"ഔഷധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12:
 
പുരാതന ബാബിലോണിലെ വൈദ്യശാസ്ത്രത്തിൽ ക്രിസ്തുവിനു മുൻപുള്ള രണ്ടാം സഹസ്രാബ്ദത്തിൽ തന്നെ മരുന്നു കുറിപ്പുകൾ ഉപയോഗിച്ചിരുന്നു. [[Cream (pharmaceutical)|ക്രീമുകളും]] [[Pill (pharmacy)|ഗുളികകളും]] ചികിത്സയ്ക്കായി നൽകപ്പെട്ടിരുന്നു. <ref name=Stol-99>H. F. J. Horstmanshoff, Marten Stol, Cornelis Tilburg (2004), ''Magic and Rationality in Ancient Near Eastern and Graeco-Roman Medicine'', p. 99, [[Brill Publishers]], ISBN 90-04-13666-5.</ref>
 
ഇന്ത്യൻ ഉപഭൂഘണ്ഡത്തിൽ ക്രിസ്തുവിനു മുൻപ് രണ്ടാം സഹസ്രാബ്ദത്തിൽ സൃഷ്ടിക്കപ്പെട്ടു തുടങ്ങിയ [[Atharvaveda|അഥർവവേദമാണ്]] ആദ്യത്തെ വൈദ്യശാസ്ത്രവിഷയങ്ങൾ പ്രതിപാദിക്കുന്ന ഗ്രന്ഥം. രോഗങ്ങളെ ചികിത്സിക്കാൻ സസ്യങ്ങളിൽ നിന്നെടുക്കുന്ന മരുന്നുകൾ ഉപയോഗിക്കുന്നതിനെപ്പറ്റി ഇതിൽ പ്രതിപാദിക്കുന്നുണ്ട്. <ref>See Atharvaveda XIX.34.9</ref> [[ayurveda|ആയുർവേദത്തിന്റെ]] അടിസ്ഥാനം പുരാതന നാട്ടുവൈദ്യചികിത്സാസമ്പ്രദായങ്ങളിൽ നിന്നാണ് ഉരുത്തിരിഞ്ഞുണ്ടായത്. ബി.സി. 400 മുതൽ പുതിയ സിദ്ധാന്തങ്ങളും, രോഗവിവരണങ്ങളും, ചികിത്സാസമ്പ്രദായങ്ങളും ആയുർവേദത്തിന്റെ ഭാഗമായിമാറി. <ref>Kenneth G. Zysk, ''Asceticism and Healing in Ancient India: Medicine in the Buddhist Monastery,'' Oxford University Press, rev. ed. (1998) ISBN 0-19-505956-5.</ref>
 
ബി.സി. അഞ്ചാം നൂറ്റാണ്ടിൽ ഗ്രീസിൽ രൂപപ്പെട്ട [[Hippocratic Oath|ഹിപ്പോക്രാറ്റിക് പ്രതിജ്ഞയിൽ]] "മാരക മരുന്നുകളെപ്പറ്റി" പ്രതിപാദിക്കുന്നുണ്ട്. പുരാതന ഗ്രീസിലെ വൈദ്യം ഈജിപ്റ്റിൽ നിന്നും മറ്റിടങ്ങളിൽ നിന്നും ധാരാളം അറിവുകൾ സ്വാംശീകരിച്ചിട്ടുണ്ട്. <ref>Heinrich Von Staden, ''Herophilus: The Art of Medicine in Early Alexandria'' (Cambridge: Cambridge University Press, 1989), pp. 1-26.</ref>
 
===മദ്ധ്യകാലത്തെ ഫാർമക്കോളജി===
 
==അവലംബം==
"https://ml.wikipedia.org/wiki/ഔഷധം" എന്ന താളിൽനിന്ന് ശേഖരിച്ചത്