"ഉണ്ണായിവാര്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) --
(ചെ.)No edit summary
വരി 1:
 
പ്രശസ്തനായ കവി, ആട്ടക്കഥാകൃത്ത് എന്നിങ്ങനെ തിളങ്ങിയ വ്യക്തിയാണ് '''ഉണ്ണായിവാര്യര്‍.''' ക്രിസ്തു വര്ഷം.1682 നും 1759 നും ഇടക്കാണ് ജീവിതകാലം എന്ന് വിശ്വസിക്കുന്നു. [[തൃശൂര്‍ ജില്ല|തൃശൂര്‍ ജില്ലയിലെ]] [[ഇരിങ്ങാലക്കുട|ഇരിങ്ങാലക്കുടയിലാണ്]] ജനനം. [[സംസ്കൃതം|സംസ്കൃതത്തിലും]], തര്‍ക്കശാസ്ത്രത്തിലും, [[വ്യാകരണം|വ്യാകരണത്തിലും]], [[ജ്യോതിഷം|ജ്യോതിഷത്തിലും]] പാണ്ഡിത്യം നേടി. [[കുംഭകോണം]], [[തഞ്ചാവൂര്‍]], [[കാഞ്ചീപുരം]] എന്നിവടങ്ങളില്‍ സഞ്ചരിച്ച് സംഗീതം പഠിച്ചു. [[രാമന്‍|ശ്രീരാമനെ]] സ്തുതിച്ചു കൊണ്ടെഴുതിയ രാമപഞ്ചശതി, ഗിരിജാകല്യാണം, ഗീതപ്രബന്ധം, [[നളചരിതം ആട്ടക്കഥ]] എന്നിവയാണ് വാര്യരുടെ കൃതികള്‍.
നളചരിതം ആട്ടക്കഥയിലൂടെ കേരളഭാഷാസാഹിത്യത്തില്‍ അനശ്വര പ്രതിഷ്ഠ നേടിയ ഉണ്ണായിവാര്യര്‍ കൂടല്‍മാണിക്യസ്വാമിയുടെ ഭക്തനായിരുന്നു. ക്ഷേത്രത്തിന്റെ തെക്കേഗോപുരത്തിന് സമീപമുള്ള അകത്തൂട്ട് വാര്യത്താണ് അദ്ദേഹം ജനിച്ചത്. രാമനെന്നായിരുന്നു പേര്. അത് ഉണ്ണിരാമനായി, ഉണ്ണായി എന്ന ചെല്ലപ്പേരായി രൂപാന്തരം പ്രാപിച്ചു. കൂടല്‍മാണിക്യസ്വാമിക്ക് മാല കെട്ടലാകുന്ന കഴകം അകത്തൂട്ട് വാര്യത്തേകായിരുന്നു. അതിനാല്‍ ബാല്യകാലം മുതല്‍ക്ക് തന്നെ കൂടല്‍മാണിക്യസ്വാമിയെ സേവിക്കാനും,ഭഗവാനില്‍ ദാസ്യഭക്തിയെ വളര്‍ത്താനും ഉണ്ണായിവാര്യര്‍ക്ക് സാധിച്ചു. തന്റെ കുലത്തൊഴിലാകുന്ന മാലകെട്ടലിലൂടെ ദിവസേന സംഗമേശ്വരനെ ആരാധിച്ചിരുന്ന ഒരു ഭക്തനായിരുന്നു ഉണ്ണായിവാര്യര്‍.
ഉണ്ണായിവാര്യരുടെ ഭക്തിനിര്‍ഭരമായ ഒരു സ്തോത്രകാവ്യമാണ് ‘ശ്രീരാമപഞ്ചശതി’. ദിവസേന [[താമര]], [[തുളസി]], [[തെച്ചി]] എന്നീ പുഷ്പങ്ങളെക്കൊണ്ട് മാലക്കെട്ടി സംഗമേശ്വരന്സമര്‍പ്പിച്ചിരുന്ന അദ്ദേഹതിന്അദ്ദേഹത്തിന്, സ്തോത്ര രൂപത്തിലുള്ള ഒരു മാല ഭഗവാന് അര്‍പ്പിക്കണമെന്ന് ഒരാഗ്രഹം തോന്നി. അതിന്റെ ഫലമാണ് മനോഹരമായ ഈ സ്തോത്രഹാരം. [[മേല്പപ്പത്തൂര്‍ നാരായണഭട്ടതിരി|മേല്പപ്പത്തൂര്‍ നാരായണഭട്ടതിരിയുടെ]] നാരായണീയത്തെ മാതൃകയാക്കി, ശ്രീ സംഗമേശ്വരനെ അഭിസംബോധന ചെയ്ത്കൊണ്ട്, അമ്പത് ദശകങ്ങളിലൂടെ,അഞ്ഞൂറ്റിമുപ്പത്തിനാല് ശ്ലോകങ്ങളെ കൊണ്ട് സ്തുതിക്കുന്ന അതിമനോഹരമായ ഒരു സ്തോത്ര കാവ്യമാണ്. ശ്രീരാമനെ സ്തുതിക്കുന്നതാണ് ഭരതന് ഏറ്റവും ഇഷ്ടപ്പെടുക എന്നത് കൊണ്ടാവാം വാര്യര്‍ സംഗമേശ്വരനെ ശ്രീരാമനായി വര്‍ണ്ണിച്ച് സ്തുതിക്കുന്നത്.
==ആട്ടക്കഥ==
[[കഥകളി|കഥകളിയുടെ]] സാഹിത്യരൂപത്തിനാണ് [[ആട്ടക്കഥ]] എന്നു പറയുന്നത്. അതുകൊണ്ടുതന്നെ അരങ്ങില്‍ ആടുമ്പോഴാണ് ആട്ടക്കഥകള്‍ക്കു പൂര്‍ണത ലഭിക്കുക. ഇതിനപവാദമാണു നളചരിതം ആട്ടക്കഥ. സാഹിത്യകൃതി എന്ന നിലയില്‍ തന്നെ ഇതു ശ്രേഷ്ഠമായി നിലനില്‍ക്കുന്നു.
"https://ml.wikipedia.org/wiki/ഉണ്ണായിവാര്യർ" എന്ന താളിൽനിന്ന് ശേഖരിച്ചത്