"ഉറൂബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[പൊന്നാനി|പൊന്നാനിക്കടുത്തുള്ള]] പള്ളിപ്രം ഗ്രാമത്തിൽ കരുണാകരമേനോന്റെയും പാറുക്കുട്ടിയമ്മയുടെയും മകനായി 1915 ജൂൺ 1-നാണ് പരുത്തൊള്ളി ചാലപ്പുറത്തു കുട്ടികൃഷ്ണൻ എന്ന പി.സി. കുട്ടികൃഷ്ണൻ ജനിച്ചത്.<ref name="dcbooks">{{cite book |title=മഹച്ചരിതമാല: വാല്യം 3 – കേരളം |publisher=[[ഡി.സി. ബുക്സ്]] | editor=[[പി.കെ. രാജശേഖരൻ]] |pages=56–57}}</ref> പൊന്നാനി എ.വി. ഹൈസ്കൂളിൽ നിന്നു പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം ചെറുപ്പത്തിൽത്തന്നെ കാല്പനികകവിയായ [[ഇടശ്ശേരി ഗോവിന്ദൻ നായർ|ഇടശ്ശേരി ഗോവിന്ദൻ നായരുമായി]] സൗഹൃദത്തിലായി. പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അദ്ദേഹം കവിതയെഴുതാനാരംഭിച്ചത്. ആദ്യമെഴുതിയ കവിതയും കഥയും മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു. 1934-ൽ നാടുവിട്ട അദ്ദേഹം ആറുവർഷത്തോളം കാലം ഇന്ത്യയുടെ പലഭാഗങ്ങളിലായി പല ജോലികളും ചെയ്തു. ഈ കാലയളവിൽ തമിഴ്, കന്നഡ എന്നീ ഭാഷകൾ പഠിച്ച അദ്ദേഹം പിന്നീട് നീലഗിരിയിലെ ഒരു തേയിലത്തോട്ടത്തിലും കോഴിക്കോട്ടെ ഒരു ബനിയൻ കമ്പനിയിലും രണ്ടുവർഷം വീതം ക്ലാർക്കായി ജോലി നോക്കി. 1948-ൽ ഇടശ്ശേരിയുടെ ഭാര്യാസഹോദരി കൂടിയായ ദേവകിയമ്മയുമായി അദ്ദേഹത്തിന്റെ വിവാഹം നടന്നു. കോഴിക്കോട് കെ.ആർ. ബ്രദേഴ്സ് പ്രസിദ്ധീകരണശാല, [[മംഗളോദയം|മംഗളോദയം മാസിക]], കോഴിക്കോട് ആകാശവാണി എന്നിവയായിരുന്നു അദ്ദേഹം പിൽക്കാലത്ത് ജോലി ചെയ്ത സ്ഥലങ്ങൾ. 1975-ൽ ആകാശവാണിയിൽ നിന്ന് പ്രൊഡ്യൂസറായി വിരമിച്ച അദ്ദേഹം കുങ്കുമം, [[മലയാള മനോരമ]] എന്നിവയുടെ പത്രാധിപർ, [[കേരള സാഹിത്യ അക്കാദമി]] അധ്യക്ഷൻ എന്നീ സ്ഥാനങ്ങൾ വഹിച്ചു. 1976-ലാണ് അദ്ദേഹം മനോരമ പത്രാധിപത്യം ഏറ്റെടുത്തത്. ആ സ്ഥാനത്തിരിക്കേ അദ്ദേഹം 1979 ജൂലൈ 10-ന് അന്തരിച്ചു.
 
''ഉറൂബ്'' എന്ന തൂലികാനാമത്തിണ് അദ്ദേഹം പ്രശസ്തനായത്. ''യൗവനം നശിക്കാത്തവൻ'' എന്നാണ് ആ അറബിവാക്കിന്റെ അർത്ഥം. 1952-ൽ ആകാശവാണിയിൽ ജോലിനോക്കവേ സഹപ്രവർത്തകനും സംഗീതസംവിധായകനുമായ [[കെ. രാഘവൻ|കെ. രാഘവനെ]] കുറിച്ച് ഒരു ലേഖനം [[മാതൃഭൂമി|മാതൃഭൂമിയിൽ]] പ്രസിദ്ധീകരിക്കുമ്പോഴാണ് ഉറൂബ് എന്ന പേര് ആദ്യമായി ഉപയോഗിച്ചത്. നോവലിനുള്ള ആദ്യ [[കേരള സാഹിത്യ അക്കാദമി പുരസ്കാരം|കേരള സാഹിത്യ അക്കാദമി പുരസ്കാരവും]] (1958, ''[[ഉമ്മാച്ചു]]''), കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും (1960, ''[[സുന്ദരികളും സുന്ദരന്മാരും]]'') അദ്ദേഹത്തെ തേടിയെത്തി.
 
== കൃതികൾ ==
"https://ml.wikipedia.org/wiki/ഉറൂബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്