"ഇലാസ്തികത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: pms:Elasticità
No edit summary
വരി 1:
{{prettyurl|Elasticity}}
[[File:Elastico-animacao.gif|right|റബ്ബർ ബാൻഡിന്റെ ഇലാസ്തികത]]
[[ബലം]] പ്രയോഗിക്കപ്പെട്ടതിന്റെ ഫലമായി ഒരു വസ്തുവിൽ ഉണ്ടാവുന്ന ആകൃതിവ്യത്യാസം, ആ ബലം മാറ്റപ്പെടുമ്പോൾ ഇല്ലാതാവുന്ന സവിശേഷതയെയാണ് വസ്തുവിന്റെ ഇലാസ്തികത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഉദാഹരണത്തിന് ഒരു സ്പ്രിങ്ങിനെ വലിച്ചു നീട്ടുന്നത്, ഒരു ഇലാസ്തിക ആകൃതിവ്യത്യാസം ആണ്. വലിക്കുന്ന ബലം ഇല്ലാതെയാവുമ്പോൾ സ്പ്രിങ്ങ് പഴയ ആകൃതിയിലേക്കു തിരിച്ചു പോകുന്നു.
 
[[ഖരം|ഖരവസ്തുക്കളിൽ]], ഓരോ [[ആറ്റം|ആറ്റമോ]] [[തന്മാത്ര|തന്മാത്രയോ]] അടുത്തുള്ള ആറ്റങ്ങളോടോ തന്മാത്രകളോടോ [[രാസബന്ധനം]] വഴി ബന്ധപ്പെട്ടിരിക്കുന്നതിന്റെ ഫലമായി, അവയുടെ സ്ഥിരതയാർന്ന [[സന്തുലിത സ്ഥാനം |സന്തുലിത സ്ഥാനത്തിലാണ് ]] (stable equilibrium position) ഉള്ളത്. ഒരു വസ്തുവിന്റെ ആകൃതി വ്യത്യാസപ്പെടുമ്പോൾ, അതിലെ തന്മാത്രകൾക്ക് ഈ സ്ഥിര സന്തുലിത സ്ഥാനത്തിൽ നിന്നും [[സ്ഥാനാന്തരണം]] സംഭവിക്കുകയും, തന്മാത്രകൾ തമ്മിലുള്ള [[ദൂരം]] വ്യത്യാസപ്പെടുകയും ചെയ്യുന്നു. ആകൃതിവ്യത്യാസത്തിനു കാരണമായ ബലം നീക്കിയാൽ, തന്മാത്രകൾ തമ്മിലുള്ള ബന്ധനത്തിന്റെ ഫലമായുണ്ടാവുന്ന റിസ്റ്റോറിങ്ങ് ബലത്തിന്റെ (restoring force) ഫലമായി, അവ വീണ്ടും സ്ഥിരതയാർന്ന സന്തുലിത സ്ഥാനത്തിലേക്ക് തിരിച്ചു പോകുന്നു. അങ്ങനെ, വസ്തു മുൻപുണ്ടായിരുന്ന ആകൃതിയിലേക്ക് തിരിച്ചു പോകുന്നു. ഇതു സംഭവിക്കുന്ന വസ്തുക്കളെ ഇലാസ്തിക വസ്തുക്കൾ (elastic materials) എന്നും, ആകൃതിവ്യത്യാസത്തിനു കാരണമായ ബലം മാറ്റപ്പെട്ടാലും പഴയ ആകൃതിയിലേക്കു തിരിച്ചു പോകാത്ത വസ്തുക്കളെ പ്ലാസ്റ്റിക് വസ്തുക്കൾ (plastic materials) എന്നും പറയുന്നു. സ്റ്റീൽ ഇലാസ്തിക വസ്തുവിനും, കളിമണ്ണ് പ്ലാസ്റ്റിക് വസ്തുവിനും ഉദാഹരണങ്ങളാണ്.
 
==വിവിധതരം ആതാനങ്ങൾ==
 
ഒരു വസ്തുവിൽ ബലം പ്രയോഗിക്കപ്പെടുമ്പോൾ അതിന് എത്രത്തോളം ആകൃതി വ്യത്യാസം വരുന്നു എന്നത്, ബലത്തിന്റെ അളവും വസ്തുവിന്റെ സ്വഭാവവും അനുസരിച്ചിരിക്കും. [[ആതാനം]] (strain) ഉപയോഗിച്ച്, ആകൃതിവ്യത്യാസത്തിന്റെ അളവിനെക്കുറിക്കുന്നു. ഇതു പലതരത്തിലുണ്ട്. ഉദാഹരണത്തിന്, പ്രയോഗിക്കപ്പെട്ട ബലത്തിന്റെ ഫലമായി വസ്തുവിന്റെ നീളത്തിനു വ്യത്യാസം വന്നാൽ അതിനെക്കുറിക്കാൻ ലോഞ്ചിറ്റ്യൂഡിനൽ ആതാനം (longitudinal strain) ഉപയോഗിക്കാം.
ലോഞ്ചിറ്റ്യൂഡിനൽ ആതാനം = \frac{ബലപ്രയോഗം കൊണ്ടുള്ള നീളവ്യത്യാസം}{ ബലപ്രയോഗത്തിനു മുൻപുള്ള നീളം }.
സ്പർശക ബലത്തിന്റെ (tangential force) ഫലമായി ഉണ്ടാവുന്ന ആകൃതിവ്യത്യാസത്തെക്കുറിക്കാൻ അപരൂപണ ആതാനം (shear strain) ഉപയോഗിക്കുന്നു. ബലത്തിന്റെ ഫലമായി, വസ്തുവിന്റെ വ്യാപ്തത്തിനാണു വ്യത്യാസം വരുന്നതെങ്കിൽ, അതിനെക്കുറിക്കാൻ വ്യാപ്ത ആതാനം ഉപയോഗിക്കുന്നു.
"https://ml.wikipedia.org/wiki/ഇലാസ്തികത" എന്ന താളിൽനിന്ന് ശേഖരിച്ചത്