"ഉറൂബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 11:
| deathdate = {{death date and age|1979|7|10|1915|6|1}}
| deathplace =
| occupation = സാഹിത്യകാരൻ, പത്രപ്രവർത്തകൻ
| occupation = നോവലിസ്റ്റ്, ചെറുകഥാകൃത്ത്
| nationality = ഇന്ത്യ
| genre = [[നോവൽ]], [[ചെറുകഥ]]
വരി 24:
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[പൊന്നാനി|പൊന്നാനിക്കടുത്തുള്ള]] പള്ളിപ്രം ഗ്രാമത്തിൽ കരുണാകരമേനോന്റെയും പാറുക്കുട്ടിയമ്മയുടെയും മകനായി 1915 ജൂൺ 1-നാണ് പരുത്തൊള്ളി ചാലപ്പുറത്തു കുട്ടികൃഷ്ണൻ എന്ന പി.സി. കുട്ടികൃഷ്ണൻ ജനിച്ചത്.<ref name="dcbooks">{{cite book |title=മഹച്ചരിതമാല: വാല്യം 3 – കേരളം |publisher=[[ഡി.സി. ബുക്സ്]] | editor=[[പി.കെ. രാജശേഖരൻ]] |pages=56–57}}</ref> പൊന്നാനി എ.വി. ഹൈസ്കൂളിൽ നിന്നു പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം ചെറുപ്പത്തിൽത്തന്നെ കാല്പനികകവിയായ [[ഇടശ്ശേരി ഗോവിന്ദൻ നായർ|ഇടശ്ശേരി ഗോവിന്ദൻ നായരുമായി]] സൗഹൃദത്തിലായി. പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അദ്ദേഹം കവിതയെഴുതാനാരംഭിച്ചത്. ആദ്യമെഴുതിയ കവിതയും കഥയും മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു. 1934-ൽ നാടുവിട്ട അദ്ദേഹം ആറുവർഷത്തോളം കാലം ഇന്ത്യയുടെ പലഭാഗങ്ങളിലായി പല ജോലികളും ചെയ്തു. ഈ കാലയളവിൽ തമിഴ്, കന്നഡ എന്നീ ഭാഷകൾ പഠിച്ച അദ്ദേഹം പിന്നീട് നീലഗിരിയിലെ ഒരു തേയിലത്തോട്ടത്തിലും കോഴിക്കോട്ടെ ഒരു ബനിയൻ കമ്പനിയിലും രണ്ടുവർഷം വീതം ക്ലാർക്കായി ജോലി നോക്കി. 1948-ൽ ഇടശ്ശേരിയുടെ ഭാര്യാസഹോദരി കൂടിയായ ദേവകിയമ്മയുമായി അദ്ദേഹത്തിന്റെ വിവാഹം നടന്നു. കോഴിക്കോട് കെ.ആർ. ബ്രദേഴ്സ് പ്രസിദ്ധീകരണശാല, [[മംഗളോദയം|മംഗളോദയം മാസിക]], കോഴിക്കോട് ആകാശവാണി എന്നിവയായിരുന്നു അദ്ദേഹം പിൽക്കാലത്ത് ജോലി ചെയ്ത സ്ഥലങ്ങൾ. 1975-ൽ ആകാശവാണിയിൽ നിന്ന് പ്രൊഡ്യൂസറായി വിരമിച്ച അദ്ദേഹം കുങ്കുമം, [[മലയാള മനോരമ]] എന്നിവയുടെ പത്രാധിപർ, [[കേരള സാഹിത്യ അക്കാദമി]] അധ്യക്ഷൻ എന്നീ സ്ഥാനങ്ങൾ വഹിച്ചു. 1976-ലാണ് അദ്ദേഹം മനോരമ പത്രാധിപത്യം ഏറ്റെടുത്തത്. ആ സ്ഥാനത്തിരിക്കേ അദ്ദേഹം 1979 ജൂലൈ 10-ന് അന്തരിച്ചു.
