"ദനഹാ പെരുന്നാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 10:
പൗരസ്ത്യ ഓർത്തഡോക്സ് സഭയിൽ വെള്ളത്തിന്റെ വാഴ്വ് (Great Blessing of Waters) എപ്പിഫനിയുമായി ബന്ധപ്പെട്ട് നടത്തപ്പെടുന്നു. ഈ ചടങ്ങ് രണ്ടു പ്രാവശ്യമായി--തിരുനാളിനു തലേദിവസം സന്ധ്യയ്ക്ക് ദേവാലയത്തിനുള്ളിലെ മാമോദീസ തൊട്ടിയിലും തിരുനാളിന്റെ ദിവസം ദേവാലയത്തിന് സമീപമുള്ള ജലാശയങ്ങളിലുമായി--നടത്തപ്പെടുന്നു. ഓറിയന്റൽ ഓർത്തഡോക്സ് സഭകളിൽ പെട്ട എത്യോപ്യൻ സഭ ഈ ദിനം ''തിംകത്'' എന്ന പേരിൽ ആചരിക്കുന്നു. സുറിയാനി പാരമ്പര്യത്തിലുള്ള സഭകൾ ''ദൻഹോ'' അല്ലെങ്കിൽ ''ദനഹ'' എന്ന പേരിൽ ആചരിക്കുന്നു.
==ദേശീയവും പ്രാദേശികവുമായ ചടങ്ങുകൾ==
ലോകത്തിന്റെ വിവിധഭാഗങ്ങളിൽ വ്യത്യസ്ഥമായ ചടങ്ങുകളോടെ ദനഹാ ആഘോഷിക്കുന്നു. കേരളത്തിലെ ക്രൈസ്തവരും വളരെ വിപുലമായ രീതിയിൽ ദനഹാ (എപ്പിഫനി) ആചരിച്ചിരുന്നു. വീടുകളിൽജനുവരി 6-ന് ദിവസംതലേരാത്രിയിൽ വീട്ടുമുറ്റത്ത് വാഴപ്പിണ്ടികൾ കുഴിച്ചുവയ്ക്കുകയും അവയിൽ ഈർക്കിലുകൾ കുത്തിവച്ച് ദീപങ്ങൾ തെളിയിക്കുകയും ചെയ്യുന്ന പതിവ് ഇപ്പോഴും ചിലയിടങ്ങളീൽ നിലനിൽക്കുന്നുണ്ട്. അതിനാൽ ഈ പെരുന്നാളിനെ 'പിണ്ടിപെരുന്നാൾ' അല്ലെങ്കിൽ 'പിണ്ടികുത്തിപെരുന്നാൾ' എന്നും വിശേഷിപ്പിക്കുന്നു. അതുപോലെ യേശുവിന്റെ മാമോദീസയെ അനുസ്മരിച്ചു കൊണ്ട് വിശ്വാസികൾ അടുത്തുള്ള കുളത്തിലോ നദിയിലോ പോയി ആചാരക്കുളി നടത്തുന്ന പ്രാദേശികരീതിയിൽ നിന്നാണ് 'രാക്കുളിപ്പെരുന്നാൾ' എന്ന പേരുണ്ടായത്.
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/ദനഹാ_പെരുന്നാൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്