"സംസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
== സ്ഥാനം ==
[[പ്രമാണം:Mecca_zamzam.jpg|left|thumb|സംസം വെള്ളം ശേഖരിക്കുന്ന വിശ്വാസികൾ]]
[[ഹജറുൽ അസ്‌വദ്|ഹജറുൽ അസ്‌വദിൽ]] നിന്ന് പതിനെട്ട് മീറ്റർ അകലെ [[കഅബ]] മന്ദിരത്തിന്റെ ഇരുപത് മീറ്റർ കിഴക്കായിട്ടാണ് സംസം കിണർ നിലകൊള്ളുന്നത്. ഭൂനിരപ്പിൽനിന്നു 3.23 മീറ്റർ താഴ്ചയിലാണ് സംസം ജലത്തിന്റെ ജലവിതാനം. സംസം കിണറിന്റെ ആഴം മുപ്പത് മീറ്ററും വ്യാസം 1.08 മീറ്റർ മുതൽ 2.66 മീറ്റർ വരെയുമാണെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഈ അത്ഭുത ഉറവയുടെ പ്രഭവസ്ഥാനം കണ്ടെത്താൻ കഴിഞ്ഞ കാലങ്ങളിൽ ഒട്ടുവളരെ പഠനങ്ങളും പര്യവേക്ഷണങ്ങളും നടന്നിട്ടുണ്ട്. പ്രധാനമായും രണ്ട് സ്രോതസ്സുകളുണ്ടെന്നാണ് തുടക്കത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞിരുന്നത്. ഹജ്‌റ് ഇസ്മായിലിന്റെ തൊട്ടുവരെ നീണ്ട് കിടക്കുന്നത്. ഇതിന് നാൽപ്പത്തിയഞ്ച് മീറ്റർ നീളവും മുപ്പത് സെന്റിമീറ്റർ ഉയരവുമാണ് കണക്കാക്കിയിരുന്നത്. സംസം ജലത്തിന്റെ പ്രധാന പ്രഭവകേന്ദ്രവും ഇതാണ്. രണ്ടാമത്തെ പ്രഭവ കേന്ദ്രത്തിന് എഴുപത് സെന്റിമീറ്ററാണ് നീളം. അൽപം മുന്നോട്ട് പോയാൽ രണ്ട് കൈവഴികളായി വേർപിരിഞ്ഞ് ഒഴുകുകയാണ്. വാസി അലൂവിയൻ പാറക്കൂട്ടങ്ങളിൽനിന്നും[[പാറ|പാറക്കൂട്ടങ്ങളിൽ]] നിന്നും മറ്റുമാണ് ഈ ഉറവയെന്നാണ് ആധുനിക [[പാറ|ശാസ്ത്രം]] ആധികാരികമായി പറയുന്നത്.
 
ആദ്യ കാലത്ത് തുറസായ സ്ഥലത്തു സ്ഥിതി ചെയ്തിരുന്ന കിണർ തീർഥാടകർക്കു കാണാമായിരുന്നു. എന്നാൽ ഹറം പള്ളി വികസിപ്പിച്ചതോടെ കിണറിനു മുകളിലായി രണ്ടു നിലകൾ നിർമിച്ചു. അതിനാൽ ഇപ്പോൾ സംസം കിണർ നേരിട്ട് കാണാൻ സാധ്യമല്ല
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1615610" എന്ന താളിൽനിന്ന് ശേഖരിച്ചത്