"ചങ്ങലംപരണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: bn:হাড়জোড়া
വരി 19:
[[വർഗ്ഗം:ഔഷധസസ്യങ്ങൾ]]
 
==രസാദി ഗുണങ്ങൾ==
രസം :മധുരം
 
ഗുണം :രൂക്ഷം, ലഘു
 
വീര്യം :ഉഷ്ണം
 
വിപാകം :മധുരം
<ref name="vns1">ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്</ref>
==ഔഷധയോഗ്യ ഭാഗം==
വള്ളി, ഇല<ref name=" vns1"/>
==വിവരണം==
വള്ളിയായി മരങ്ങളിൽ പടർന്നു കയറുന്ന ഒരു ചെടിയാണ് ചങ്ങലംപരണ്ട. നാലു മൂലകലുള്ള നീണ്ട ക്യാപ്സ്യുളുകളുടെ ചങ്ങല പോലെയാണ് ഇത് കാണപ്പെടുന്നത്.അതുകൊണ്ടാണ് ഇതിനെ ചങ്ങലംപരണ്ട എന്ന് വിളിക്കുന്നത്‌. ഓരോ സന്ധികളിൽ നിന്നും ഇലകളും എതിർഭാഗത്ത് നിന്നും സ്പ്രിംഗ് പോലുള്ള പിടിവള്ളികളും പുറപ്പെടുന്നു. ഈ ചെടിയുടെ പൂക്കൾ വളരെ ചെറുതാണ്.ചുവന്ന കായ്കളിൽ ഒരു വിത്തുണ്ടയിരിക്കും.
 
==ഔഷധ ഗുണങ്ങൾ==
സംസ്കൃതത്തിൽ ''അസ്ഥി സംഹാരി'' എന്നാണ് ചങ്ങലംപരണ്ടയുടെ പേര്.ഒടിഞ്ഞ എല്ലുകളെ യോജിപ്പിക്കാനുള്ള ഔഷധ ശക്തി ഉള്ളതുകൊണ്ടാണ് ആ പേര് കിട്ടിയത്. വയറ്റു വേദനയ്ക്ക് ഇതിന്റെ തണ്ട് ഉണക്കി പൊടിച്ച് വാളൻപുളിയും ഉപ്പും ചേർത്ത് കഴിക്കാറുണ്ട്.ഇതിന്റെ തണ്ട് വാട്ടിപിഴിഞ്ഞ നീര് ചെറു ചൂടോടെ ചെവിയിൽ ഒഴിച്ചാൽ ചെവി വേദന , ചെവിക്കുത്ത് എന്നിവയ്ക്ക് ആശ്വാസം ലഭിക്കും. ഒടിവും ചതവും ഉള്ള ഭഗത് ഇതിന്റെ തണ്ട് പതിവായി വച്ച് കെട്ടുന്നത് നല്ലതാണു.
"https://ml.wikipedia.org/wiki/ചങ്ങലംപരണ്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്