"ഹെസക്കിയാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
ബി.സി. 8-7 നൂറ്റാണ്ടുകളുടെ സന്ധിയിൽ (716 – 687) മുപ്പതു വർഷത്തോളം യൂദയാ രാജ്യം ഭരിച്ച രാജാവായിരുന്നു ഹെസക്കിയാ. [[തനക്ക്|എബ്രായബൈബിൾ]] അദ്ദേഹത്തെ യഹൂദരുടെ ഏറ്റവും ധാർമ്മികരായ രാജാക്കന്മാരിൽ ഒരാളായി ചിത്രീകരിക്കുന്നു. മതമേഖലയിൽ [[യെരുശലേം]] ദേവാലയത്തെ കേന്ദ്രീകരിച്ചുള്ള യഹോവപക്ഷ-ധാർമ്മികതയെ പിന്തുണച്ച ഹെസക്കിയാ, ഇതരദൈവങ്ങളുടെ ബലിപീഠങ്ങളും പൂജാഗിരികളും നശിപ്പിച്ചു. യഹൂദപ്രവാചകന്മാരായ [[ഏശയ്യായുടെ പുസ്തകം|ഏശയ്യായും]] [[മിക്കായുടെ പുസ്തകം|മിക്കായും]] ഹെസക്കിയായുടെ കാലത്തു യൂദയായിൽ പ്രവചനം നടത്തി.
 
ഹെസക്കിയായുടെ ജീവിതകാലത്ത്, ഉത്തരദിശയിൽ യൂദയായുടെ സഹോദരരാജ്യമായിരുന്ന ഇസ്രായേൽ അസീറിയയുടെ കടന്നാക്രമണത്തിൽ അപ്രത്യക്ഷമാവുകയും (ബി.സി. 722) അവിടത്തെ ജനങ്ങൾ അടിമകളാക്കപ്പെടുകയും ചെയ്തു. ബിസി 701-ൽ അസീറിയാ രാജാവ് സെന്നാക്കെരിബിന്റെ സൈന്യം യൂദയായുടെ തലസ്ഥാനമായ [[യെരുശലേം|യെരുശലേമിനേയും]] ഉപരോധിച്ചു. വ്യക്തമല്ലാത്ത സാഹചര്യങ്ങളിൽ, ആ ഉപരോധം ആകസ്മികമായി അവസാനിച്ചെങ്കിലും ഹെസക്കിയായുടെ പിതാവിന്റെ കാലം മുതൽ യൂദയായുടെ മേൽ അസീറിയക്കുണ്ടായിരുന്ന മേൽക്കോയ്മ തുടർന്നു. മേൽക്കോയയിൽ നിന്നു രക്ഷപെടാനുദ്ദേശിച്ചുള്ള ആഭ്യന്തര-വിദേശനയങ്ങൾ ഹെസക്കിയാ പിന്തുടർന്നെങ്കിലും ആ നയങ്ങൾ ലക്ഷ്യം കണ്ടില്ല. മതമേഖലയിലെ അദ്ദേഹത്തിന്റെ പരിഷ്കാരങ്ങൾക്കും അല്പായുസ്സായി പരിണമിച്ചെന്നാണ് ബൈബിളും പുരവസ്തുവിശകലനത്തിലെ തെളിവുകളും സൂചിപ്പിക്കുന്നത്. ഹെസക്കിയായെ പിന്തുടർന്ന് 55 വർഷത്തോലം യുദയാ ഭരിച്ച മകൻ മനസ്സെ ഉൾപ്പെടെയുള്ളവർ യഹോവയ്ക്കു പുറമേയുള്ള ദൈവങ്ങളുടെ ആരാധനയെ പ്രോത്സാഹിപ്പിക്കുകയോ അവയോടുആരാധനയോടു സഹിഷ്ണുത കാട്ടുകയോ പ്രോത്സാഹിപ്പിക്കുക തന്നെയോ ചെയ്തു.<ref>Karen Armstrong, "The Great Transformation" (പുറം 118)</ref> ബിസി 639-ൽ അധികാരത്തിലെത്തിയ [[ജോസിയാ]] രാജാവാണ് ഹെസക്കിയായുടെ പരിഷ്കാരങ്ങൾ പുനരാരംഭിച്ച് ഉറപ്പിച്ചത്..
 
അക്കാലത്തെ സാങ്കേതികനിലവാരം പരിഗണിക്കുമ്പോൾ ശ്രദ്ധേയമായ ഒരു നിർമ്മാണസംരംഭത്തിന്റെ പേരിലും ഹെസക്കിയാ അറിയപ്പെടുന്നു. [[യെരുശലേം|യെരുശലെമിനെതിരെ]] അസീറിയയുടെ ഉപരോധം ഭയന്ന ഹെസക്കിയാ, തലസ്ഥാനത്തിനുള്ളിൽ ജലലഭ്യത ഉറപ്പാക്കാനായി ഒരു തുരങ്കം നിർമ്മിച്ചു. ഗിഹോൺ അരുവിയിലെ വെള്ളം, നഗരത്തിനകത്തുള്ള സിലോഹാക്കുളത്തിലെത്തിക്കാൻ ഭൂമിക്കടിയിൽ 500 മീറ്റർ നീളത്തിൽ പാറ ഭേദിച്ചു നടത്തിയ ഈ നിർമ്മിതി "ഹെസക്കിയായുടെ തുരങ്കം", "സിലോഹാ തുരങ്കം" എന്നീ പേരുകളിൽ അറിയപ്പെടുകയും രണ്ടര സഹസ്രാബ്ദത്തിനു ശേഷം ഇന്നും നിലനിൽക്കുകയും ചെയ്യുന്നു.<ref>ഹെർഷൽ ഷാങ്ക്സ്, "Ancient Israel, A Short History from Abraham to the Roman Destruction of the Temple" (പുറങ്ങൾ 131-37)</ref>
"https://ml.wikipedia.org/wiki/ഹെസക്കിയാ" എന്ന താളിൽനിന്ന് ശേഖരിച്ചത്