"തൈപ്പൂയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sivavkm (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1400078 നീക്കം ചെയ്യുന്നു
വരി 7:
തൈ പിറന്താൽ വഴി പിറക്കുമെന്നാണ്‌ [[തമിഴ്‌]] പഴമൊഴി. തൈമാസം എല്ലാക്കാര്യങ്ങൾക്കും ശുഭമാണെന്നും മുടങ്ങിക്കിടക്കുന്ന കാര്യങ്ങൾക്കു പോലും തൈമാസത്തിൽ നിവൃത്തിയുണ്ടാകുമെന്നു മാണ്‌ വിശ്വാസം .
 
സുബ്രഹ്മണ്യസ്വാമിക്കുളള സമർപ്പണമാണ്‌ [[കാവടി‌|കാവടിയാട്ടംകാവടി]]. അഭീഷ്ടസിദ്ധിക്കാണ്‌ പീലിക്കാവടികളും പൂക്കാവടികളും ഭസ്മക്കാവടികളുംനേരുന്നത്‌ . തൈപ്പൂയദിനത്തിൽ കാവടി കെട്ടിയാടുന്നത്‌ വിശേഷമാണ്‌ പല ക്ഷേത്രങ്ങളിലും ഒരാഴ്ചത്തെ തൈപ്പൂയാഘോഷമാണ്‌ നടക്കുക. പഴനിയിൽ രഥോത്സവവും, മധുരൈയിൽ തെപ്പരഥോത്സവവും അന്ന്‌ നടക്കുന്നു.
 
[[താരകാസുരൻ]] ദേവലോകത്തെ ജീവിതം ദുസ്സഹമാക്കിയപ്പോൾ മഹർഷിമാരും ദേവന്മാരും ശിവപാർവതിമാരെ അഭയം പ്രാപിച്ചു. താരകാസുര നിഗ്രഹത്തിനായി പുത്രനായ സുബ്രഹ്മണ്യനെയാണ്‌ ഭഗവാൻ അയയ്ക്കുന്നത്‌.പന്ത്രണ്ട്‌ ആയുധങ്ങളുമായായിരുന്നു സുബ്രഹ്മണ്യന്റെ യാത്ര. അസുരനെ വധിച്ച്‌ സുബ്രഹ്മണ്യദേവൻ ദേവലോകത്ത്‌ വീണ്ടും ഐശ്വര്യമെത്തിച്ചു. ആ നാളിന്റെ സ്മരണയ്ക്കാണ്‌ തൈപ്പൂയാഘോഷം.
വരി 19:
 
സുബ്രഹ്മണ്യന്‌ രണ്ടു [[ഭാര്യ]]മാരുള്ളതായും വിശ്വാസമുണ്ട്‌. [[വള്ളി]], [[ദേവയാനി]] എന്നിവരാണവർ. ഇതിൽ വള്ളിയെ [[വിവാഹം]] കഴിക്കുന്നതിന് മുമ്പ്‌ അവരുടെ സ്നേഹം മുരുകൻ പരീക്ഷിച്ചതായും [[പുരാണങ്ങൾ]] പറയുന്നു. എന്നാൽ [[മുരുകൻ]] [[ബ്രഹ്മചര്യവ്രതം]] അനുഷ്ഠിച്ചിരുന്നുവെന്നും ചില [[ഗ്രന്ഥങ്ങൾ]] സൂചിപ്പിക്കുന്നു. മുരുകൻ ദേവസ്ത്രീകളെ ശല്യം ചെയ്യുന്നതായി പരാതി ലഭിച്ചതിനെത്തുടർന്ന്‌ സുബ്രഹ്മണ്യനെക്കൊണ്ട്‌ [[പാർവതി]] [[ദേവി]] ഇപ്രകാരമൊരു പ്രതിജ്ഞ എടുപ്പിച്ചെന്നാണ്‌ [[പുരാണകഥ]]
 
== തൈപ്പൂയാഘോഷമുള്ള കേരളത്തിലെ പ്രശസ്തമായ ക്ഷേത്രങ്ങൾ ==
* [[ചെറിയനാട്ടു ശ്രീ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം]]
"https://ml.wikipedia.org/wiki/തൈപ്പൂയം" എന്ന താളിൽനിന്ന് ശേഖരിച്ചത്