"ഹെസക്കിയാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
ബി.സി. 8-7 നൂറ്റാണ്ടുകളുടെ സന്ധിയിൽ (716 – 687) മുപ്പതു വർഷത്തോളം യൂദയാ രാജ്യം ഭരിച്ച രാജാവായിരുന്നു ഹെസക്കിയാ. [[തനക്ക്|എബ്രായബൈബിൾ]] അദ്ദേഹത്തെ യഹൂദരുടെ ഏറ്റവും ധാർമ്മികരായ രാജാക്കന്മാരിൽ ഒരാളായി ചിത്രീകരിക്കുന്നു. മതമേഖലയിൽ [[യെരുശലേം]] ദേവാലയത്തെ കേന്ദ്രീകരിച്ചുള്ള യഹോവപക്ഷ-ധാർമ്മികതയെ പിന്തുണച്ച ഹെസക്കിയാ, ഇതരദൈവങ്ങളുടെ ബലിപീഠങ്ങളും പൂജാഗിരികളും നശിപ്പിച്ചു. യഹൂദപ്രവാചകന്മാരായ [[ഏശയ്യായുടെ പുസ്തകം|ഏശയ്യായും]] [[മിക്കായുടെ പുസ്തകം|മിക്കായും]] ഹെസക്കിയായുടെ കാലത്തു യൂദയായിൽ പ്രവചനം നടത്തി.
 
ഹെസക്കിയായുടെ ജീവിതകാലത്ത്, ഉത്തരദിശയിൽ യൂദയായുടെ സഹോദരരാജ്യമായിരുന്ന ഇസ്രായേൽ അസീറിയയുടെ കടന്നാക്രമണത്തിൽ അപ്രത്യക്ഷമാവുകയും (ബി.സി. 722) അവിടത്തെ ജനങ്ങൾ അടിമകളാക്കപ്പെടുകയും ചെയ്തു. ബിസി 701-ൽ അസീറിയാ രാജാവ് സെന്നാക്കെരിബിന്റെ സൈന്യം യൂദയായുടെ തലസ്ഥാനമായ [[യെരുശലേം|യെരുശലേമിനേയും]] ഉപരോധിച്ചു. വ്യക്തമല്ലാത്ത സാഹചര്യങ്ങളിൽ, ആ ഉപരോധം ആകസ്മികമായി അവസാനിച്ചെങ്കിലും ഹെസക്കിയായുടെ പിതാവിന്റെ കാലം മുതൽ യൂദയായുടെ മേൽ അസീറിയക്കുണ്ടായിരുന്ന മേൽക്കോയ്മ തുടർന്നു. മേൽക്കോയയിൽ നിന്നു രക്ഷപെടാനുദ്ദേശിച്ചുള്ള ആഭ്യന്തര-വിദേശനയങ്ങൾ ഹെസക്കിയാ പിന്തുടർന്നെങ്കിലും ആ നയങ്ങൾ ലക്ഷ്യം കണ്ടില്ല. മതമേഖലയിലെ അദ്ദേഹത്തിന്റെ പരിഷ്കാരങ്ങൾക്കും അല്പായുസ്സായി പരിണമിച്ചെന്നാണ് ബൈബിളും പുരവസ്തുവിശകലനത്തിലെ തെളിവുകളും സൂചിപ്പിക്കുന്നത്. ഹെസക്കിയായെ പിന്തുടർന്ന് 55 വർഷത്തോലം യുദയാ ഭരിച്ച മകൻ മനസ്സെ ഉൾപ്പെടെയുള്ളവർ യഹോവയ്ക്കു പുറമേയുള്ള ദൈവങ്ങളുടെ ആരാധനയെ പ്രോത്സാഹിപ്പിക്കുകയോ അവയോടു സഹിഷ്ണുത കാട്ടുകയോ ചെയ്തു.<ref>Karen Armstrong, "The Great Transformation" (പുറം 118)</ref> ബിസി 639-ൽ അധികാരത്തിലെത്തിയ ജോസിയാ രാജാവാണ് ഹെസക്കിയായുടെ പരിഷ്കാരങ്ങൾ പുനരാരംഭിച്ച് ഉറപ്പിച്ചത്..
 
അക്കാലത്തെ സാങ്കേതികനിലവാരം പരിഗണിക്കുമ്പോൾ ശ്രദ്ധേയമായ ഒരു നിർമ്മാണസംരംഭത്തിന്റെ പേരിലും ഹെസക്കിയാ അറിയപ്പെടുന്നു. [[യെരുശലേം|യെരുശലെമിനെതിരെ]] അസീറിയയുടെ ഉപരോധം ഭയന്ന ഹെസക്കിയാ, തലസ്ഥാനത്തിനുള്ളിൽ ജലലഭ്യത ഉറപ്പാക്കാനായി ഒരു തുരങ്കം നിർമ്മിച്ചു. ഗിഹോൺ അരുവിയിലെ വെള്ളം, നഗരത്തിനകത്തുള്ള സിലോഹാക്കുളത്തിലെത്തിക്കാൻ ഭൂമിക്കടിയിൽ 500 മീറ്റർ നീളത്തിൽ പാറ ഭേദിച്ചു നടത്തിയ ഈ നിർമ്മിതി "ഹെസക്കിയായുടെ തുരങ്കം", "സിലോഹാ തുരങ്കം" എന്നീ പേരുകളിൽ അറിയപ്പെടുകയും രണ്ടര സഹസ്രാബ്ദത്തിനു ശേഷം ഇന്നും നിലനിൽക്കുകയും ചെയ്യുന്നു.<ref>ഹെർഷൽ ഷാങ്ക്സ്, "Ancient Israel, A Short History from Abraham to the Roman Destruction of the Temple" (പുറങ്ങൾ 131-37)</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ഹെസക്കിയാ" എന്ന താളിൽനിന്ന് ശേഖരിച്ചത്