"സംസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 55:
 
സംസം ജലം എപ്പോഴും രാസ പരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് പമ്പ് ചെയ്യുന്നത്. സംസം ജലത്തിൽ നിന്നൊരു സാമ്പിൾ എടുത്ത് പരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് പമ്പിംഗ് നടത്തുന്നത്. പരിശോധനയിൽ ഒരു ലിറ്റർ സംസം ജലത്തിൽ കാണുന്ന മൂലകങ്ങളുടെ അളവ് ഇങ്ങിനെയാണ്‌. സോഡിയം 133 മില്ലിഗ്രാം, കാൽസ്യം 96 മില്ലിഗ്രാം, മഗ്നീഷ്യം 38.88 മില്ലിഗ്രാം, പൊട്ടാസ്യം 43.3 മില്ലിഗ്രാം, ബൈകാർബണേറ്റ് 195.3 മില്ലിഗ്രാം, ഫഌറൈഡ് 0.72 മില്ലിഗ്രാം, നൈട്രേറ്റ് 124.8 മില്ലിഗ്രാം, സൾഫേറ്റ് 124 മില്ലിഗ്രാം.
 
# എണ്ണമിട്ട ലിസ്റ്റിലെ അംഗം
== സംസം ശുദ്ധീകരണ പ്ലാന്റ് ==
മസ്ജിദുൽ ഹറമിൽനിന്നും 4.5 കിലോമീറ്റർ അകലെയാണ് അത്യാധുനിക സംവിധാനങ്ങളോടെ നിർമിച്ച വിശാലമായ സൌകര്യങ്ങളോടെയുള്ള പ്ലാന്റ്. പ്രതിദിനം 50 ലക്ഷം ലിറ്റർ സംസം വെള്ളം ശുദ്ധീകരിക്കുന്നതിന് ശേഷിയുള്ളതാണ് മക്ക കുഭയിലുള്ള കിങ് അബ്ദുല്ല സംസം പ്ലാന്റ്. നിരവധി ഫിൽറ്ററുകളും അണുനശീകരണ യൂനിറ്റുമടങ്ങുന്ന രണ്ട് പ്രധാന ശുദ്ധീകരണ ലൈനുകളാണ് പ്ലാന്റിലുള്ളത്. നിരവധി ഫിൽറ്ററുകളും അണുനശീകരണ യൂനിറ്റുമടങ്ങുന്ന രണ്ട് പ്രധാന ശുദ്ധീകരണ ലൈനുകളാണ് പ്ലാന്റിലുള്ളത്. ഇവിടെ നിന്നും ശുദ്ധീകരിച്ച സംസം വെള്ളം 42 വിതരണകേന്ദ്രങ്ങളിലേക്ക് പമ്പ്ചെയ്യുകയും അവിടെനിന്നും തീർഥാടകർക്കും സന്ദർശകർക്കും ലഭ്യമാക്കുകയും ചെയ്യും. ഇതിനു സമീപത്തു തന്നെ സംസം പാത്രങ്ങളിൽ നിറക്കുന്ന ഫില്ലിങ് ഫാക്ടറിയുമുണ്ട്. ഫില്ലിങ് ഫാക്ടറിയിലേക്ക് ദിവസേന 20 ലക്ഷം ലിറ്റർ സംസം ജലം പമ്പ് ചെയ്യുന്നതിനും സംവിധാനമുണ്ട്. 13,405 ചതുരശ്ര മീറ്റർ പ്രദേശത്ത് സ്ഥാപിച്ച ഈ ഫില്ലിങ് ഫാക്ടറിക്ക് രണ്ട് ലക്ഷം കണ്ടെയിനറുകൾ ഉൾകൊള്ളാനുള്ള ശേഷിയുണ്ട്. 10 ലിറ്റർ ശേഷിയുള്ള ഒന്നരകോടി കണ്ടെയിനറുകൾ സൂക്ഷിച്ച് വെക്കാനുള്ള ഓട്ടോമാറ്റിക് സ്റ്റോറിങ് കേന്ദ്രവും ഇവിടെ ഒരുക്കിയിട്ടുണ്ട്. അത്യാധുനിക ജർമൻ സാങ്കേതിക വിദ്യയുപയോഗിച്ചാണ് പ്ലാന്റ് നിർമിച്ചിരിക്കുന്നത്.
"https://ml.wikipedia.org/wiki/സംസം" എന്ന താളിൽനിന്ന് ശേഖരിച്ചത്