 
''യൗവനം നശിക്കാത്തവൻ'' എന്നർത്ഥമുള്ള അറബിവാക്കായ ''ഉറൂബ്'' എന്ന തൂലികാനാമത്തിണ് അദ്ദേഹം പ്രശസ്തനായത്. 1952-ൽ ആകാശവാണിയിൽ ജോലിനോക്കവേ സഹപ്രവർത്തകനും സംഗീതസംവിധായകനുമായ [[കെ. രാഘവൻ|കെ. രാഘവനെ]] കുറിച്ച് ഒരു ലേഖനം [[മാതൃഭൂമി|മാതൃഭൂമിയിൽ]] പ്രസിദ്ധീകരിക്കുമ്പോഴാണ് ഉറൂബ് എന്ന പേര് ആദ്യമായി ഉപയോഗിച്ചത്. സ്വന്തം പേരിൽ എഴുതാൻ ഉദ്യോഗസ്ഥർ മുൻകൂർ അനുവാദം നേടണം എന്ന സർക്കാർ ഉത്തരവാണ് തൂലികാനാമം സ്വീകരിക്കാൻ അദ്ദേഹത്തിനു പ്രേരണയായത്. "നീർച്ചാലുകൾ" എന്ന കഥാസമാഹാരമാണ് ഉറൂബിന്റെ ആദ്യകൃതി. പിന്നീട് 25-ഓളംലേറെ കഥാസമഹാരങ്ങൾ രചിച്ചു. "തീ കൊണ്ടു കളിക്കരുത്", "മണ്ണും പെണ്ണും", "മിസ് ചിന്നുവും ലേഡി" (നാടകങ്ങൾ), "നിഴലാട്ടം", "മാമൂലിന്റെ മാറ്റൊലി" (കവിതകൾ), "ഉറൂബിന്റെ ശനിയാഴ്ചകൾ" (ഉപന്യാസം) എന്നിവയാണ് മറ്റു പ്രധാനകൃതികൾ. ''[[ഉമ്മാച്ചു]]'' (1954), ''[[സുന്ദരികളും സുന്ദരന്മാരും]]'' (1958) എന്നീ രണ്ടു നോവലുകളാണ് അദ്ദേഹത്തിന്റെ ശ്രേഷ്ഠകൃതികളായി കരുതപ്പെടുന്നത്. നോവലിനുള്ള ആദ്യ [[കേരള സാഹിത്യ അക്കാദമി പുരസ്കാരം|കേരള സാഹിത്യ അക്കാദമി പുരസ്കാരവും]] (1958, ''ഉമ്മാച്ചു''), [[കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം|കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും]] (1960, ''സുന്ദരികളും സുന്ദരന്മാരും'') അദ്ദേഹത്തെ തേടിയെത്തി. 1920-കളിലെ ഖിലാഫത്ത് പ്രസ്ഥാനം, [[മലബാർ കലാപം]], [[ഇന്ത്യയുടെ സ്വാതന്ത്ര്യസമരം|ദേശീയ സ്വാതന്ത്ര്യസമരം]], കമ്യൂണിസ്റ്റ് മുന്നേറ്റം, [[രണ്ടാം ലോകമഹായുദ്ധം]] തുടങ്ങിയവയുടെ പശ്ചാത്തലത്തിൽ രാഷ്ടീയ-സാമൂഹിക-കുടുംബബന്ധങ്ങളിൽ സംഭവിച്ച മാറ്റങ്ങൾ, മലബാറിലെ കേന്ദ്രമാക്കി അനേകം വ്യക്തിജീവിതങ്ങളിലൂടെ അവതരിപ്പിച്ച നോവലാണ് ''സുന്ദരികളും സുന്ദരന്മാരും''. ''അണിയറ'', ''മിണ്ടാപ്പെണ്ണ്'', ''അമ്മിണി'', ''ആമിന'', ''തേന്മുള്ളുകൾ'' തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റു നോവലുകൾ. അനന്തമായ മനുഷ്യജീവിത വൈചിത്ര്യമായിരുന്നു അദ്ദേഹം പ്രധാനമായും തന്റെ കൃതികളിൽ പ്രമേയമാക്കിയത്. മലയാളചലച്ചിത്രരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന ''[[നീലക്കുയിൽ]]'' (1954) എന്ന ചലച്ചിത്രത്തിന്റെ രചന നിർവ്വഹിച്ചത് ഉറൂബാണ്. ''[[രാരിച്ചൻ എന്ന പൗരൻ]]'' (1956), ''[[നായര് പിടിച്ച പുലിവാല്]]'' (1958), ''[[മിണ്ടാപ്പെണ്ണ്]]'' (1970), ''[[കുരുക്ഷേത്രം (ചലച്ചിത്രം)|കുരുക്ഷേത്രം]]'' (1970), ''[[ഉമ്മാച്ചു (ചലച്ചിത്രം)|ഉമ്മാച്ചു]]'' (1971), ''[[അണിയറ (ചലച്ചിത്രം)|അണിയറ]]'' (1978) എന്നീ ചിത്രങ്ങളുടെ രചനയും അദ്ദേഹം നിർവ്വഹിച്ചു.
 
== കൃതികൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1632647" എന്ന താളിൽനിന്ന് ശേഖരിച്ചത്