"ഊരകം അമ്മത്തിരുവടി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎Interwiki
ഐതിഹ്യമെന്ന പരിഹാസത്തിലേക്ക് ചരിത്രം കയറ്റി
വരി 1:
[[കേരളം|കേരളത്തിലെ]] [[തൃശ്ശൂര്‍ ജില്ല]]യില്‍ തൃശ്ശൂര്‍ പട്ടണത്തിന് 12 കിലോമീറ്റര്‍ അകലെയായി ഊരകം എന്ന ഗ്രാമത്തിലാണ് അമ്മത്തിരുവടി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രശസ്തമായ 108 ദുര്‍ഗ്ഗാക്ഷേത്രങ്ങളില്‍ ഒന്നായി ഈ ക്ഷേത്രം കരുതപ്പെടുന്നു.
 
== ചരിത്രം / ഐതീഹ്യം ==
ഐതീഹ്യമനുസരിച്ച് പൂമുള്ളി നമ്പൂതിരി (തിരുവലയന്നൂര്‍ ഭട്ടതിരി എന്നും ഇദ്ദേഹം അറിയപ്പെടാറുണ്ട്) 700 മുതല്‍ 1000 വരെ വര്‍ഷങ്ങള്‍ക്കുമുന്‍പാണ് അമ്മത്തിരുവടി ക്ഷേത്രം സ്ഥാപിച്ചത്. ഈ ക്ഷേത്രം ഇന്ന് സ്ഥിതിചെയ്യുന്ന സ്ഥലത്താ‍യിരുന്നു നമ്പൂതിരിയുടെ ഇല്ലം സ്ഥിതിചെയ്തിരുന്നത്. കേരളത്തിലെ പുരാതനമായ 64 ഗ്രാമങ്ങളില്‍ ഒന്നായ പെരുവനം ഗ്രാമത്തിന്റെ ഭാഗമായിരുന്നു ഊരകം. [[കാഞ്ചി]] കാമാക്ഷി അമ്മന്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാന്‍ പോയ നമ്പൂതിരിയുടെ ഭക്തിയില്‍ പ്രീതയായ കാഞ്ചി കാമാക്ഷി ദേവി നമ്പൂതിരിയുടെ ഓലക്കുടയില്‍ കേറി കേരളത്തിലെത്തിലെത്തി എന്നാണ് ഐതീഹ്യം. വീട്ടില്‍ തിരിച്ചെത്തിയ നപൂതിരി ഓലക്കുട വീട്ടിന്റെ നിലത്തു വെച്ചു. പിന്നീട് അദ്ദേഹം വന്നപ്പോള്‍ ഓലക്കുട നിലത്തുനിന്നും ഉയര്‍ത്താന്‍ സാധിച്ചില്ല. നിലത്ത് ഓലക്കുട ഉറച്ചുപോയിരുന്നു. പിന്നീട് ഈ കുടയില്‍ കാഞ്ചി കാമാക്ഷി കുടികൊള്ളുന്നു എന്ന് പ്രശ്നവശാല്‍ കണ്ടെത്തി. നമ്പൂതിരിയുടെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട ദേവി ഊരകം വിട്ട് ദേവിക്കായി അവിടെ ഒരു ക്ഷേത്രം പണിയാന്‍ ആവശ്യപ്പെട്ടു. ദൂരെ ഒരു കിണറ്റില്‍ ദേവീവിഗ്രഹം കണ്ടെത്താമെന്നും ദേവി സ്വപ്നത്തില്‍ അറിയിച്ചു. നമ്പൂതിരി ദേവി അരുളിച്ചെയ്തതുപോലെ ക്ഷേത്രം നിര്‍മ്മിക്കുകയും തന്റെ എല്ലാ സ്വത്തുക്കളും ക്ഷേത്രത്തിന് ദാനം ചെയ്യുകയും ചെയ്തു. ക്ഷേത്രത്തിന്റെ ഭരണാധികാരം അദ്ദേഹം കൊച്ചി രാജ്യത്തിന് ഏല്‍പ്പിച്ചു. അന്നുമുതല്‍ ഈ ദേവത അമ്മത്തിരുവടി എന്ന് അറിയപ്പെടുന്നു.
==ചരിത്രം ==
അടി എന്ന വിശേഷണം കൊണ്ട് ആദിയില്‍ ഇത് ജൈനക്ഷേത്രമോ ബൌദ്ധക്ഷേത്രമോ ആയിരിക്കാനാണ് സാധ്യത എന്നാണ് ചരിത്രകാരനായ വി.വി.കെ വാലത്ത് കരുതുന്നത്. സന്യാസിമാരെ അക്കാലത്ത് അടികള്‍ എന്ന് വിളിച്ചിരുന്നു. ബ്രാഹ്മണമേധാവിത്വകാലത്ത് അത് പനിമലമകള്‍ അഥവാ പാര്‍‌വ്വതിയായിത്തീര്‍ന്നു. <!-- സ്ത്രീദേവതയെ പ്രധാനപ്രതിഷ്ഠയാക്കുന്ന രീതിക്ക് കേരളത്തില്‍ മാത്രമാക്കുന്ന രീതി ജൈന്‍-ബൗദ്ധ-ദ്രാവിഡരില്‍ നിന്ന് ക്ഷേത്രങ്ങള്‍ ആദേശം ചെയ്തതിനാലായിരിക്കണം. -->
 
സാഹിത്യഗ്രന്ഥങ്ങളില്‍ ഈ ഭഗവതി പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. {{Cquote|ഒരുവരുണ്ടേ ഭഗവതിമാര്‍ <br>ഒരുവരിലുമഴകിയതോ <br>അഴകിയതോ ഞാനറിവേന്‍ <br>ഊരകത്തെ ഭഗവതിപോല്‍<br /> എന്നാണ്‌ മഹാകവി ഉള്ളൂര്‍ കേരള സാഹിത്യചരിത്രത്തില്ഴുതിയിരിക്കുന്നത്.
== വാസ്തുവിദ്യ ==
ക്ഷേത്രത്തില്‍ രണ്ട് ഗോപുരങ്ങള്‍, മതില്‍ക്കെട്ട്, ഊട്ടുപുര, നാലമ്പലം, രണ്ടുനിലയുള്ള ശ്രീകോവില്‍ എന്നിവയുണ്ട്.
"https://ml.wikipedia.org/wiki/ഊരകം_അമ്മത്തിരുവടി_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്