"സാഹിർ ലുധിയാൻവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഉർദു കവികൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
--~~~~
വരി 39:
===ബാല്യകാലം===
8 മാർച്ച് 1921 ൽ ലുധിയാനയിലെ കരിംപുരാ എന്ന സ്ഥലത്ത് ഒരു ധനിക ജന്മി കുടുംബത്തിൽ ജനിച്ചു. ഇദ്ദേഹത്തിന്റെ അഛനും അമ്മയും തമ്മിൽ അത്ര സ്വരചേർച്ചയിലല്ലായിരുന്നു. സാഹിറിന് പതിമ്മൂന്ന് വയസ്സുള്ളപ്പോൾ അദ്ദേഹത്തിന്റെ അഛൻ രണ്ടാമതൊരു കല്യാണം കൂടി കഴിച്ചു. സാഹിറിന്റെ അമ്മ സർദാർ ബീഗത്തിന് ഇത് സഹിക്കാനായില്ല. മകനുമൊത്ത് അവർ ഭർത്താവിന്റെ വീട് വിട്ടിറങ്ങി. തുടർന്ന് സാഹിറിനെ വിട്ടു കിട്ടണമെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ അഛൻ കേസ് കൊടുത്തു. പക്ഷെ കോടതി വിധി സർദാർ ബീഗത്തിന് അനുകൂലമായിരുന്നു. ഇതിൽ ക്രൂദ്ധനായ സാഹിറിന്റെ അഛൻ സാഹിറിനെ കൊന്നിട്ടാണെങ്കിലും അമ്മയിൽ നിന്ന് പിരിക്കുമെന്ന് പ്രഖ്യാപിച്ചു. ഇത് കേട്ട് ഭയന്ന സാഹിറിന്റെ അമ്മ അവനെ സദാ നിരീക്ഷിക്കാൻ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായം തേടി. ഭർത്താവിൽ നിന്നു പിരിഞ്ഞതിനു ശേഷം അവരുടെ സാമ്പത്തിക സ്ഥിതിയും മോശമായിരുന്നു. ഇങ്ങനെ ഭീതിയും ദാരിദ്ര്യവും നിറഞ്ഞ ഒരു ബാല്യകാലമായിരുന്നു സാഹിറിന്റേത്.
 
==അവലംബം==
 
[[വർഗ്ഗം:ഗാനരചയിതാക്കൾ]]
"https://ml.wikipedia.org/wiki/സാഹിർ_ലുധിയാൻവി" എന്ന താളിൽനിന്ന് ശേഖരിച്ചത്