"രാമച്ചം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 24:
 
=== മണ്ണൊലിപ്പു നിയന്ത്രണം ===
രാമച്ചം മണ്ണൊലിപ്പ് ഫലപ്രദമായി തടയുന്ന പുൽ‌വർഗ്ഗമാണ്. അധികം ആഴത്തിലിറങ്ങാതെ മണ്ണിന്റെ മുകൾപ്പരപ്പിലൂടെയാണ് മിക്ക പുൽച്ചെടികളുടെയും വേരോട്ടം. എന്നാൽ രാമച്ചത്തിന്റെ വേരുകൾ കൂടുതൽ ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നുണ്ട്. ഇടതൂർന്നു വളരുന്നതിനാൽ ഉപരിതല ജലത്തെയും തടഞ്ഞു നിർത്തും. ഇക്കാരണങ്ങളാലാണ് രാമച്ചത്തെ മണ്ണൊലിപ്പ് തടയാനുള്ള ഫലപ്രദമായ മാർഗ്ഗമായി കർഷകർ കണക്കാ‍ക്കുന്നത്.
==രസാദി ഗുണങ്ങൾ==
രസം :തിക്തം, മധുരം
 
ഗുണം :ലഘു, രൂക്ഷം
 
വീര്യം :ശീതം
 
വിപാകം :കടു
 
==ഔഷധയോഗ്യഭാഗം==
വേര്
 
=== ഔഷധ ഉപയോഗങ്ങൾ ===
രാമച്ചത്തിന്റെ വേരിൽ നിന്നുമുണ്ടാക്കുന്ന എണ്ണ ഏറെ ഔഷധ ഗുണമുള്ളതാണ്. ശരീരത്തിനു മൊത്തത്തിൽ കുളിർമയും ഉന്മേഷവും പകരാൻ രാമച്ചത്തിന്റെ എണ്ണയ്ക്കു കഴിയുന്നുണ്ട്. വേരുണക്കി വേവിച്ചാണ് എണ്ണ ഉണ്ടാക്കുന്നത്. സ്വാഭാവിക സുഗന്ധവും ഈ എണ്ണയുടെ പ്രത്യേകതയാണ്. ഇന്ത്യയിലെ [[ആയുർവേദം|ആയുർ‌വേദ ചികിത്സകർ]] രാമച്ചം കടുത്തവയറുവേദന, ഛർദി, സന്ധിവാതം എന്നിവയ്ക്ക് പ്രതിവിധിയായി നൽകാറുണ്ട്.
"https://ml.wikipedia.org/wiki/രാമച്ചം" എന്ന താളിൽനിന്ന് ശേഖരിച്ചത്