"തേജാസിംഹ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29:
1914-ൽ റാവൽപിണ്ടിയിലെ ഗോർദോൻ കോളജിൽ നിന്നാണ് ബിരുദമെടുത്തത്. തുടർന്ന് അവിടെത്തന്നെ അധ്യാപകനായി. 1917-ൽ അമൃതസറിലെ ഖാൽസാ കോളജിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദമെടുക്കുകയും 1919-ൽ അവിടെ അധ്യാപകനാവുകയും ചെയ്തു. 1946 മുതൽ മൂന്നുവർഷം ബോംബെ(മുംബൈ) യിലെ ഖാൽസാ കോളജ് പ്രിൻസിപ്പലായും തേജാസിംഹ് സേവനമനുഷ്ഠിച്ചു. 1948-ൽ പഞ്ചാബ് യൂണിവേഴ്സിറ്റിയിലെ പബ്ലിക്കേഷൻസ് ബ്യൂറോയിൽ സെക്രട്ടറിയായി പ്രവർത്തിച്ചു. 1949 മുതൽ 51 വരെ പാട്യാല മഹേന്ദ്ര കോളജിന്റെ പ്രിൻസിപ്പലുമായി.
==ഗുരുദ്വാരാ പരിഷ്കരണ പ്രസ്ഥാനത്തിലെ അംഗം==
ഗുരുദ്വാരാ പരിഷ്കരണ പ്രസ്ഥാനത്തിൽ സജീവമായി പ്രവർത്തിച്ചിട്ടുള്ള തേജാസിംഹ് സിഖ് ചരിത്രം, സാഹിത്യം എന്നിവയിൽ നിഷ്ണാതനായിരുന്നു. തന്റേതായ ഒരു സ്ഥാനം സാഹിത്യത്തിൽ നേടിയെടുക്കാനും ഇദ്ദേഹത്തിനു കഴിഞ്ഞു. മനോഹരങ്ങളായ ഉപന്യാസങ്ങളുടെ രചനയിൽ ഇദ്ദേഹം കൃതഹസ്തനായിരുന്നു. മാതൃഭാഷയായ പഞ്ചാബിയിൽ രചനകൾ നിർവഹിക്കാൻ അനേകരെ പ്രേരിപ്പിക്കുകയും ചെയ്തു. പിന്നീട് പ്രശസ്തരായിത്തീർന്ന ആധുനിക പഞ്ചാബി എഴുത്തുകാരായ [[മോഹൻസിംഹ് മഹീർ]], [[സന്ത്സിംഹ്ശേഖോൻ]], [[ബലവന്ത് ഗാർഗി]], [[അമൃതാപ്രീതം]], [[നാനക് സിംഹ്]] തുടങ്ങിയവർ ഇത്തരത്തിൽ തേജാസിംഹിന്റെ ഉപദേശം സ്വീകരിച്ചവരാണ്.
 
==ഇദ്ദേഹത്തിന്റെ കൃതികൾ==
''ഉപന്യാസകാരൻ, നിരൂപകൻ, വ്യാകരണ പണ്ഡിതൻ'' എന്നീ നിലകളിൽ തേജാസിംഹ് പ്രശസ്തനാണ്.
"https://ml.wikipedia.org/wiki/തേജാസിംഹ്" എന്ന താളിൽനിന്ന് ശേഖരിച്ചത്