"സ്തനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Razimantv (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പ...
→‎വലിപ്പം: saw the image being referenced in body
വരി 22:
സ്തനങ്ങൾ സസ്തനികളുടെ നെഞ്ചോട് ചേർന്നാണ്‌ കാണുന്നത്, മനുഷ്യനിൽ അത് വാരിയെല്ലുകളുടെ മുകൾ ഭാഗത്തായി അതായത് നെഞ്ചിലെ പെക്ടൊറാലിസ് എന്ന മാംസപേശിയോട് ചേർന്നാണ്‌ ഇവ കാണപ്പെടുന്നത്. സ്തനങ്ങളെ ത്വക്ക് ആവരണം ചെയ്തിരിക്കും. മധ്യത്തിലായി മുലക്കണ്ണും അതിനു ചുറ്റുമായി ചെറിയ വ്യാസമുള്ള വൃത്താകൃതിയിൽ ഏരിയോളയും കാണുന്നു. ഇത് ഇളം ചുവപ്പു മുതൽ കടും കാപ്പി നിറം വരെ വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്നു. സ്തനങ്ങളിലുള്ള ഗ്രന്ഥികൾ മുലപ്പാൽ ഉണ്ടാക്കുന്നു. <ref> {{cite news |title = Breast Anatomy and Physiology|url =http://www.imaginis.com/breasthealth/breast_anatomy.asp#breast_composition|publisher =[[ഇമാജിനിസ്]] |date = |accessdate =2007-04-22|language =ഇംഗ്ലീഷ് }} </ref> ഈ ഗ്രന്ഥികൾ ഉമിനീർ ഗ്രന്ഥികളുടേയോ വിയർപ്പു ഗ്രന്ഥികളുടേയോ രൂപവ്യത്യാസം വന്നവയാണ്‌. ഇവയെ മാമ്മറി ഗ്രന്ഥികൾ എന്ന് വിളിക്കുന്നു. ഇവ സ്തനങ്ങളിൽ പല ഭാഗത്തായി ചിതറിക്കിടക്കുന്നു. അതിലെ വലിയ ഗ്രന്ഥികൾ മാത്രമേ പാൽ ഉല്പാദിക്കൂ. ഇവയിൽ മൂന്നിലൊന്നും മുലക്കണ്ണിനു അടിയിലായിത്തന്നെ കാണാം. ഒരോ സ്തനത്തിനും 15 മുതൽ 20 വരെയുള്ള വിഭാഗങ്ങൾ ഉണ്ട്. ലോബുകളെന്ന് അറിയപ്പെടുന്ന ഇവ ഡെയ്സിപൂക്കളുടെ ദളങ്ങൾ പോലെ ചിട്ടപ്പെടുത്തിയിരിക്കും. ഈ ലോബുകൾക്ക് ലൊബൂൾ എന്ന ചെറിയ ഭാഗങ്ങൾ ഉണ്ട്, ഇത് ചെറിയ പാലുല്പാദിക്കാവുന്ന മുകുളങ്ങളിൽ അവസാനിക്കുന്നു. ഇവയെല്ലാം ചെറിയ കുഴലിളിലൂടെ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു.ഈ കുഴലുകൾ വഴി പാൽ മുലക്കണ്ണിലേക്കൊഴുക്കപ്പെടുന്നു. മറ്റുള്ള ഭാഗങ്ങളിൽ കൊള്ളാജൻ, ഇലാസ്തിൻ എന്നീ കോശങ്ങളും കൊഴുപ്പും കൂപ്പറിന്റെ പേശികളും മറ്റും ചേർന്ന് നിറഞ്ഞിരിക്കും. കൊഴുപ്പിന്റെ അംശം മുലപ്പാൽ ഇല്ലാത്ത സ്ത്രീകളിൽ കൂടിയിരിക്കും. പേശികൾ സ്തനങ്ങൾക്കടിയിലെ വാരിയെല്ലുകളിലാണ്‌ കാണപ്പെടുന്നത്.<ref> {{cite news |title = Anatomy of the Breasts|url = http://www.umm.edu/breast/anatomy.htm|publisher =[[മേരിലാൻഡ് മെഡിക്കൽ സെന്റർ സർ‌വ്വകലാശാല]] |date = 2006|accessdate =2007-04-004 |language =ഇംഗ്ലീഷ് }} </ref> ഓരോ സ്തനങ്ങൾക്കും ഒരോ സ്തനകൂപങ്ങൾ അഥവാ മുലഞെട്ടുകൾ മാത്രമേ ഉണ്ടാകൂ. അപൂർ‌വ്വമായി ഒന്നിലധികം മുലഞെട്ടുകൾ കാണാറുണ്ട്.