"റോമാ സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം: ckb:ئیمپڕاتۆرێتیی ڕۆمانی എന്നത് ckb:ئیمپڕاتۆری ڕۆم എന്നാക്കി മാറ്റുന്നു
വരി 63:
സ്വതന്ത്രരായ ജനങ്ങൾ വളരെ കുറവായിരുന്നു. വിദ്യാലയങ്ങളും കലാലയങ്ങളും വളരെ കുറവും. എങ്ങും അടിമകൾ തന്നെയായിരുന്നു അധികവും.
 
ക്രി.വ. ഒന്നും രണ്ടും നൂറ്റാണ്ടുകളിൽ റൊമാസാമ്രാജ്യത്തിലെ ജനനീവിതത്തിൽ ക്രൂരതയും ക്ലേശവും നടമാടിയിരുന്നു. ആഡംബരവും ഹുങ്കു കാണിക്കലുമായിരുന്നു പ്രധാനമായും നടന്നിരുന്നത്‌. മിക്ക നഗരങ്ങളിലേയും കേന്ദ്രസ്ഥാനം മല്ലരംഗങ്ങളിലെ രക്തരൂക്ഷിതമായ രംഗസ്ഥലങ്ങളായിരുന്നു.
 
== മതപ്രസ്ഥാനങ്ങൾ ==
ഗ്രീസിൽ ടോളമിയുടെ കാലത്ത്‌ പ്രചരിച്ചിരുന്ന സെറാപീസ്‌-ഐസിസ്‌ ക്ഷേത്രങ്ങളും പുരോഹിതന്മാരും റോമിലും പ്രചരിച്ചു. സെറാപീസ്‌ എന്നത്‌ പണ്ട്‌ ഈജിപ്തിലുണ്ടായിരുന്ന ഒസിരിസ്‌-ആപ്പീസിന്റെ പുതിയരൂപമാണ്‌. ഇതു തന്നെയാണ്‌ റോമിൽ അന്നുണ്ടായിരുന്ന ജൂപിറ്റർ, ഗ്രീക്കുകാരുടെ സിയൂസ്‌, പാർസികളുടെ സൂര്യ ഭഗവാൻ എന്നീ ദേവതമാർ. ലോകത്തിനു തന്നെ ഈ വിശ്വാസരീതി വഴിതുറന്നു കൊടുത്തത്‌ റോമാക്കാരാണ്‌. ഇതിനോട്‌ മത്സരിച്ചു നിന്നത്‌ ഇറാനിൽ ഉത്ഭവിച്ച മിത്ര മതമാണ്‌. കാളയെ ബലികൊടുക്കുന്നതും മറ്റുമാണ്‌ ഈ മതത്തിൽ. ഈ മതത്തിൽ ചേരുന്ന അവസരത്തിൽ ഒരു കോണിപ്പടിയുടെ മുകളിൽ വച്ച്‌ കാളയെ അറുക്കുകയും താഴെക്കൂടെ ആൾ കടന്നു പോവുകയും ചെയ്യണമായിരുന്നു. രക്തം ആ മതക്കാർക്ക്‌ ജീവനം തരുന്ന ഒന്നായിരുന്നു.
"https://ml.wikipedia.org/wiki/റോമാ_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്