"സാഹിർ ലുധിയാൻവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 39:
==ജീവചരിത്രം==
8 മാർച്ച് 1921 ൽ ലുധിയാനയിലെ കരിംപുരാ എന്ന സ്ഥലത്ത് ഒരു ധനിക ജന്മി കുടുംബത്തിൽ ജനിച്ചു. ഇദ്ദേഹത്തിന്റെ അഛനും അമ്മയും തമ്മിൽ അത്ര സ്വരചേർച്ചയിലല്ലായിരുന്നു. സാഹിറിന് പതിമ്മൂന്ന് വയസ്സുള്ളപ്പോൾ അദ്ദേഹത്തിന്റെ അഛൻ രണ്ടാമതൊരു കല്യാണം കൂടി കഴിച്ചു. സാഹിറിന്റെ അമ്മ സർദാർ ബീഗത്തിന് ഇത് സഹിക്കാനായില്ല. മകനുമൊത്ത് അവർ ഭർത്താവിന്റെ വീട് വിട്ടിറങ്ങി. തുടർന്ന് സാഹിറിനെ വിട്ടു കിട്ടണമെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ അഛൻ കേസ് കൊടുത്തു. പക്ഷെ കോടതി വിധി സർദാർ ബീഗത്തിന് അനുകൂലമായിരുന്നു. ഇതിൽ ക്രൂദ്ധനായ സാഹിറിന്റെ അഛൻ സാഹിറിനെ കൊന്നിട്ടാണെങ്കിലും അമ്മയിൽ നിന്ന് പിരിക്കുമെന്ന് പ്രഖ്യാപിച്ചു. ഇത് കേട്ട് ഭയന്ന സാഹിറിന്റെ അമ്മ അവനെ സദാ നിരീക്ഷിക്കാൻ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായം തേടി. ഭർത്താവിൽ നിന്നു പിരിഞ്ഞതിനു ശേഷം അവരുടെ സാമ്പത്തിക സ്ഥിതിയും മോശമായിരുന്നു. ഇങ്ങനെ ഭീതിയും ദാരിദ്ര്യവും നിറഞ്ഞ ഒരു ബാല്യകാലമായിരുന്നു സാഹിറിന്റേത്.
മട്രിക്കുലേഷൻ വരെ അദ്ദേഹം ലുധിയാനയിലെ ഖൽസ ഹൈസ്കൂളിൽ പഠിച്ചു. അതിനു ശേഷം അദ്ദേഹം ബി. ഏ. ക്ക് ലുധിയാനയിലെ സതീഷ് ചന്ദർ ധവാൻ കോളേജിൽ ചേർന്നു, പക്ഷെ പഠ്ത്തം മുഴുമിക്കുന്നതിനു മുൻപ് എന്തോ അച്ചടക്ക ലംഘന പ്രശ്നം കാരണം അദ്ദേഹത്തെ കോളേജിൽ നിന്ന് പുറത്താക്കി.<ref>Personal Communication from Dr. GS Mann, ex-Principal SCD Govt. College For Boys, Ludhiana: the expulsion letter is preserved in the Disciplinary Records Register of the college</ref> കോളേജിൽ നിന്ന് പുറത്തായതിന് ശേഷം അദ്ദേഹം ലാഹോറിൽ പോയി താമസിച്ചു. അവിടെ വച്ച് ആദ്യ ഉർദു കവിതാ പുസ്തകമായ തൽഖിയാൻ (BitternerssBitterness) എഴുതി. പിന്നെ രണ്ട് കൊല്ലം ഒരു പ്രസാധകനെ തിരഞ്ഞു നടന്നു. 1945 ൽ ഈ പുസ്തകം പ്രസിദ്ധീകരിച്ചു.
 
==അവലംബം==
"https://ml.wikipedia.org/wiki/സാഹിർ_ലുധിയാൻവി" എന്ന താളിൽനിന്ന് ശേഖരിച്ചത്