"സ്നൈപ്പർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
സ്നൈപർ എന്ന വാക്ക് ഉത്ഭവിച്ചത് പതിനെട്ടാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഇൻഡ്യയിലെ പട്ടാളക്കാരുടെ ഇടയിലാണ്. സ്നൈപ് (snipe) എന്ന പക്ഷിയുടെ പേരിൽ നിന്നാണ് സ്നൈപ്പർ എന്ന വാക്കുണ്ടായത്. ഈ സ്നൈപ് (snipe) ഒളിച്ചിരിക്കാൻ വളരെ വൈദഗ്ദ്യമുള്ള തരം പക്ഷിയാണ്. കൂടാതെ പറക്കുമ്പോൾ ഇത് നേരെയല്ല അല്പം വളഞ്ഞ് പുളഞ്ഞാണ് പറക്കുക. ഇതിനെ വെടിവച്ചിടാൻ അതീവ വൈദ്ഗ്ദ്യമുള്ള വേട്ടക്കാർക്ക് മാത്രമേ പറ്റൂ. അങ്ങനെ, സ്നൈപ് (snipe) എന്ന പക്ഷിയെ വേട്ടയാടി കൊല്ലാൻ കഴിവുള്ള പട്ടാളക്കാരെ മറ്റുള്ളവർ സ്നൈപർ എന്ന് വിളിച്ച്തുടങ്ങി. <ref>Snipe". Online Etymology Dictionary. Retrieved 2011-04-01</ref>
 
ചരിത്രത്തിൽ ആദ്യമായിട്ട് സ്നൈപ്പർമാരെ വ്യാപകമായി ഉപയോഗിച്ചത് അമേരിക്കൻ സ്വാതന്ത്ര്യസമരക്കാലത്താണ്. 1777 ൽ സാരറ്റോഗയിൽ നടന്ന ഒരു ചെറുയുദ്ധത്തിൽ (battle) അമേരിക്കക്കാർ മരങ്ങളിൽ ഒളിച്ചിരുന്നു ബ്രിട്ടീഷ് പട്ടാളക്കാരെ വെടി വെച്ചിരുന്നു. അന്ന് തിമത്തി മർഫി എന്ന അമേരിക്കക്കാരൻ ബ്രിട്ടീഷ് പട്ടാളത്തിലെ ജെനറലായ സൈമൺ ഫ്രേസറെ 1200 അടി ദൂരെ നിന്ന് വെടിവെച്ചിട്ടു. പിന്നീട് അമേരിക്കൻ ആഭ്യന്തര യുദ്ധകാലത്ത് രണ്ട് കക്ഷികളും വ്യാപകമായി ഷാർപ് ഷൂട്ടർമാരെ ഉപയോഗിച്ചു. അക്കാലത്തെ എടുത്തു പറയേണ്ട സംഭവം ജോൺ സെജ്്വിക്ക് (John Sedgwick) എന്ന യൂണിയൻ ജെനറലിന്റെ അന്ത്യമാണ്. സ്പോട്ട്സിൽവേനിയ ചെറുയുദ്ധത്തിനിടയ്ക്ക് (Battle of Spotsylvania Court House) 3000 അടി ദൂരെ നിന്ന് [[കോൺഫെഡറേറ്റ്]] ഷാർപ് ഷൂട്ടർമാർ യൂണിയൻ സേനക്ക് നേരെ വെടി വെയ്ക്കുകയായിരുന്നു. സെജ്്വിക്കിന്റെ കൂടെയുള്ള ഓഫീസർമാർ വെടി ശബ്ദം കേൾക്കുകയും ഞെട്ടുകയും, താഴോട്ട് കുനിയുകയും ചെയ്തു. ഇത് കണ്ട സെജ്്വിക്ക് "എന്തിനാ പേടിക്കുന്നത്, ഈ ദൂരത്ത് നിന്ന് അവർ ഒരു ആനയെ വെടിവെച്ചാൽ കൂടി, വെടി കൊള്ളില്ല" എന്ന് പറഞ്ഞ്കൊണ്ട് സധൈര്യം തുറസ്സായ സ്ഥലത്ത് അങ്ങോട്ടുമിങ്ങോട്ടുമുലാത്തി. പക്ഷെ ഏതാനും നിമിഷങ്ങൾക്കകം സെജ്്വിക്ക് വെടിയേറ്റ് മരിച്ചുവീണു.
<ref>According to Rhea, the preeminent historian of the Overland Campaign, pp. 93-96, there is no record of the identity or location of the sharpshooter. Union troops from the 6th Vermont claim to have shot an unidentified sharpshooter as they crossed the fields seeking revenge. Ben Powell of the 12th South Carolina claimed credit, although his account has been discounted because the general he shot at with a Whitworth rifled musket was mounted, probably Brig Gen. William H. Morris. Thomas Burgess of the 15th South Carolina has also been cited by some veterans.</ref>
 
 
"https://ml.wikipedia.org/wiki/സ്നൈപ്പർ" എന്ന താളിൽനിന്ന് ശേഖരിച്ചത്