"ഹെസക്കിയാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
ബി.സി. 8-7 നൂറ്റാണ്ടുകളുടെ സന്ധിയിൽ (716 – 687) മുപ്പതു വർഷത്തോളം യൂദയാ രാജ്യം ഭരിച്ച രാജാവായിരുന്നു ഹെസക്കിയാ. [[തനക്ക്|എബ്രായബൈബിൾ]] അദ്ദേഹത്തെ യഹൂദരുടെ ഏറ്റവും ധാർമ്മികരായ രാജാക്കന്മാരിൽ ഒരാളായി ചിത്രീകരിക്കുന്നു. മതമേഖലയിൽ [[യെരുശലേം]] ദേവാലയത്തെ കേന്ദ്രീകരിച്ചുള്ള യഹോവപക്ഷ-ധാർമ്മികതയെ പിന്തുണച്ച ഹെസക്കിയാ, ഇതരദൈവങ്ങളുടെ ബലിപീഠങ്ങളും പൂജാഗിരികളും നശിപ്പിച്ചു. അസീറിയൻ മേൽക്കോയ്മയിൽ നിന്നു യൂദയായെ രക്ഷപെടുത്താൻ ശ്രമിച്ച അദ്ദേഹം ഉപരോധങ്ങളിൽ [[യെരുശലേം]] നഗരത്തിലെ ജലലഭ്യത ഉറപ്പാക്കാനായി നിർമ്മിച്ച സിലോഹാ തുരങ്കത്തിന്റെ പേരിലും അറിയപ്പെടുന്നു. യഹൂദപ്രവാചകന്മാരായ [[ഏശയ്യായുടെ പുസ്തകം|ഏശയ്യായും]] [[മിക്കായുടെ പുസ്തകം|മിക്കായും]] ഹെസക്കിയായുടെ കാലത്തു യൂദയായിൽ പ്രവചനം നടത്തി.
 
ഹെസക്കിയായുടെ ജീവിതകാലത്ത്, ഉത്തരദിശയിൽ യൂദയായുടെ സഹോദരരാജ്യമായിരുന്ന ഇസ്രായേൽ അസീറിയയുടെ കടന്നാക്രമണത്തിൽ അപ്രത്യക്ഷമാവുകയും (ബി.സി. 722) അവിടത്തെ ജനങ്ങൾ അടിമകളാക്കപ്പെടുകയും ചെയ്തു. ബിസി 701-ൽ അസീറിയാ രാജാവ് സെന്നാക്കെരിബിന്റെ സൈന്യം യൂദയായുടെ തലസ്ഥാനമായ [[യെരുശലേം|യെരുശലേമിനേയും]] ഉപരോധിച്ചു. വ്യക്തമല്ലാത്ത സാഹചര്യങ്ങളിൽ, ആ ഉപരോധം ആകസ്മികമായി അവസാനിച്ചു. വിദേശാക്രമണത്തിൽ നിന്നു യെരുശലേമിനു ലഭിച്ച ഈ രക്ഷയേയും ഗുരുതരമായ രോഗം ബാധിച്ച് ആസന്നമരണനായ ഹെസക്കിയാക്ക് ഒടുവിൽ കിട്ടിയ രോഗമുക്തിയേയും, യഹോവയുടെ അനുഗ്രഹത്താൽ സംഭവിച്ച അത്ഭുതങ്ങളായി [[തനക്ക്|എബ്രായബൈബിൾ]] ചിത്രീകരിക്കുന്നു.<ref>ബൈബിൾ: [[രാജാക്കന്മാരുടെ പുസ്തകങ്ങൾ|രാജാക്കന്മാരുടെ രണ്ടാം പുസ്തകം]], അദ്ധ്യായങ്ങൾ 18-20</ref>
 
[[ചിത്രം:Hezekiahs Tunnel.jpg|thumb|right|150px|ഹെസക്കിയായുടെ തുരങ്കം]]
"https://ml.wikipedia.org/wiki/ഹെസക്കിയാ" എന്ന താളിൽനിന്ന് ശേഖരിച്ചത്