<ref> {{cite news |title = supernumerary_breasts|url = http://www.brooksidepress.org/Products/Military_OBGYN/Textbook/Breast/supernumerary_breasts.htm|publisher =[[Medical Education Division, Brookside Associates, Ltd]] |date = 2006 |accessdate =2007-04-22 |language =ഇംഗ്ലീഷ് }} </ref> {{Ref|supernumerary}} (ചിത്രം ശ്രദ്ധിക്കൂ) എന്നാൽ കാലിൽ വരെ സ്തനങ്ങൾ മുളച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്. സ്യൂഡോമാമ്മാ എന്നാണ് ഇതിന്റെ ശാസ്ത്രീയമായ നാമം. <ref> {{cite news |title = Pseudomamma on the foot: An unusual presentation of supernumerary breast tissue|url = http://dermatology.cdlib.org/124/case_presentations/pseudomamma/conde.html|publisher =[[Dermatology Online Journal]] |date = 2006|accessdate =2007-04-004 |language =ഇംഗ്ലീഷ് }} </ref>
=== വലിപ്പം ===
[[പ്രമാണം:20060726_supernumerary_nipples_torso_w_text.png|thumb|200px| യൗവ്വനാരംഭത്തിലെഒന്നിലധികം സ്തനങ്ങളുടെമുലഞെട്ടുകൾ വലിപ്പം(supernumerary nipples) ഉള്ള പുരുഷൻ. എ-കാക്കപ്പുള്ളി, ബി- മുലഞെട്ടുകൾ, സി- അധികമുള്ള മുലഞെട്ടുകൾ]]
രണ്ടാമത്തെ വാരിയെല്ലു മുതൽ ആറാമത്തെ വാരിയെല്ലുവരെ സ്തനങ്ങൾക്ക് വിസ്താരം ഉണ്ടാകാം. ആണുങ്ങളിൽ പെക്ടോറാലിസ് മേജർ എന്ന പേശി നന്നായി വികാസം പ്രാപിച്ചിരിക്കും, എന്നാൽ പെണ്ണുങ്ങളിൽ ഈ സ്ഥാനത്ത് പേശികളേക്കാൾ മുലകൾക്കാണ്‌ വലിപ്പം ഉണ്ടാകന്നത്. സ്തനങ്ങളുടെ അരിക് മുകളിൽ കക്ഷം വരെ എത്തുന്നു. ഇതിനെ [[സ്പെൻസിന്റെ വാൽ]] എന്നാണ്‌ ശാസ്ത്രിയമായി പേരിട്ടിരിക്കുന്നത്. വശങ്ങളിൽ ലാറ്റിസ്സിമസ് ഡോർസി എന്ന പേശികളിൽ നിന്നും ഇവയ്ക്ക് ഉത്ഭവം കാണാം. താഴെ ഏഴാമത്തെയോ എട്ടാമത്തേയോ വാരിയെല്ലിൽ നിന്നും ഇതിന്റെ പേശികൾ മുകളിലേക്ക് തുടങ്ങുന്നു. നടുക്ക് സ്റ്റേർണം എന്ന കശേരുവിൽ അവസാനിക്കുന്നു. [[കൂപ്പറിന്റെ പേശീതന്തുക്കൾ]] ആണ്‌ സ്തനങ്ങൾക്ക് അടിസ്ഥാന രൂപം നൽകുന്നത്. തൊലിയും കുറച്ച് ബലം നൽകുന്നുണ്ട്. ഇവ രണ്ടുമാണ്‌ സ്തനങ്ങളുടെ ആകാരം നിർണ്ണയിക്കുന്നത്. എന്നാൽ സ്തനങ്ങളുടെ വലിപ്പം അവയുടെ പാലുല്പാദനത്തിന്റെ കഴിവായി ചിത്രീകരിക്കാനാവില്ല. അത് മുലപ്പാൽ ഗ്രന്ഥികളുടെ എണ്ണത്തേയും വലിപ്പത്തേയും മാത്രം ആശ്രയിച്ചിരിക്കുമ്പോൾ വലിപ്പം പേശികളേയും കൊഴുപ്പിന്റെ അംശത്തേയും മറ്റും ആശ്രയിച്ചിരിക്കുന്നു. വലിപ്പം നിർണ്ണയിക്കുന്ന പ്രധാന ഘടകങ്ങൾ താഴെ പറയുന്നവയാണ്‌
[[പ്രമാണം:20060726_supernumerary_nipples_torso_w_text.png|thumb|200px| യൗവ്വനാരംഭത്തിലെ സ്തനങ്ങളുടെ വലിപ്പം. എ-കാക്കപ്പുള്ളി, ബി- മുലഞെട്ടുകൾ, സി- അധികമുള്ള മുലഞെട്ടുകൾ]]
* സ്തനകോശങ്ങളുടെ വ്യാപ്തം
* [[പാരമ്പര്യം]]
"https://ml.wikipedia.org/wiki/സ്തനം" എന്ന താളിൽനിന്ന് ശേഖരിച്ചത്