"ഓരില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: zh:大叶山蚂蝗 |
|||
വരി 21:
[[ചിത്രം:Desmodium gangeticum Blanco2.377.png|thumb|right|200px|ഓരില (''Desmodium gangeticum'')]]
[[ആയുർവേദം|ആയുർവേദത്തിൽ]] ഔഷധമായി ഉപയോഗിക്കപ്പെടുന്ന ഒരു സസ്യമാണ് '''ഓരില''' {{ശാനാ|Desmodium gangeticum}}. '''പ്രഥക് പർണ്ണി''' എന്ന് [[സംസ്കൃതം|സംസ്കൃതത്തിൽ]] അറിയപ്പെടുന്ന ഈ ചെടിക്ക് ഓരില എന്ന് പേരുവരുവാൻ കാരണം, ഇതിന്റെ ഇലകൾ ഇടവിട്ട് ഒന്ന് മാത്രം ഉള്ളതുകൊണ്ടായിരിക്കാം<ref name="ref1">ഡോ.കെ.ആർ. രാമൻ നമ്പൂതിരിയുടെ അത്ഭുത ഔഷധച്ചെടികൾ എന്ന് പുസ്തകത്തിൽ നിന്നും. താൾ 45,45. H&C Publishers, Thrissure.</ref>. ആംഗലേയ നാമം Desmodium എന്നാണ്. ഓരിലക്ക് ബലമുള്ളത് എന്നർത്ഥത്തിൽ '''സ്ഥിര''' എന്നും പൂക്കൾ ഉണ്ടാകുന്ന തണ്ട് കുറുക്കന്റെ വാലിനോട് സാമ്യമുള്ളതിനാൽ '''ക്രോഷ്ട്രുപുഛിക''' എന്നും വേരുകൾ ആഴത്തിൽ പോകുന്നതിനാൽ '''ധവനി''' എന്നും വരകളും പാടുകളും ഇലകളിൽ ഉള്ളതുകൊണ്ട് '''ചിത്രപർണ്ണീ''' എന്നുതുടങ്ങി ഈ ചെടിക്ക് നാല്പതോളം പര്യായങ്ങൾ '''ഭാവപ്രകാശ'''ത്തിൽ പറയുന്നുണ്ട്. [[വേര്|വേരാണ്]] പ്രധാന ഔഷധഗുണമുള്ള ഭാഗം<ref name="ref1"/>.
==രസാദി ഗുണങ്ങൾ==
രസം :മധുരം, തിക്തം
ഗുണം :ഗുരു, സ്നിഗ്ദം
വീര്യം :ഉഷ്ണം
വിപാകം :മധുരം
<ref name="vns1">ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്</ref>
==ഔഷധയോഗ്യ ഭാഗം==
വേര്, സമൂലം
<ref name=" vns1"/>
== ഔഷധഗുണങ്ങൾ ==
Line 29 ⟶ 44:
ഓരിലവേരും [[കറ്റാർ വാഴ|ചെന്നിനായകവും]] ചേർത്ത് (ഓരോന്നും 5ഗ്രാം വീതം) പൊടിച്ച് കഴിച്ചാൽ ഒടിവ്, ചതവ് തുടങ്ങിയവമൂലമുള്ള വേദന ശമിക്കും<ref name="ref1"/>. മദ്യപാനം മൂലമുണ്ടാകുന്ന രോഗങ്ങൾക്കും മദ്യപാനം നിർത്തുന്നതിനും ഓരിലവേരിന്റെ കഷായം കഴിക്കന്നത് നല്ലതാണെന്ന് [[ചരകസംഹിത|ചരകസംഹിതയിൽ]] രേഖപ്പെടുത്തിയിട്ടുണ്ട്<ref name="ref1"/>. ഓരിലവേരിട്ട് പാൽകഷായം വച്ച് കഴിച്ചാൽ മദ്യപാനരോഗങ്ങളും മദ്യപാനാസക്തിയും കുറയുമെന്ന് ചരകസംഹിത അദ്ധ്യായം 24ൽ രേഖപ്പെടുത്തിയിട്ടുണ്ട്. സ്ഥിരമായുള്ള [[വയറിളക്കം]], രക്തം കലർന്നോ [[കഫം]] കലർന്നോ വയറ്റിൽ നിന്നും പോകുന്നതിനെതിരെ ഓരിലയുടെ വേരിട്ട് [[മോര്|മോരുകാച്ചി]] കഴിക്കുന്നത് നല്ലതാണെന്ന് ചരകസംഹിതയിൽ സൂത്രസ്ഥാനത്തിൽ പറയുന്നു. ഇതുകൂടാതെ [[തേൾ|തേള്വിഷത്തിന്]] ഓരിലവേരരച്ചു പുരട്ടിയാൽ നല്ലതാണെന്ന് ചെറുകുളപ്പുറത്ത് കൃഷ്ണൻ നമ്പൂതിരി തന്റെ കൃതിയായ [[വിഷവൈദ്യസാരസമുച്ചയം|വിഷവൈദ്യസാരസമുച്ചയത്തിൽ]] രേഖപ്പെടുത്തിക്കാണുന്നു. [[രസോനാദികഷായം|രസോനാദികഷായ]]ത്തിലെ പ്രധാന ചേരുവയും ഓരിലയാണ്<ref name="ref1"/>.
[[File:Desmodium gangeticum leaf.jpg|thumb|ഓരിലയുടെ ഒരില]]
== അവലംബം ==
<references/>
|