അടിമകളാക്കപ്പെടുകയും ചെയ്തു. ബിസി 701-ൽ അസീറിയാ രാജാവ് സെന്നാക്കെരിബിന്റെ സൈന്യം യൂദയായുടെ തലസ്ഥാനമായ [[യെരുശലേം|യെരുശലേമിനേയും]] ഉപരോധിച്ചു. വ്യക്തമല്ലാത്ത സാഹചര്യങ്ങളിൽ, ആ ഉപരോധം ആകസ്മികമായി അവസാനിച്ചു.{{സൂചിക|൧|}} വിദേശാക്രമണത്തിൽ നിന്നു യെരുശലേമിനു ലഭിച്ച ഈ രക്ഷയേയും ഗുരുതരമായ രോഗം ബാധിച്ച് ആസന്നമരണനായ ഹെസക്കിയാക്ക് ഒടുവിൽ കിട്ടിയ രോഗമുക്തിയേയും, യഹോവയുടെ അനുഗ്രഹത്താൽ സംഭവിച്ച അത്ഭുതങ്ങളായി [[തനക്ക്|എബ്രായബൈബിൾ]] ചിത്രീകരിക്കുന്നു.<ref>ബൈബിൾ: [[രാജാക്കന്മാരുടെ പുസ്തകങ്ങൾ|രാജാക്കന്മാരുടെ രണ്ടാം പുസ്തകം]], അദ്ധ്യായങ്ങൾ 18-20</ref>
വരി 7:
സെന്നാക്കെരിബിന്റെ ഭീഷണിയിൽ നിന്നു രക്ഷപെട്ടെങ്കിലും ഹെസക്കിയായുടെ പിതാവിന്റെ കാലം മുതൽ യൂദയായുടെ മേൽ അസീറിയക്കുണ്ടായിരുന്ന മേൽക്കോയ്മ തുടർന്നു. മേൽക്കോയയിൽ നിന്നു രക്ഷപെടാനുദ്ദേശിച്ചുള്ള ആഭ്യന്തര-വിദേശനയങ്ങൾ ഹെസക്കിയാ പിന്തുടർന്നെങ്കിലും അവ ലക്ഷ്യം കണ്ടില്ല. മതമേഖലയിലെ അദ്ദേഹത്തിന്റെ പരിഷ്കാരങ്ങളും അല്പായുസ്സായി പരിണമിച്ചെന്നാണ് ബൈബിളും പുരവസ്തുവിശകലനത്തിലെ തെളിവുകളും സൂചിപ്പിക്കുന്നത്. ഹെസക്കിയായെ പിന്തുടർന്ന് 55 വർഷത്തോലം യുദയാ ഭരിച്ച മകൻ മനസ്സെ ഉൾപ്പെടെയുള്ളവർ യഹോവയ്ക്കു പുറമേയുള്ള ദൈവങ്ങളുടെ ആരാധനയോടു സഹിഷ്ണുത കാട്ടുകയോ പ്രോത്സാഹിപ്പിക്കുക തന്നെയോ ചെയ്തു.<ref>Karen Armstrong, "The Great Transformation" (പുറം 118)</ref> ബിസി 639-ൽ അധികാരത്തിലെത്തിയ [[ജോസിയാ]] രാജാവാണ് ഹെസക്കിയായുടെ പരിഷ്കാരങ്ങൾ പുനരാരംഭിച്ച് ഉറപ്പിച്ചത്.
 
അക്കാലത്തെ സാങ്കേതികനിലവാരം പരിഗണിക്കുമ്പോൾ ശ്രദ്ധേയമായ ഒരു നിർമ്മാണസംരംഭത്തിന്റെ പേരിലും ഹെസക്കിയാ അറിയപ്പെടുന്നു. [[യെരുശലേം|യെരുശലെമിനെതിരെ]] അസീറിയയുടെ ഉപരോധം ഭയന്ന ഹെസക്കിയാ, തലസ്ഥാനത്തിനുള്ളിൽ ജലലഭ്യത ഉറപ്പാക്കാനായി ഒരു തുരങ്കം നിർമ്മിച്ചു. ഗിഹോൺ അരുവിയിലെ വെള്ളം, നഗരത്തിനകത്തുള്ള സിലോഹാക്കുളത്തിലെത്തിക്കാൻസീലോഹാക്കുളത്തിലെത്തിക്കാൻ ഭൂമിക്കടിയിൽ 500 മീറ്റർ നീളത്തിൽ പാറ ഭേദിച്ചു നടത്തിയ ഈ നിർമ്മിതി "ഹെസക്കിയായുടെ തുരങ്കം", "സിലോഹാ തുരങ്കം" എന്നീ പേരുകളിൽ അറിയപ്പെടുകയും രണ്ടര സഹസ്രാബ്ദത്തിനു ശേഷം ഇന്നും നിലനിൽക്കുകയും ചെയ്യുന്നു.<ref>ഹെർഷൽ ഷാങ്ക്സ്, "Ancient Israel, A Short History from Abraham to the Roman Destruction of the Temple" (പുറങ്ങൾ 131-37)</ref>
 
പുതിയനിയമത്തിൽ [[മത്തായി എഴുതിയ സുവിശേഷം|മത്തായിയുടെ സുവിശേഷത്തിലെ]] യേശുവിന്റെ വംശാവലി അനുസരിച്ച് ഹെസക്കിയാ യേശുവിന്റെ പിതൃപരമ്പരയിൽ പെട്ടവനായിരുന്നു.<ref>[[മത്തായി എഴുതിയ സുവിശേഷം]], അദ്ധ്യായം 1, വാക്യം 9</ref>
"https://ml.wikipedia.org/wiki/ഹെസക്കിയാ" എന്ന താളിൽനിന്ന് ശേഖരിച്ചത്