"സംസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 52:
 
== പരീക്ഷണങ്ങൾ ==
ലോകശ്രദ്ധയാകർഷിച്ച സംസം ജലത്തിന്റെ സവിശേഷതകളെക്കുറിച്ച് ആധുനിക ശാസ്ത്രം കുറെ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്<ref name= >{{cite web | url = http://www.saudigazette.com.sa/index.cfm?method=home.regcon&contentid=20111016110598 | title = സംസം ജലത്തിന്റെ പരീക്ഷണങ്ങൾ | accessdate = | publisher = സൗദി ഗസറ്റ്}}</ref>. 1971ൽ സംസം ജലം യൂറോപ്യൻ ലാബിൽ പരിശോധനക്ക് വിധേയമാക്കി. ഈ ജലത്തിൽ ഗുണകരമാംവിധം [[കാൽ‌സ്യം|കാൽസ്യവും]] [[മഗ്നീഷ്യം|മഗ്നീഷ്യവും]] അടങ്ങിയിരിക്കുന്നതായി ആ പരിശോധനയിൽ തെളിഞ്ഞിരുന്നു. അണുനാശിനി എന്ന നിലക്ക് സംസമിന്റെ സവിശേഷതയും പരിശോധനയിൽ എടുത്തുപറഞ്ഞിരുന്നു. പിന്നീട് എഞ്ചിനീയർ യഹ്‌യാ ഹംസാ കുഷ്‌കും സംഘവും സംസം ജലത്തെയും കിണറിനെയും സംബന്ധിച്ച് ഗവേഷണങ്ങൾ നടത്തിയിരുന്നു. അതിശക്തിയേറിയ നാല് മോട്ടോറുകൾ പ്രവർത്തിപ്പിച്ച് പൈപ്പുകൾ വഴി നിരന്തരം വെള്ളം പുറത്തേക്കൊഴുക്കിവിട്ടിട്ടും കിണറ്റിൽ ജലക്കുറവ് അനുഭവപ്പെട്ടില്ലെന്ന് അദ്ദേഹം കണ്ടെത്തി.
 
സംസം ജലം എപ്പോഴും രാസ പരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് പമ്പ് ചെയ്യുന്നത്. സംസം ജലത്തിൽ നിന്നൊരു സാമ്പിൾ എടുത്ത് പരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് പമ്പിംഗ് നടത്തുന്നത്. പരിശോധനയിൽ ഒരു ലിറ്റർ സംസം ജലത്തിൽ കാണുന്ന മൂലകങ്ങളുടെ അളവ് ഇങ്ങിനെയാണ്‌. സോഡിയം 133 മില്ലിഗ്രാം, കാൽസ്യം 96 മില്ലിഗ്രാം, മഗ്നീഷ്യം 38.88 മില്ലിഗ്രാം, പൊട്ടാസ്യം 43.3 മില്ലിഗ്രാം, ബൈകാർബണേറ്റ് 195.3 മില്ലിഗ്രാം, ഫഌറൈഡ് 0.72 മില്ലിഗ്രാം, നൈട്രേറ്റ് 124.8 മില്ലിഗ്രാം, സൾഫേറ്റ് 124 മില്ലിഗ്രാം.
"https://ml.wikipedia.org/wiki/സംസം" എന്ന താളിൽനിന്ന് ശേഖരിച്ചത്