"ഹെസക്കിയാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'thumb|175px|right|ഹെസക്കിയാ രാജാവ് ബി.സി. ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
[[ചിത്രം:Åhus kyrka-10.jpg|thumb|175px|right|ഹെസക്കിയാ രാജാവ്]]
ബി.സി. 8-9 നൂറ്റാണ്ടുകളുടെ സന്ധിയിൽ (716 – 697687) മുപ്പതു വർഷത്തോളം യൂദയാ രാജ്യം ഭരിച്ച രാജാവായിരുന്നു ഹെസക്കിയാ. [[തനക്ക്|എബ്രായബൈബിൾ]] അദ്ദേഹത്തെ യഹൂദരുടെ ഏറ്റവും ധാർമ്മികരായ രാജാക്കന്മാരിൽ ഒരാളായി ചിത്രീകരിക്കുന്നു. മതമേഖലയിൽ [[യെരുശലേം]] ദേവാലയത്തെ കേന്ദ്രീകരിച്ചുള്ള യഹോവപക്ഷധാർമ്മികതയെ പിന്തുണച്ച ഹെസക്കിയാ, ഇതരദൈവങ്ങളുടെ ബലിപീഠങ്ങളും പൂജാഗിരികളും നശിപ്പിച്ചു. യഹൂദപ്രവാചകന്മാരായ [[ഏശയ്യായുടെ പുസ്തകം|ഏശയ്യായും]] [[മിക്കായുടെ പുസ്തകം|മിക്കായും]] ഹെസക്കിയായുടെ കാലത്തു പ്രവചനം നടത്തിയിരുന്നവരായി കരുതപ്പെടുന്നു.
 
ഹെസക്കിയായുടെ ജീവിതകാലത്ത് ഉത്തരദിശയിൽ യൂദയായുടെ സഹോദരരാജ്യമായിരുന്ന ഇസ്രായേൽ, അസീറിയയുടെ കടന്നാക്രമണത്തിൽ അപ്രത്യക്ഷമാവുകയും (ബി.സി. 722) അവിടത്തെ ജനങ്ങൾ അടിമകളാക്കപ്പെടുകയും ചെയ്തു. ബിസി 701-ൽ അസീറിയാ രാജാവ് സെന്നാക്കെരിബിന്റെ സൈന്യം യൂദയായുടെ തലസ്ഥാനമായ [[യെരുശലേം|യെരുശലേമിനേയും]] ഉപരോധിച്ചെങ്കിലും വ്യക്തമല്ലാത്ത സാഹചര്യങ്ങളിൽ, ആ ഉപരോധം ആകസ്മികമായി അവസാനിച്ചു. എങ്കിലും ഹെസക്കിയായുടെ പിതാവിന്റെ കാലം മുതൽ യൂദയായുടെ മേൽ അസീറിയക്കുണ്ടായിരുന്ന മേൽക്കോയ്മ തുടർന്നു. മേൽക്കോയയിൽ നിന്നു രക്ഷപെടാനുദ്ദേശിച്ചുള്ള ആഭ്യന്തര-വിദേശനയങ്ങൾ ഹെസക്കിയാ പിന്തുടർന്നെങ്കിലും അദ്ദേഹത്തിന്റെ നയങ്ങൾ ലക്ഷ്യം കണ്ടില്ല.
[[ചിത്രം:Hezekiahs Tunnel.jpg|thumb|left|200px175px|ഹെസക്കിയായുടെ തുരങ്കം]]
അക്കാലത്തെ സാങ്കേതികനിലവാരം പരിഗണിക്കുമ്പോൾ ശ്രദ്ധേയമായ ഒരു നിർമ്മാണസംരംഭത്തിന്റെ പേരിലും ഹെസക്കിയാ അറിയപ്പെടുന്നു. [[യെരുശലേം|യെരുശലെമിനെതിരെ]] അസീറിയയുടെ ഉപരോധം ഭയന്ന ഹെസക്കിയാ, തലസ്ഥാനത്തിനുള്ളിൽ ജലലഭ്യത ഉറപ്പാക്കാനായി ഒരു തുരങ്കം നിർമ്മിച്ചു. ഗിഹോൺ അരുവിയിലെ വെള്ളം, നഗരത്തിനകത്തുള്ള സിലോഹാക്കുളത്തിലെത്തിക്കാൻ ഭൂമിക്കടിയിൽ 500 മീറ്റർ നീളത്തിൽ പാറ ഭേദിച്ചുണ്ടാക്കിയ ഈ തുരങ്കം ഹെസക്കിയായുടെ തുരങ്കം, സിലോഹാ തുരങ്കം എന്നീ പേരുകളിൽ അറിയപ്പെടുകയും രണ്ടര സഹസ്രാബ്ദത്തിനു ശേഷം ഇന്നും നിലനിൽക്കുകയും ചെയ്യുന്നു.
 
"https://ml.wikipedia.org/wiki/ഹെസക്കിയാ" എന്ന താളിൽനിന്ന് ശേഖരിച്ചത്