"പെനിസിലിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ur:پنسلین
No edit summary
വരി 8:
[[പെനിസീലിയം നൊട്ടേറ്റം]] എന്ന [[പൂപ്പൽ|പൂപ്പലിൽ]] നിന്നും പെനിസിലീൻ, 1928-ൽ [[അലക്സാണ്ടർ ഫ്ലെമിങ്ങ്]] കണ്ടുപിടിച്ചതാണ് ഇത്.
 
==പ്രവർത്തനരീതി==
[[File:Penicillin inhibition.svg|thumb|upright|right| [[penicillin-binding proteins|പെനിസിലിനോട് കൂടിച്ചേരുന്ന തരം മാംസ്യങ്ങളെ]] നിർവീര്യമാക്കിക്കൊണ്ടാണ് പെനിസിലിനും മറ്റ് ബീറ്റാലാക്റ്റം ആന്റീബയോട്ടിക്കുകളും പ്രവർത്തിക്കുന്നത്. ബാക്റ്റീരിയങ്ങളുടെ കോശഭിത്തി കൂടിച്ചേരുന്നത് തടയുകയാണ് സാധാരണ പ്രക്രീയ.]]
[[File:Penicillin spheroplast generation.svg|thumb|upright|പെനിസിലിന്റെ സാന്നിദ്ധ്യത്തിൽ വിഭജിക്കാൻ ശ്രമിക്കുന്ന ബാക്ടീരിയകൾ ഇതിൽ പരാജയപ്പെടുകയും കോശഭിത്തി നഷ്ടപ്പെടുകയും ചെയ്യുന്നു. |thumb|right|175px]]
 
ബാക്ടീരിയകൾ സ്ഥിരമായി ഇവയുടെ [[peptidoglycan|പെപ്റ്റിഡോഗ്ലൈക്കാൻ]] കോശഭിത്തികൾക്ക് മാറ്റം വരുത്തിക്കൊണ്ടിരിക്കും. വളർച്ചയുടെ ഭാഗമായി കോശഭിത്തിയുടെ ഭാഗങ്ങ‌ൾ നിർമിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്യപ്പെട്ടുകൊണ്ടിരിക്കും. ബീറ്റ-ലാക്റ്റം ആന്റീബയോട്ടിക്കുകൾ കോശഭിത്തിയിൽ [[peptidoglycan|പെപ്റ്റിഡോഗ്ലൈക്കാൻ]] [[cross-link|ബന്ധങ്ങ‌ൾ]] രൂപീകൃതമാവുന്നത് തടയുകയാണ് ചെയ്യുന്നത്. പെനിസിലിൻ തന്മാത്രയിലെ [[beta-lactam|ബീറ്റാ-ലാക്റ്റം]] ഭാഗം പെപ്റ്റിഡോഗ്ലൈക്കാൻ തന്മാത്രകളെ തമ്മിൽ ബന്ധിപ്പിക്കുന്ന [[DD-transpeptidase|ഡി.ഡി. ട്രാൻസ്പെപ്റ്റിഡേസ്]] എന്ന [[enzyme|രാസാഗ്നിയുമായി]] ചേർന്ന് ഇതിന്റെ പ്രവർത്തനം തടയുന്നു. പെപ്റ്റിഡോഗ്ലൈക്കാൻ തന്മാത്രകൾ തമ്മിലുള്ള ബന്ധം [[hydrolyze|ഹൈഡ്രോളിസിസ്]] എന്ന പ്രക്രീയയിലൂടെ ദുർബലമാക്കുന്ന രാസാഗ്നിക‌ളുടെ പ്രവർത്തനത്തിന് തടസ്സമില്ലാത്തതിനാൽ ക്രമേണ കോശഭിത്തിക്ക് ബലക്ഷയമുണ്ടാവുകയും ബാക്ടീരിയ നശിച്ചുപോവുകയും ചെയ്യുന്നു. കോശവിഭജനം നടക്കാത്ത സമയത്തു തന്നെ ബാക്ടീരിയകളെ കൊല്ലാനുള്ള കഴിവ് ഇത്തരം ആന്റീബയോട്ടിക്കുകൾക്ക് ലഭിക്കുന്നത് ഈ സംവിധാനത്തിലൂടെയാണ്. പെനിസിലിൻ തന്മാത്രയുടെ വലിപ്പം കുറവായതിനാൽ ഇതിന് കോശഭിത്തിയിൽ ആഴത്തിൽ ഇറങ്ങിച്ചെല്ലാനും സാധിക്കും. കോശഭിത്തിയുടെ നിർമാണം തടയുന്ന മറ്റു പ്രമുഖ ഇനം ആന്റീബാക്ടീരിയൽ മരുന്നായ [[glycopeptide|ഗ്ലൈക്കോപെപ്റ്റൈഡുകൾക്ക്]] (ഉദാഹരണം [[vancomycin|വാൻകോമൈസിൻ]], [[teicoplanin|ടീക്കോപ്ലാനിൻ]] എന്നിവ) ഈ സവിശേഷതയില്ല.
 
== അവലംബം ==
"https://ml.wikipedia.org/wiki/പെനിസിലിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്