"വിക്കിപീഡിയ:മലയാളം വിക്കിപീഡിയ പത്താം വാർഷികം/കോഴിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37:
==റിപ്പോർട്ട്==
കോഴിക്കോടു് മലബാർ ക്രിസ്ത്യൻ കോളേജിൽ വച്ചു് ചേർന്ന ഏകദിന പിറന്നാൾ ആഘോഷവും വിക്കിപഠനശിബിരവും പ്രശസ്ത സാഹിത്യകാരൻ കെ.പി.രാമനുണ്ണി മാഷു് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മലബാർ ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പൽ ശ്രീമതി ഗ്ലാഡിസ്.പി.ഇ ഐസക് അധ്യക്ഷത വഹിച്ചു.പ്രശോഭ് ജി.ശ്രീധർ സ്വാഗതവും കോളേജ് പ്രൊഫസറും ഹിന്ദി വിക്കീപീഡിയനുമായ ശ്രീ സണ്ണി എൻ.എം ആശംസകളുമർപ്പിച്ചു. സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രവർത്തകനും ഡി.എ.കെ.എഫ്. ജില്ലാ സെക്രട്ടറിയുമായ ഡോ:എൻ.ഇ.രാജീവു് നന്ദിയും പറഞ്ഞു.
 
സമൂഹത്തിൽ സ്വതന്ത്രമായ അറിവിനെ കുത്തകവൽക്കരിച്ചു് അതിൻമേൽ മൂലധനാധിപത്യം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വിക്കീപീഡിയപോലുള്ള സന്നദ്ധ സംരംഭങ്ങൾ കൂടുതൽ ശക്തിയാർജ്ജിക്കേണ്ടതും ജനകീയമാകേണ്ടതിന്റെ ആവശ്യകതയേയും വിദ്യാർത്ഥികൾക്കു് ഒരു സന്തതസഹചാരിയെപ്പോലെ ആശ്രയിക്കാവുന്ന ഓൺലൈൻ സർവ്വ വിജ്ഞാനകോശമാണു് വിക്കീപീഡിയ എന്നും ഉദ്ഘാടന പ്രസംഗത്തിൽ ശ്രീ കെ.പി.രാമനുണ്ണി മാഷു് അഭിപ്രായപ്പെട്ടു. വിവരസാങ്കേതിക മുന്നേറ്റത്തിനൊപ്പം എല്ലാ ഭാഷകളുടേയും നിലനിൽപ്പിനായി വിക്കിപീഡിയപോലെയുള്ള പ്രവർത്തനങ്ങൾ ഏറെ സംഭാവനകൾ നൽകിയെന്നു് പ്രൊഫസർ സണ്ണി എൻ.എം പറഞ്ഞു. 175 -ഓളം വിദ്യാർത്ഥികളും 15 -ഓളം അദ്ധ്യാപകരും 10 -ൽപ്പരം മലയാളം വിക്കീപീഡീയരും പരിപാടിയിൽ പങ്കെടുത്തു.
വിക്കിപീഡിയയെക്കുറിച്ച് കൂടുതൽ അറിയാനും അതിലെ വിവരങ്ങൾ വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ രംഗങ്ങളിൽ ഫലപ്രദമായി ഉപയോഗിക്കാനും പ്രാഥമിക വിവരങ്ങൾ നൽകുവാനും വിക്കിപീഡിയ എഡിറ്റിംഗിൽ പ്രായോഗിക പരിശീലനം നൽകുവാനും പിറന്നാൾ ആഘോഷ പരിപാടിയിൽ സംവിധാനം ഒരുക്കിയിരുന്നു. നത ഹുസൈൻ വിക്കിപീഡിയ അവലോകനവും, ജയ്സൺ നെടുമ്പാല, സുഹൈറലി, ഇർവിൻ കാലിക്കറ്റ്, ബിൻസി.എം.പി, പ്രശോഭ് ജി.ശ്രീധർ ചേർന്നു് പ്രായോഗിക പരിശീലനത്തിനു് നേതൃത്വം നൽകി. വിക്കിപീഡിയയെക്കുറിച്ച് മലയാളത്തിൽ തയ്യാറാക്കിയിട്ടുള്ള കൈപ്പുസ്തകവും ഈ പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് സൗജന്യമായി വിതരണം ചെയ്തു.